വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാന്റ്‌സിനുള്ളില്‍ ടിഷ്യു വച്ച് കളിച്ച സച്ചിന്‍! അതും ലോകകപ്പില്‍- സംഭവമറിയാം

2003ലെ ലോകകപ്പിലായിരുന്നു ഇത്

ക്രിക്കറ്റെന്ന ഗെയിമിനോടു ഇന്ത്യക്കാര്‍ക്കു വലിയ പാഷനാണുള്ളത്. മറ്റൊരു ഗെയിമിനും ഇനി മറികടക്കാനാവാത്ത വിധം ക്രിക്കറ്റ് ഇന്ത്യക്കാരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നു കഴിഞ്ഞു. ക്രിക്കറ്റിനെ ഒരു മതമായി സ്വീകരിച്ച അവരുടെ ദൈവം ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. അവിശ്വസനീയ പ്രകടനങ്ങളിലൂടെ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ അദ്ദേഹത്തിന്റെ സ്ഥാനം ഇനി മറ്റാര്‍ക്കും തന്നെ തട്ടിയെടുക്കാനുമാവില്ല.

Asia cup 2022: റിഷഭ് പുറത്താവും, പകരം ഡിക്കെ!, സഞ്ജുവുമില്ല- ഇന്ത്യന്‍ സാധ്യതാ ടീംAsia cup 2022: റിഷഭ് പുറത്താവും, പകരം ഡിക്കെ!, സഞ്ജുവുമില്ല- ഇന്ത്യന്‍ സാധ്യതാ ടീം

1

കരിയറില്‍ പല പ്രതിസന്ധി ഘട്ടങ്ങളെയും അതിജീവിക്കേണ്ടി വന്നിട്ടും അവയെ മറികടന്ന് മുന്നേറിയവരാണ് സച്ചിനടക്കമുള്ള പല ഇതിഹാസ താരങ്ങളും. അത്തരത്തില്‍ സച്ചിനും മുന്‍ ടെസ്റ്റ് ഇതിഹാസമായ വിവിഎസ് ലക്ഷ്മണും നേരിട്ട ചില വെല്ലുവിളികളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

2

2003ലെ ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരേയുള്ള സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അവിസ്മരണീയ ബാറ്റിങ് വിരുന്ന് ക്രിക്കറ്റ് പ്രേമികള്‍ മറന്നുകാണില്ല. സച്ചിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായാണ് അതു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വസീം അക്രം, ഷുഐബ് അക്തര്‍, വഖാര്‍ യൂസുസ് തുടങ്ങിയ ഇതിഹാസ ഫാസ്റ്റ് ബൗളര്‍മാരുള്‍പ്പെട്ട പാക് ടീമിനെ സച്ചിന്‍ തല്ലിത്തോല്‍പ്പിക്കുകയായിരുന്നു. 75 ബോളില്‍ 98 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. 12 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. പക്ഷെ അന്നത്തെ കളിയില്‍ സച്ചിന്‍ അസുഖത്തെ വകവയ്ക്കാതെയാണ് കളിച്ചതെന്നു എത്ര പേര്‍ക്കറിയാം.

ബാറ്ററായി തുടക്കം, സെഞ്ച്വറിയുമടിച്ചു! ഇപ്പോള്‍ സ്പീഡ് സ്റ്റാര്‍- ഉമ്രാനെക്കുറിച്ച് ഇവ അറിയുമോ?

3

പാകിസ്താനുമായുള്ള ഈ മല്‍സരത്തിനു മുമ്പ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വയറിനു അസ്വസ്ഥതകളുണ്ടായിരുന്നു. വയറിളക്കം കാരണം ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് അദ്ദഹം ക്ഷീണിതനുമായി. പക്ഷെ മല്‍സരത്തില്‍ തന്റെ പ്രാധാന്യം മനസ്സിലാക്കിയ സച്ചിന്‍ കളിക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.
അടിവസ്ത്രത്തിനുള്ളില്‍ ടിഷ്യു വച്ചാണ് സച്ചിന്‍ അന്നു ബാറ്റ് ചെയ്യാനിറങ്ങിയത്.

4

ഡ്രിങ്ക്‌സ് ബ്രേക്കിനിടെ ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം ഡ്രസിങ് റൂമിലേക്കു പോവുകയും തിരിച്ചെത്തി കളി തുടരുകയുമായിരുന്നു. പക്ഷെ ഇവയൊന്നും സച്ചിന്റെ പോരാട്ടവീര്യം കെടുത്തിയില്ല. ഇന്ത്യ ആറു വിക്കറ്റിന്റെ ആധികാരിക വിജയം കൊയ്ത കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി റിസ്വാന്‍, ബുംറയ്ക്കു കൂട്ട് ഷഹീന്‍!- ഇതാ സൂപ്പര്‍ ടീം

5

സച്ചിനെപ്പോലെ തന്നെ ശാരീരിക ബുദ്ധിമുട്ടുകളെ ഇച്ഛാശക്തി കൊണ്ട് മറികടന്ന് ഗംഭീര പ്രകടനം നടത്തിയിട്ടുള്ള മറ്റൊരാളാണ് നമുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് വിവിഎസ് ലക്ഷ്മണ്‍. 2001ല്‍ ഓസ്‌ട്രേലിയക്കെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഐതിഹാസിക ടെസ്റ്റില്‍ ലക്ഷ്മണിന്റെ ഇന്നിങ്‌സ് ആര്‍ക്കു മറക്കാനാവും.
ഫോളോ ഓണ്‍ നേരിട്ട് ബാറ്റിങിനിയക്കപ്പെട്ട ശേഷം ഓസീസിനെ ഇന്ത്യ സ്തബ്ധരാക്കിയ ടെസ്റ്റാണിത്. രണ്ടാമിന്നിങ്‌സില്‍ ലക്ഷ്മണ്‍ (281), രാഹുല്‍ ദ്രാവിഡ് (180) എന്നിവരുടെ അവിശ്വസനീയ ഇന്നിങ്‌സുകള്‍ ഇന്ത്യക്കു ചരിത്ര വിജയം സമ്മാനിക്കുകയായിരുന്നു.

6

പക്ഷെ ഈ ടെസ്റ്റില്‍ ലക്ഷ്മണ്‍ യഥാര്‍ഥത്തില്‍ കളിക്കേണ്ടതായിരുന്നില്ല. കാരണം ഈ മല്‍സരത്തിനു മുമ്പ് കടുത്ത പുറം വേദന അദ്ദേഹത്തെ അലട്ടിയിരുന്നു. ടെസ്റ്റില്‍ കളിക്കാനുള്ള ഫിറ്റ്‌നസും ലക്ഷ്മണിന് ഇല്ലായിരുന്നു. മല്‍സരത്തില്‍ നിന്നും പിന്‍മാറാന്‍ മെഡിക്കല്‍ ടീം അദ്ദേഹത്തോടു ആവശ്യപ്പെടുകയും ചെയ്തു.
പക്ഷെ ഗാംഗുലി ഇതിനു കൂട്ടാക്കിയില്ല. മല്‍സരത്തില്‍ കളിക്കണമെന്ന ഉറച്ച തീരുമാനത്തില്‍ തന്നെയായിരുന്നു അദ്ദേഹം. ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ഇതിനു പൂര്‍ണ പിന്തുണ നല്‍കിയതോടെ ലക്ഷ്ണ്‍ പ്ലെയിങ് ഇലവനില്‍ ഇടം പിടിക്കുകയായിരുന്നു. പിന്നീട് സംഭവിച്ചത് ചരിത്രം. ഇന്ത്യ 171 റണ്‍സിന്റെ വമ്പന്‍ ജയം കൊയ്ത കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായും ലക്ഷ്മണ്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Story first published: Monday, June 20, 2022, 15:30 [IST]
Other articles published on Jun 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X