അവര്‍ വലിയ വില നല്‍കി; ഇനിയും കളിയാക്കരുതെന്ന് ആരാധകരോട് ഓസ്‌ട്രേലിയന്‍ കോച്ച്
ലണ്ടന്‍: സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും ലോകകപ്പിനിടയില്‍ പരിഹസിക്കരുതെന്നും അവര്‍ക്ക് ബഹുമാനം നല്‍കണമെന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം കോച്ച് ജസ്റ്റിന്‍ ലാങര്‍ ആരാധകരോട് ആവശ്യപ്പെട്ടു. അവരുടെ തെറ്റിന് ഇരുവരും വലിയ വില നല്‍കിക്കഴിഞ്ഞുവെന്നും മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ കൂടിയായ ലാങര്‍ പറഞ്ഞു.

ലോകകപ്പിലെ ഓസ്‌ട്രേലിയയുടെ ആദ്യമത്സരത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച അഫ്ഗാനിസ്താനെതിരെയാണ് ഓസ്‌ട്രേലിയയുടെ ആദ്യ കളി. പന്തില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ ഒരു വര്‍ഷത്തെ വിലക്ക് പൂര്‍ത്തിയാക്കിയ സ്മിത്തിനും വാര്‍ണറിനും ഇംഗ്ലണ്ടിനെതരായ ഓസ്‌ട്രേലിയയുടെ സന്നാഹമത്സര വിജയത്തിനിടെ കാണികളുടെ മോശം പ്രതികരണം നേരിടേണ്ടിവന്നിരുന്നു.
തെറ്റിന് അവര്‍ ശിക്ഷ അനുഭവിച്ചുകഴിഞ്ഞു. ആ സംഭവത്തിനുശേഷം ഞങ്ങള്‍ വളരെയധികം ചര്‍ച്ചകള്‍ നടത്തി ചില തന്ത്രങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. അവരും മനുഷ്യരാണ്. അത് ആരാധകര്‍ മനസ്സിലാക്കണം -ലാങര്‍ പറഞ്ഞു. ക്രിക്കറ്റ് ഗ്രൗണ്ടില്‍ കളിക്കാരന്‍ അപഹസിക്കപ്പെട്ടാല്‍ എനിക്ക് നിരാശയുണ്ടാകും. അത് ഏത് രാജ്യത്തിന്റെ കളിക്കാരനായാലും. -ലാങര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications