For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഉയരം 7 അടി 6 ഇഞ്ച്, ഷൂ സൈസ് 23.5- ക്രിക്കറ്റിലെ ഉയരം കൂടിയ താരമാകാന്‍ മുദാസര്‍ ഗുജ്ജാര്‍

കറാച്ചി: ലോക ക്രിക്കറ്റിലെ ഏറ്റവും ഉയരം കൂടിയ താരമെന്ന റെക്കോഡിനരികെ പാകിസ്താന്‍ സ്വദേശി മുദാസര്‍ ഗുജ്ജാര്‍. ബൗളറായ താരത്തിന്റെ ഉയരം 7 അടി 6 ഇഞ്ചാണ്. യുവതാരത്തിന്റെ ഷൂ സൈസ് 23.5 ഇഞ്ചാണ്. തന്റെ ഉയരക്കൂടുതല്‍കൊണ്ട് ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിയ മുദാസര്‍ പാകിസ്താനുവേണ്ടി കളിക്കാനാകുമെന്ന വലിയ പ്രതീക്ഷയിലാണുള്ളത്. അടുത്ത സീസണില്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കണമെന്ന ആഗ്രഹവും ഈ യുവതാരത്തിനുണ്ട്. വൈകാതെ തന്നെ തന്റെ ഈ രണ്ട് ആഗ്രഹവും നിറവേറുമെന്ന പ്രതീക്ഷയിലാണ് മുദാസറുള്ളത്. പിഎസ്എല്ലില്‍ ലാഹോര്‍ കലന്തേഴ്‌സിനുവേണ്ടി കളിക്കണമെന്നാണ് യുവതാരത്തിന്റെ ആഗ്രഹം.

നേരത്തെയും ഉയരക്കൂടുതല്‍കൊണ്ട് ശ്രദ്ധപിടിച്ചുപറ്റിയ താരങ്ങള്‍ പാകിസ്താനില്‍ നിന്നുണ്ടായിട്ടുണ്ട്. പാകിസ്താന്‍ ദേശീയ ടീമിനുവേണ്ടി കളിച്ചിട്ടുള്ള പേസ് ബൗളര്‍ മുഹമ്മദ് ഇര്‍ഫാന്റെ ഉയരം 7 അടി 1 ഇഞ്ചായിരുന്നു. തന്റെ ഉയരക്കൂടുതലിനെ നന്നായി ഇര്‍ഫാന്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗിലും കളിച്ചിട്ടുണ്ട്. പിന്നീട് ഒത്തുകളി കേസില്‍ അകപ്പെട്ടതോടെ ഇര്‍ഫാന്റെ കരിയര്‍ വലിയ രീതിയിലേക്ക് മുന്നേറാതെ അവസാനിക്കുകയായിരുന്നു. ഇര്‍ഫാന് ശേഷം ഉയരക്കൂടുതല്‍ക്കൊണ്ട് ബാറ്റ്‌സ്മാനെ ഞെട്ടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മുദാസര്‍. പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകന്‍ സജ് സാദിഖാണ് ട്വിറ്ററിലൂടെ മുദാസറിന്റെ ചിത്രം പങ്കുവെച്ചത്. ഇതിനോടകം നിരവധിയാളുകള്‍ മുദാസറിന്റെ ചിത്രം കണ്ടുകഴിഞ്ഞു.

mudassargujjar

അവസാന സീസണില്‍ ലാഹോര്‍ കലന്തേഴ്‌സിന്റെ ഡെവലപ്‌മെന്റ് പരിപാടിയില്‍ മുദാസര്‍ പങ്കെടുത്തിരുന്നു. ഉയരക്കൂടുതലിനെത്തുടര്‍ന്നുള്ള ചില ശാരീരിക പ്രശ്‌നങ്ങള്‍ മുദാസറിനുണ്ട്. അത് പരിശീലനത്തിലൂടെ പരിഹരിച്ച് പാകിസ്താനിലെ വിദഗ്ധരായ പരിശീലകര്‍ക്ക് കീഴില്‍ നിന്ന് കൂടുതല്‍ പഠിക്കാനുള്ള ശ്രമത്തിലാണ് മുദാസര്‍. അതേ സമയം വരുന്ന സീസണിലെ പിഎസ്എല്‍ നടത്തുക വലിയ പ്രതിസന്ധിയായിരിക്കുകയാണ്. പിസിബിയുടെ സാമ്പത്തിക നയത്തിനോട് ഫ്രാഞ്ചൈസി ഉടമകളുടെ വിയോജിപ്പാണ് അതിന് കാരണം. പിഎസ്ബിയുടെ സാമ്പത്തിക നയത്തിനെതിരേ ആറ് ഫ്രാഞ്ചൈസികളുടെയും ഉടമകള്‍ പരാതി നല്‍കിക്കഴിഞ്ഞു.

Story first published: Friday, October 9, 2020, 19:54 [IST]
Other articles published on Oct 9, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+