കോലിയെങ്ങനെ സച്ചിനാവും? ഉപമിക്കാന്‍ വരട്ടെ... കാരണമുണ്ട്, തുറന്നടിച്ച് പോണ്ടിങ്
മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസങ്ങളുടെ പട്ടികയില്‍ ഏറ്റവും തലപ്പത്തു നില്‍ക്കുന്ന താരങ്ങളിലൊരാളാണ് ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. റെക്കോര്‍ഡുകളുടെ തമ്പുരാനായിരുന്ന സച്ചിന്‍ ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും തന്റെ പേരിലേക്കു എഴുതിച്ചേര്‍ത്ത ശേഷമാണ് മല്‍സരഹരംഗത്തു നിന്നും വിടവാങ്ങിയത്.
സച്ചിനെപ്പോലൊരു താരത്തെ ഇനി ഇന്ത്യക്കു ലഭിക്കുമോയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോഴത്തെ ക്യാപ്റ്റനായ വിരാട് കോലി. അത്യുജ്ജ്വല ബാറ്റിങ് പ്രകടനത്തിലൂടെ ഇതിനകം പല റെക്കോര്‍ഡുകളും തകര്‍ത്ത കോലിക്കു ഇതേ ഫോമില്‍ തുടരാനായാല്‍ സച്ചിന്റെ നേട്ടങ്ങള്‍ക്കൊപ്പമെത്താനാവുമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. സച്ചിന്റെ പിന്‍ഗാമിയെന്നു വരെ കോലി വിശേഷിപ്പിക്കപ്പെട്ടു കഴിഞ്ഞു. എന്നാല്‍ കോലിയെ സച്ചിനുമായി താരതമ്യം ചെയ്യാന്‍ ഇനിയും സമയമായിട്ടില്ലെന്നാണ് ഓസീസ് ബാറ്റിങ് ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ റിക്കി പോണ്ടിങിന്റെ അഭിപ്രായം.

താരതമ്യം ചെയ്യാന്‍ വരട്ടെ
ഇത്രയും വേഗത്തില്‍ സച്ചിനെയും കോലിയെയും തമ്മില്‍ എങ്ങനെ താരതമ്യം ചെയ്യാന്‍ സാധിക്കുമെന്ന് പോണ്ടിങ് ചോദിക്കുന്നു. കരിയറില്‍ കോലിക്കു ഇനിയുമേറെ ദൂരം പോവാനുണ്ട്. 200 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള താരമാണ് സച്ചിന്‍. അദ്ദേഹവുമായി എന്തടിസ്ഥാനത്തിലാണ് 71 ടെസ്റ്റുകള്‍ മാത്രം കളിച്ച കോലിയെ ഇപ്പോള്‍ താരതമ്യം ചെയ്യാന്‍ സാധിക്കുകയെന്നും പോണ്ടിങ് ചോദിച്ചു.

അത്രയും കാലം ഫോം നിലനിര്‍ത്തുമോ?
10 മുതല്‍ 15 വര്‍ഷം വരെ ഒരേ ഫോമില്‍ കളിച്ച് ചരിത്രനേട്ടങ്ങള്‍ കുറിച്ചിട്ടുള്ള താരമാണ് സച്ചിന്‍. ഇത്രയും കാലം കോലിക്കും തുടരാന്‍ സാധിക്കുമോയെന്ന് കാത്തിരുന്നു കാണണം.
200 ടെസ്റ്റുകളില്‍ സച്ചിന്‍ കളിച്ചത് നിസാര കാര്യമല്ല. താനും 168 ടെസ്റ്റുകളില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ 200 എന്നത് അതിനേക്കാള്‍ ഏറെ മുകളിലാണ്. സാധാരണ ഒരു താരത്തിന് അതിനൊപ്പമെത്താന്‍ കഴിയില്ല. കോലിയുടെ കരിയര്‍ അവസാനിച്ച ശേഷം മാത്രമേ അദ്ദേഹത്തെ സച്ചിനുമായി താരതമ്യം ചെയ്യാനാവുമോയെന്ന് വ്യക്തമാവുകയുള്ളൂവെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി.

51 ടെസ്റ്റ് സെഞ്ച്വറികള്‍
200 ടെസ്റ്റുകളില്‍ നിന്നും 51 സെഞ്ച്വറികളാണ് സച്ചിന്റെ സമ്പാദ്യം. എന്നാല്‍ 71 ടെസ്റ്റുകളില്‍ നിന്നായി 23 സെഞ്ച്വറികള്‍ കോലി നേടിക്കഴിഞ്ഞു.
കോലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് പോണ്ടിങ് പറഞ്ഞത് ഇങ്ങനെയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ചില മല്‍സരങ്ങള്‍ ഇടയ്ക്കു വച്ചൊന്നു കാണുക മാത്രമേ ചെയ്തിട്ടുള്ളൂ. അതുകൊണ്ടു തന്നനെ അതേക്കുറിച്ചു തനിക്കു കൂടുതലായി പറയാനാവില്ലെന്നും പോണ്ടിങ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications