വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇനിയെന്നെ വിളിക്കരുത്, നിനക്ക് ആവശ്യമുള്ളത് എടുത്തോ? അന്നു ധോണി പറഞ്ഞു- വെളിപ്പെടുത്തി റെയ്‌ന

ഇരുവരും തമ്മില്‍ അടുത്ത സുഹൃദ് ബന്ധമാണുള്ളത്

കളിക്കളത്തിന് അകത്തും പുറത്തും വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ക്രിക്കറ്റര്‍മാരാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയും ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും. ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ തുടങ്ങിയ ബന്ധമാണ് ഇരുവരുടെയും സൗഹൃദത്തിന്റെ ആഴം വര്‍ധിപ്പിച്ചത്. ധോണി ഇന്ത്യന്‍ നായകനായപ്പോള്‍ റെയ്‌ന ദേശീയ ടീമിലേക്കു വരികയും ഈ സൗഹൃദം കൂടുതല്‍ ദൃഢമാവുകയും ചെയ്തു.

സിഎസ്‌കെയില്‍ ഇപ്പോഴും ടീമംഗങ്ങളാണ് ധോണിയും റെയ്‌നയും. ധോണി ആരാധകര്‍ക്കു 'തല'യാണെങ്കില്‍ചിന്നത്തലയാണ് റെയ്‌ന. മിനിറ്റുകള്‍ വ്യത്യാസത്തിലായിരുന്നു ഇരുവരും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കലും പ്രഖ്യാപിച്ചത്. ധോണിക്കൊപ്പമുള്ള ചില രസകരമായ നിമിഷങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് റെയ്‌ന.

 ധോണിയെ ഗ്രൗണ്ടിലേക്കു വിളിപ്പിച്ചു

ധോണിയെ ഗ്രൗണ്ടിലേക്കു വിളിപ്പിച്ചു

2018ല്‍ അയര്‍ലാന്‍ഡില്‍ നടന്ന ഒരു ടി20 മല്‍സരത്തില്‍ ധോണിക്കു ഇന്ത്യ വിശ്രമം നല്‍കിയിരുന്നു. ഈ കളിയില്‍ റെയ്‌ന പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. വാട്ടര്‍ ബോയ് ആയിരുന്ന ധോണിയെ പല തവണ തമാശയ്ക്കു ഗ്രൗണ്ടിലേക്കു വിളിപ്പിച്ചിരുന്നതായി റെയ്‌ന പറയുന്നു.
ബാറ്റിങിനിടെ ഒരുപാട് തവണ ഞാന്‍ ബാറ്റുകളും ഗ്ലൗസുകളുമെല്ലാം മാറ്റിക്കൊണ്ടിരുന്നു. ഇതോടെ വലഞ്ഞ ധോണി മുഴുവന്‍ കിറ്റുകളടുമടങ്ങിയ ബാഗുമായി പിന്നീട് ഗ്രൗണ്ടിലേക്കു വന്നു- നിനക്ക് ആവശ്യമുള്ളത് എടുത്തോ, എന്നെ ഇനിയും വിളിപ്പിക്കരുത്. ഇനി ഞാന്‍ വരില്ല, ഇവിടെ നല്ല തണുപ്പാണെന്നായിരുന്നു തമാശരൂപേണ അദ്ദേഹം പറഞ്ഞതെന്നു റെയ്‌ന വെളിപ്പെടുത്തി.

