വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയാവുമോ പന്ത്? അതേ റോളെന്നു കോലി... ചഹറിനെ പുകഴ്ത്തി

മൂന്നാം ടി20യില്‍ പന്ത് മിന്നിയിരുന്നു

പ്രൊവിഡന്‍സ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യും ജയിച്ച് പരമ്പര 3-0ന് തൂത്തുവാരിയതിന്റെ ആഹ്ലാദത്തിലാണ് ടീം ഇന്ത്യ. മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് വിരാട് കോലിയും സംഘവും ആഘോഷിച്ചത്. മഴയെ തുടര്‍ന്ന് ഒരു മണിക്കൂറിലേറെ വൈകി തുടങ്ങിയ കളിയില്‍ ബൗളിങിലും ബാറ്റിങിലും ഒരുപോലെ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്.

ട്വന്റി-20 പരമ്പര തൂത്തുവാരി ഇന്ത്യ, ധോണി സ്‌റ്റൈലില്‍ കളിയവസാനിപ്പിച്ച് പന്ത്ട്വന്റി-20 പരമ്പര തൂത്തുവാരി ഇന്ത്യ, ധോണി സ്‌റ്റൈലില്‍ കളിയവസാനിപ്പിച്ച് പന്ത്

പുറത്താവാതെ 65 റണ്‍സുമായി ഇന്ത്യയുടെ വിജയശില്‍പ്പിയായ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരുന്നു ബാറ്റിങില്‍ ഇന്ത്യയുടെ ഹീറോ. മല്‍സരശേഷം പന്തിനെ പ്രശംസ കൊണ്ടു മൂടുകയാണ് കോലി.

പന്തിനെ സമ്മര്‍ദ്ദത്തിലാക്കരുത്

പന്തിനെ സമ്മര്‍ദ്ദത്തിലാക്കരുത്

ഇന്ത്യയുടെ ഭാവി താരമായാണ് പന്തിനെ കാണുന്നതെന്നു കോലി വ്യക്തമാക്കി. വളരെയധികം പ്രതിഭയുള്ള താരമാണ് അദ്ദേഹം. അമിത സമ്മര്‍ദ്ദത്തിലേക്ക് വീഴ്ത്താതെ പന്തിന് തന്റെ മികവ് പുറത്തെടുക്കാന്‍ കൂടുതല്‍ അവസരം നല്‍കുകയാണ് വേണ്ടതെന്നും ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.
മൂന്നാം ടി20യില്‍ പന്ത് 42 ബോളിലാണ് പുറത്താവാതെ 65 റണ്‍സെടുത്തത്. നാലു വീതം ബൗണ്ടറികളും സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ടീമിന്റെ ഫിനിഷര്‍

ടീമിന്റെ ഫിനിഷര്‍

ഇന്ത്യക്കു വേണ്ടി മല്‍സരങ്ങള്‍ തുടര്‍ച്ചയായി ഫിനിഷ് ചെയ്യാന്‍ പന്തിനു കഴിയുമെന്ന് കോലി പ്രതീക്ഷ പ്രകടിപ്പിച്ചു. കരിയര്‍ ആരഭിച്ച ഇടത്തു നിന്നും പന്ത് ഏറെ ദൂരം പിന്നിട്ടു കഴിഞ്ഞു. ഇതുപോലെ മല്‍സരങ്ങള്‍ ഫിനിഷ് ചെയ്യുകയെന്നത് പ്രധാനമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സമ്മര്‍ദ്ദത്തെ വ്യത്യസ്തമായി മാത്രമേ അതിജീവിക്കാന്‍ കഴിയുകയുള്ളൂ. ഇതേ പ്രകടനം ഇനിയും ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍ ഇന്ത്യയുടെ മിന്നും താരമായി പന്ത് മാറുമെന്നും കോലി ചൂണ്ടിക്കാട്ടി.

ചഹറിനെ പ്രശംസിച്ചു

ചഹറിനെ പ്രശംസിച്ചു

മൂന്നാം ടി20യില്‍ ഉജ്ജ്വലമായി പന്തെറിഞ്ഞ പേസര്‍ ദീപക് ചഹറിനെയും കോലി പ്രശംസിച്ചു. മല്‍സരത്തില്‍ മൂന്നോവറില്‍ ഒരു മെയ്ഡനടക്കം നാലു റണ്‍സ് മാത്രം വഴങ്ങി താരം മൂന്നു വിക്കറ്റെടുത്തിരുന്നു. ചഹര്‍ തന്നെയായിരുന്നു കളിയിലെ കേമന്‍.
ഭുവനേശ്വര്‍ കുമാറിനെപ്പോലെയാണ് ചഹറെന്ന് കോലി പറയുന്നു. ന്യൂ ബോളില്‍ ഭുവിയുടെ അത് മിടുക്ക് തന്നെയാണ് ചഹറിനുമുള്ളത്. ഡെത്ത് ഓവറുകളില്‍ ചഹറിനേക്കാള്‍ അനുഭവ സമ്പത്ത് ഭുവിക്കാണെന്നതു മാത്രമാണ് വ്യത്യാസം. ഐപിഎല്ലിലും സ്വിങായിരുന്നു ചഹറിന്റെ ആയുധമെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

ഇനി ഏകദിനം

ഇനി ഏകദിനം

ടി20 പരമ്പരയില്‍ സമ്പൂര്‍ണ വിജയം നേടിയതോടെ ടീം ഇന്ത്യയുടെ അടുത്ത് ലക്ഷ്യം വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയാണ്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യത്തെ കളി വ്യാഴാഴ്ച ഗയാനയില്‍ അരങ്ങേറും. വിന്‍ഡീസിന്റെ ബാറ്റിങ് ഇതിഹാസവും വെടിക്കെട്ട് ഓപ്പണറുമായ ക്രിസ് ഗെയ്‌ലിന്റെ വിടവാങ്ങല്‍ പരമ്പര കൂടിയായിരിക്കും ഇത്.

Story first published: Wednesday, August 7, 2019, 10:33 [IST]
Other articles published on Aug 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X