വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലുക്കില്‍ മാത്രമല്ല, സച്ചിനും സെവാഗും തമ്മില്‍ നിങ്ങളറിയാത്ത അഞ്ച് സാമ്യങ്ങള്‍!

ഇരുവരുടെയും ഷോട്ടുകള്‍ തമ്മിലും സാമ്യങ്ങളുണ്ടായിരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ സമാനതകളിലാത്ത രണ്ടു ബാറ്റിങ് ഇതിഹാസങ്ങളാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും. റെക്കോര്‍ഡുകളുടെയും നേട്ടങ്ങളുടെയും കാര്യത്തില്‍ സച്ചിനോളമെത്തില്ലെങ്കിലും സെവാഗ് ശരിക്കുമൊരു എന്റര്‍ടെയ്‌നര്‍ തന്നെയായിരുന്നു. പാട്ടും ഫൈറ്റും കോമഡിയുമെല്ലാം നിറഞ്ഞ ഒരു ആക്ഷന്‍ സിനിമ പോലെയായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തി കാണില്ല. കാരണം ബാറ്റെടുത്താല്‍ ശരിക്കുമൊരു ആക്ഷന്‍ ഹീറോയെപ്പോലെയായിരുന്നു സെവാഗ്. ബൗളര്‍മാരെ തല്ലിച്ചതയ്ക്കുന്നതില്‍ ഹരം കണ്ടെത്തിയ അദ്ദേഹത്തിനു ആരെയും കൂസലില്ലായിരുന്നു.

IND vs SA: സഞ്ജൂ, ഇത് അവസാന അവസരമെന്ന് കരുതി കളിക്കൂ! സോഷ്യല്‍ മീഡിയ പറയുന്നുIND vs SA: സഞ്ജൂ, ഇത് അവസാന അവസരമെന്ന് കരുതി കളിക്കൂ! സോഷ്യല്‍ മീഡിയ പറയുന്നു

1

സെവാഗിനേക്കാള്‍ വളരെ മുമ്പ് തന്നെ ക്രിക്കറ്റിലെ ചക്രവര്‍ത്തിയായി സച്ചിന്‍ വിലസിയിരുന്നു. പിന്നീടാണ് വീരുവിന്റെ രംഗപ്രവേശം. മധ്യനിരയില്‍ നിന്നും ഓപ്പണിങിലക്കു പ്രൊമോഷന്‍ ലഭിച്ച ശേഷം അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സച്ചിനുമായുള്ള രൂപസാദൃശ്യത്തിലൂടെയാണ് സെവാഗ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ബാറ്റിങ് കണ്ടതോടെ അതിലും അദ്ദേഹത്തിനു അതിശയിപ്പിക്കുന്ന സാമ്യം.

സെവാഗിന്റെ ചില കവര്‍ഡ്രൈവുകളൊക്കെ കണ്ടാല്‍ അത് സച്ചിനാണോ ബാറ്റ് ചെയ്യുന്നതെന്നു പോലും ആരുമൊന്നു സംശയിച്ചു പോവും. ലുക്കിലും ബാറ്റിങിലും മാത്രമല്ല സച്ചിനും സെവാഗും തമ്മില്‍ ചില അദ്ഭുതപ്പെടുത്തുന്ന സാദൃശ്യങ്ങള്‍ വേറെയുമുണ്ട്. ഇവ എന്തൊക്കെയാണെന്നറിയാം.

