വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പഠനത്തില്‍ ധോണിയോ, കോലിയോ മിടുക്കന്‍? ഇവരുടെ മാര്‍ക്കറിയാം

കണക്കില്‍ താന്‍ മോശമെന്നു കോലി

ഇന്ത്യയില്‍ ഏറ്റവുമധികം ആരാധക പിന്തുണയള്ള രണ്ടു ക്രിക്കറ്റര്‍മാരാണ് മുന്‍ ക്യാപ്റ്റന്‍മാരായ എംഎസ് ധോണിയും വിരാട് കോലിയും. ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ മറ്റൊരു നായകനും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങള്‍ കൈവരിക്കാന്‍ ധോണിക്കായിട്ടുണ്ട്. രണ്ടു ലോകകപ്പുകളക്കം ഐസിസിയുടെ മൂന്നു ട്രോഫികളാണ് അദ്ദേഹം രാജ്യത്തിനു സമ്മാനിച്ചത്.

ഇന്ത്യക്കായി ലോകകപ്പ് കളിച്ചു, ഇവരുടെ കരിയറും തീര്‍ന്നു!- ഇതാ അഞ്ചു പേര്‍ഇന്ത്യക്കായി ലോകകപ്പ് കളിച്ചു, ഇവരുടെ കരിയറും തീര്‍ന്നു!- ഇതാ അഞ്ചു പേര്‍

1

ധോണിക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തത് കോലിയായിരുന്നു. ഐസിസി കിരീടമെന്ന മോഹം യാഥാര്‍ഥ്യമാക്കാനായില്ലെങ്കിലും ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയെ ജേതാക്കളാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ധോണിയുടെയും കോലിയുടെയും കളിമിടുക്കിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ഇവര്‍ സ്‌കൂള്‍ പഠനകാലത്ത് എങ്ങനെയായിരുന്നു. രണ്ടു പേരില്‍ പഠനത്തില്‍ മിടുക്കന്‍ ആരായിരുന്നു. ഇതേക്കുറിച്ച് അറിയാം.

2

ഡെപ്ത് വിത്ത് ഗ്രഹാം ബെസിംഗറെന്ന ചാറ്റ് ഷോയില്‍ മുമ്പ് സംസാരിക്കവെയായിരുന്നു വിരാട് കോലി തന്റെ സ്‌കൂള്‍ പഠനകാലത്തെക്കുറിച്ച് മനസ്സ് തുറന്നത്. കണക്കായിരുന്നു എനിക്കു ഏറ്റവും ബുദ്ധിമുട്ടേറിയ വിഷയം. ഞങ്ങള്‍ക്കു പരീക്ഷയില്‍ പരമാവധി നല്‍കിയിരുന്ന മാര്‍ക്ക് 100 ആയിരുന്നു.
പക്ഷെ കണക്കില്‍ എനിക്കു ലഭിച്ചിരുന്നത് മൂന്നു മാര്‍ക്കെല്ലാമായിരുന്നു. ഞാന്‍ അത്രയ്ക്കും 'കേമനായിരുന്നു'.
എന്തുകൊണ്ടാണ് ഒരാള്‍ കണക്ക് പഠിക്കാന്‍ ആഗ്രഹിക്കുന്നതെന്നു പോലും എനിക്കു മനസ്സിലാവുന്നില്ല. അതിനു പിറകിലുള്ള കോംപ്ലിക്കേഷനുകളെക്കുറിച്ചും എനിക്കു മനസ്സിലായില്ല. കണക്കിലെ ഫോര്‍മുലകള്‍ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും താന്‍ ഉപയോഗിച്ചിട്ടില്ലെന്നും കോലി വ്യക്തമാക്കിയിരുന്നു.

രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി റിസ്വാന്‍, ബുംറയ്ക്കു കൂട്ട് ഷഹീന്‍!- ഇതാ സൂപ്പര്‍ ടീം

3

10ാം ക്ലാസിലെ പരീക്ഷ എങ്ങനെയെങ്കിലും കടന്നു കിട്ടണമെന്നു മാത്രമായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. കാരണം സംസ്ഥാന തലത്തില്‍ നടത്തുന്ന പരീക്ഷയാണിത്. അതിനു ശേഷം നിങ്ങള്‍ക്കു കണക്കുമായി മുന്നോട്ടു പോവണോ, വേണ്ടയോയെന്നു തീരുമാനിക്കുകയും ചെയ്യാം.
പത്താം ക്ലാസിലെ ഈ പരീക്ഷയില്‍ പാസാവാന്‍ ഞാന്‍ കഠിനാധ്വാനം തന്നെയാണ് നടത്തിയത്. ക്രിക്കറ്റില്‍പ്പോലും ഞാന്‍ ഇത്രയുമധികം കഠിന പ്രയത്‌നം നടത്തിയിട്ടില്ലെന്നും കോലി വെളിപ്പെടുത്തിയിരുന്നു. പത്താം ക്ലാസ് പരീക്ഷയില്‍ കഷ്ടിച്ചാണ് താരം അന്നു ജയിച്ചു കയറിയത്.

4

പക്ഷെ പഠനത്തിന്റെ കാര്യത്തില്‍ വിരാട് കോലിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് എംഎസ് ധോണി. പത്താം തരത്തിലെ പരീക്ഷയില്‍ 66 ശതമാനവും പ്ലസ് ടൂവില്‍ 56 ശതമാനവും മാര്‍ക്കാണ് അദ്ദേഹത്തിനു ലഭിച്ചത്.
കോലിയെപ്പോലെ കണക്കില്‍ ഉഴപ്പനായിരുന്നില്ല ധോണി. താന്‍ ഏറെ ഇഷ്ടപ്പെടുന്ന വിഷയം കണക്കാണെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്. അഞ്ചാം ക്ലാസ് വരെ കണക്കില്‍ ഞാന്‍ നല്ല മിടുക്കനായിരുന്നു. അതിനു ശേഷമാണ് ആല്‍ജിബ്ര പോലെയുള്ളവ വന്നത്.

ബാറ്ററായി തുടക്കം, സെഞ്ച്വറിയുമടിച്ചു! ഇപ്പോള്‍ സ്പീഡ് സ്റ്റാര്‍- ഉമ്രാനെക്കുറിച്ച് ഇവ അറിയുമോ?

5

ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ പഠനവും ക്രിക്കറ്റും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോവുകയെന്നത് ബുദ്ധിമുട്ടായിരുന്നു. ഇഷ്ടപ്പെട്ട ഒരു വിഷയ തിരഞ്ഞെടുക്കേണ്ടി വന്നാല്‍ ഞാന്‍ മാത്ത്‌സെന്നായിരിക്കും പറയുക. അതിന്റെ പ്രധാന കാരണം ഞാന്‍ കണക്കില്‍ മിടുക്കനായിരുന്നുവെന്നത് തന്നെയാണ്. ആറാം ക്ലാസിനു ശേഷം ഞാന്‍ കുറച്ചു മോശമായി, പക്ഷെ ജ്യോമെട്രി ഇഷ്ടമായിരുന്നുവെന്നും ധോണി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞെങ്കിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം കളി തുടരുകയാണ് ക്യാപ്റ്റന്‍ കൂള്‍.

Story first published: Monday, June 20, 2022, 16:34 [IST]
Other articles published on Jun 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X