വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അധികം സെല്‍ഫിഷ് ആകല്ലേ... ഇഷാന്ത് ശര്‍മ ആരെയാണ് ഉദ്ദേശിക്കുന്നത്?

By Muralidharan

സെന്റ് കിറ്റ്‌സ്: വ്യക്തിഗത നേട്ടങ്ങളല്ല ടീമാണ് പ്രധാനമെന്ന് ഇന്ത്യന്‍ ടീമിലെ സീനിയര്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ. ഇഷാന്ത് ശര്‍മയാകും വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് ആക്രമണം നയിക്കുക എന്ന് പുതിയ കോച്ച് അനില്‍ കുംബ്ലെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തം കാര്യമല്ല ടീമിന്റെ നേട്ടങ്ങളായിരിക്കണം പ്രധാനമെന്ന് സഹതാരങ്ങളെ ഉപദേശിച്ച് ലംബൂ രംഗത്തെത്തിയത്.

<strong>ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആശ്വാസം... വിന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ ജെറോം ടെയ്‌ലര്‍ വിരമിച്ചു!</strong>ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആശ്വാസം... വിന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ ജെറോം ടെയ്‌ലര്‍ വിരമിച്ചു!

വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിലെ ഏറ്റവും സീനിയര്‍ താരമാണ് 27 കാരനായ ഇഷാന്ത് ശര്‍മ. 18 ടെസ്റ്റുകളാണ് ഇഷാന്ത് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ടെസ്റ്റില്‍ 201 വിക്കറ്റുകളും ഇഷാന്തിന്റെ പേരില്‍ ഉണ്ട്. 2011 ല്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പര്യടനം നടത്തിയപ്പോള്‍ 21 വിക്കറ്റുകളോടെ ഇന്ത്യയുടെ ബൗളിംഗ് ആക്രമണം നയിച്ചത് ഇഷാന്താണ്.

ishant-colombo

1 - 0 ന് ഇന്ത്യ പരമ്പര ജയിച്ചപ്പോള്‍ ഇഷാന്ത് മാന്‍ ഓഫ് ദ സീരിസുമായി. ഇഷാന്തിന് പുറമേ ക്യാപ്റ്റന്‍ വിരാട് കോലി, ഓപ്പണര്‍ മുരളി വിജയ്, സ്പിന്നര്‍ അമിത് മിശ്ര എന്നിവര്‍ക്ക് മാത്രമേ വെസ്റ്റ് ഇന്‍ഡീസില്‍ ടെസ്റ്റ് കളിച്ച പരിചയമുള്ളൂ. ഇത്തവണയും തന്റെ പരിചയസമ്പത്ത് ടീമിന് വേണ്ടി പൂര്‍ണമായും ഉപയോഗിക്കാന്‍ സജ്ജനായിട്ടാണ് ലംബൂ എത്തുന്നത്.

ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ബി സി സി ഐയുടെ ഓഫീഷ്യല്‍ വെബ്‌സൈറ്റിനോട് സംസാരിക്കവേയാണ് ഇഷാന്ത് ടീമിന്റെ താല്‍പര്യത്തിന് പ്രാധാന്യം നല്‍കണമെന്ന് സഹതാരങ്ങളെ ഉപദേശിച്ചത്. 100 ശതമാനം ആത്മാര്‍ഥത കാണിക്കുക എന്നതാണ് തന്റെ വിജയരഹസ്യമെന്നും ഇഷാന്ത് പറയുന്നു. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനുമായുള്ള ദ്വിദിന വാംഅപ്പ് മത്സരത്തില്‍ 13 ഓവര്‍ പന്തെറിഞ്ഞെങ്കിലും ഒരു വിക്കറ്റ് പോലും ഇഷാന്തിന് കിട്ടിയിരുന്നില്ല.

Story first published: Tuesday, July 12, 2016, 15:59 [IST]
Other articles published on Jul 12, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X