 ഞാന്‍ വെറുതെവിട്ടില്ല

ഞാന്‍ വെറുതെവിട്ടില്ല

ധോണി ഇങ്ങനെ പറഞ്ഞിട്ടും എനിക്കു വിടാന്‍ ഭാവമില്ലായിരുന്നു. ഒന്നുകൂടി അദ്ദേഹത്തെ കളിപ്പിക്കാന്‍ തീരുമാനിച്ചു. ഒരു കാര്യം ചെയ്യൂ, ഒരു ഗ്രിപ്പ് കൂടി കൊണ്ടുവരൂയെന്ന് അദ്ദേഹത്തോടു ഞാന്‍ പറഞ്ഞു. നീ വലിയ ആളാണ്, ഇവിടെ നില്‍ക്ക്, വെള്ളം കുടിക്ക്, ഞാന്‍ എടുത്തു വരാമെന്നായിരുന്നു അപ്പോള്‍ ധോണിയുടെ മറുപടിയെന്നും റെയ്‌ന പറയുന്നു. ഒരിക്കലും മറക്കാനാവാത്ത വളരെ രസകരമായ സംഭവമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ക്രീസിലേക്കു ആനയിച്ച ധോണി

ക്രീസിലേക്കു ആനയിച്ച ധോണി

ഒരിക്കല്‍ ഐപിഎല്ലില്‍ താനും ധോണിയും വ്യത്യസ്ത ടീമുകള്‍ക്കായി കളിക്കവെ ബാറ്റ് ചെയ്യാനെതത്തിയപ്പോള്‍ അദ്ദേഹം ക്രീസിലേക്കു ആനയിച്ച സംഭവവും റെയ്‌ന ഓര്‍മിച്ചെടുക്കുന്നു.
സിഎസ്‌കെ ഐപിഎല്ലില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ റെയ്‌ന ഗുജറാത്ത് ലയണ്‍സിനായും ധോണി റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സ് ടീമിനായും കളിച്ചിരുന്നു. ഗുജറാത്തിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു റെയ്‌ന.
ഞാന്‍ ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ വരൂ ക്യാപ്റ്റന്‍ സാബെന്നായിരുന്നു ധോണി പറഞ്ഞത്. വരികയാണ് ഭായ്, കുറച്ച് പിറകിലേക്കു മാറി നില്‍ക്കൂയെന്നായിരുന്നു ഞാന്‍ നല്‍കിയ മറുപടി. ഇതെല്ലാം വളരെ രസകരമായിരുന്നുവെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

T20 World Cup: India vs Pakistan പോരാട്ടം ത്രില്ലടിച്ച് ഫാന്‍സ് | Oneindia Malayalam
 വീട്ടിനടുത്തുള്ള കാംഗ ലീഗ് പോലെ തോന്നി

വീട്ടിനടുത്തുള്ള കാംഗ ലീഗ് പോലെ തോന്നി

ഗുജറാത്ത് ടീമിന്റെ ഭാഗമായിരുന്നപ്പോള്‍ സിഎസ്‌കെ ടീമിലെ പഴയ ടീമംഗങ്ങള്‍ക്കെതിരേ കളിച്ചത് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്നു റെയ്‌ന പറയുന്നു. ഗുജറാത്തും പൂനെയും തമ്മില്‍ രാജ്‌കോട്ടിലായിരുന്നു ഈ മല്‍സരം. സമ്മിശ്ര വികാരങ്ങളായിരുന്നു അപ്പോഴുണ്ടായത്. ഞാന്‍ ബാറ്റ് ചെയ്യുന്നു, നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുള്ളത് ബ്രെന്‍ഡന്‍ മക്കുല്ലം. പൂനെയ്ക്കായി അശ്വിന്‍ ബൗള്‍ ചെയ്യുന്നു, ധോണി വിക്കറ്റ് കാക്കുന്നു, ഫസ്റ്റ് സ്ലിപ്പിലുള്ളത് ഫഫ് ഡുപ്ലെസി. വീട്ടിനടുത്തുള്ള കാംഗ ലീഗില്‍ കളിക്കുന്നതു പോലെയാണ് എനിക്കു അപ്പോള്‍ തോന്നിയതെന്നും റെയ്‌ന വിശദമാക്കി.

Story first published: Saturday, July 17, 2021, 12:02 [IST]
Other articles published on Jul 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X