ഏകദിനത്തില്‍ ഓരോ ഡബിള്‍ സെഞ്ച്വറി

ഏകദിനത്തില്‍ ഓരോ ഡബിള്‍ സെഞ്ച്വറി

ഏകദിന ഫോര്‍മാറ്റില്‍ ഡബിള്‍ സെഞ്ച്വറിയെന്നത് അപ്രാപ്യമായിരുന്നുവെന്നു കരുതപ്പെട്ടിരുന്ന കാലത്തായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ വിശ്വാസം തെറ്റിക്കുന്നത്. ഏകദിനത്തിലെ കന്നി ഡബിള്‍ സെഞ്ച്വറിയുമായി അദ്ദേഹം ലോക റെക്കോര്‍ഡ് കുറിച്ചു. 2010ല്‍ ഗ്വാളിയോറില്‍ സൗത്താഫ്രിക്കയ്‌ക്കെതിരായ മല്‍സരത്തിലായിരുന്നു അദ്ദേഹത്തിന്റെ ചരിത്ര നേട്ടം. പുറത്താവാതെ 200 റണ്‍സ് സച്ചിന്‍ നേടുകയായിരുന്നു.
ഒരു വര്‍ഷത്തിനു ശേഷം സച്ചിനില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് വീരേന്ദര്‍ സെവാഗും ആദ്യ ഡബിള്‍ സെഞ്ച്വറി കണ്ടെത്തി. ഇന്‍ഡോറില്‍ നടന്ന കളിയില്‍ വെസ്റ്റ് ഇന്‍ഡീസായിരുന്നു എതിരാളികള്‍. 219 റണ്‍സ് അടിച്ചെടുത്ത വീരു സച്ചിന്റെ ലോക റെക്കോര്‍ഡ് തിരുത്തുകയും ചെയ്തു. കുറച്ചു കാലം ഈ റെക്കോര്‍ഡ് നിലനിര്‍ത്താനും അദ്ദേഹത്തിനായിരുന്നു.

സിനിമയിലേക്കു വില്ലനെ വേണം, ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ആരെയാക്കും? ഇതാ അഞ്ചു പേര്‍

ടെസ്റ്റില്‍ തുല്യ ഡബിള്‍ സെഞ്ച്വികള്‍

ടെസ്റ്റില്‍ തുല്യ ഡബിള്‍ സെഞ്ച്വികള്‍

ഏകദിനത്തിലെ ഡബിള്‍ സെഞ്ച്വറികളുടെ കാര്യത്തില്‍ മാത്രമല്ല ടെസ്റ്റിലെ ഡബിളുകളുടെ എണ്ണത്തിലും സച്ചിനും സെവാഗും ഒപ്പത്തിനൊപ്പമാണ്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ തുല്യ ഡബിള്‍ സെഞ്ച്വറികളാണ് രണ്ടു പേരുടെയും പേരിലുള്ളത്.
ടെസ്റ്റില്‍ സച്ചിന്‍ ക്ഷമാപൂര്‍വ്വമുള്ള ബാറ്റിങ് ശൈലിയായിരുന്നു പിന്തുടര്‍ന്നിരുന്നതെങ്കില്‍ സെവാഗിന്റെ ശൈലി എല്ലാ ഫോര്‍മാറ്റിലും ഒന്നു തന്നെയായായിരുന്നു. ബൗളര്‍മാരെ പ്രഹരിക്കുകയെന്ന ഒരൊറ്റ ശൈലിയായിരുന്നു അദ്ദേഹത്തിനു പ്രിയം. വ്യക്തിഗത സ്‌കോര്‍ 99ല്‍ ആണെങ്കില്‍ സിക്‌സറടിക്കാന്‍ സെവാഗിനു ഭയമോ, മടിയോ ഇല്ലായിരുന്നു. വിരമിക്കുമ്പോള്‍ ആറു ഡബിള്‍ സെഞ്ച്വറികളാണ് സച്ചിന്റെ പേരിലുണ്ടായിരുന്നതെങ്കില്‍ സെവാഗും നേടിയത് ഇത്ര തന്നെ ഡബിളുകളാണ്.

ആദ്യ ഏകദിന സെഞ്ച്വറി കൊളംബോയില്‍

ആദ്യ ഏകദിന സെഞ്ച്വറി കൊളംബോയില്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ കന്നി ഏകദിന സെഞ്ച്വറി നേടിയത് 1994ല്‍ കൊളംബോയില്‍ വച്ച് ഓസ്ട്രലിയക്കെതിരേയായിരുന്നു. പ്രശസ്തമായ പ്രേമദാസ സ്റ്റേഡിയത്തിലാണ് അദ്ദേഹം കരിയറിലെ ആദ്യത്തെ മൂന്നക്കത്തിന്റെ അക്കൗണ്ട് തുറന്നത്.
ഇതേ വേദിയില്‍ വച്ചല്ലെങ്കിലും കൊളംബോയി ലെ തന്നെ മറ്റൊരു സ്‌റ്റേഡിയത്തിലാണ് വീരേന്ദര്‍ സെവാഗും കന്നി ഏകദിന സെഞ്ച്വറി കണ്ടെത്തിയത്. 2001ല്‍ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ന്യൂസിലാന്‍ഡുമായി നടന്ന മല്‍സരത്തിലായിരുന്നു അദ്ദേഹത്തിന്റെ സെഞ്ച്വറി നേട്ടം. 100ലെത്താന്‍ സെവാഗിനു വേണ്ടി വന്നത് വെറും 70 ബോളുകള്‍ മാത്രമായിരുന്നു.

ബാച്ചിലര്‍ ലൈഫ് ആഘോഷിച്ച് രാഹുല്‍- ആസ്തിയറിയുമോ? കാര്‍ കലക്ഷന്‍ ഞെട്ടിക്കും

ആദ്യ ടെസ്റ്റ് ഡബിള്‍ ആറാം നമ്പറില്‍

ആദ്യ ടെസ്റ്റ് ഡബിള്‍ ആറാം നമ്പറില്‍

സച്ചിനും സെവാഗും ടെസ്റ്റിലെ കന്നി ഡബിള്‍ സെഞ്ച്വറി കണ്ടെത്തിയത് ആറാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ശേഷമായിരുന്നുവെന്നതാണ് മറ്റൊരു രസകരമായ സാമ്യം. 1990ല്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വച്ച് ഇംഗ്ലണ്ടുമായി നടന്ന ടെസ്റ്റിലാണ് സച്ചിന്‍ കന്നി ഡബിള്‍ കണ്ടെത്തിയത്. ഇന്ത്യന്‍ മുന്‍ നിരയില്‍ അക്കാലത്തു മഹാന്‍മാരായ പല താരങ്ങളും ഉണ്ടായിരുന്നതിനാല്‍ തന്നെ സച്ചിന്‍ ആറാം നമ്പറിലായിരുന്നു കളിച്ചിരുന്നത്. പിന്നീട് ദീര്‍ഘകാലം നാലാം നമ്പറിലായിരുന്നു അദ്ദേഹം ബാറ്റ് ചെയ്തത്.
സെവാഗും കന്നി ടെസ്റ്റ് ഡബിള്‍ പൂര്‍ത്തിയാക്കിയത് ആറാമനായി ബാറ്റ് ചെയ്യവെയായിരുന്നു. തുടക്കകാലത്തു അദ്ദേഹത്തിന്റെ ബാറ്റിങ് പൊസിഷനും ഇതായിരുന്നു. ബ്ലൂംഫൊണ്ടെയ്‌നില്‍ വച്ച് സൗത്താഫ്രിക്കയുമായി നടന്ന ടെസ്റ്റിലാണ് സെവാഗ് ഡബിള്‍ സെഞ്ച്വറി കണ്ടെത്തിയത്. പിന്നീട് മുന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് അദ്ദേഹത്തെ ഓപ്പണിങില്‍ പരീക്ഷിക്കുന്നത്.

ആദ്യ ഐപിഎല്‍ മല്‍സരത്തില്‍ ഒരേ റണ്‍സ്

ആദ്യ ഐപിഎല്‍ മല്‍സരത്തില്‍ ഒരേ റണ്‍സ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല ഐപിഎല്ലിലും സച്ചിനും സെവാഗും തമ്മില്‍ ബാറ്റിങില്‍ ഒരു സാമ്യമുണ്ട്. ഐപിഎല്ലിലെ കന്നി മല്‍സരത്തില്‍ രണ്ടു പേരും ഒരേ റണ്‍സിനാണ് പുറത്തായിട്ടുള്ളത്. 2008ല്‍ ഹോം ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിന്റെ ഐക്കണ്‍ താരമായിരുന്നു സച്ചിന്‍. സെവാഗാവാവട്ടെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെയും ഐക്കണ്‍ താരമായിരുന്നു. ഫ്രാഞ്ചൈസിക്കായി കന്നി മല്‍സരത്തില്‍ സച്ചിനും സെവാഗും 12 റണ്‍സ് വീതമെടുത്താണ് പുറത്തായത്. രണ്ടു പേരും തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കായി ഇറങ്ങിയത് ഓപ്പണര്‍മാരായിട്ടുമായിരുന്നു.

Story first published: Thursday, June 16, 2022, 22:17 [IST]
Other articles published on Jun 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X