വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി തുടക്കമിട്ട ട്രെന്‍ഡുകള്‍, ഇപ്പോള്‍ ചിലര്‍ കോപ്പിയടിക്കുന്നു!- ഇതാ അഞ്ചെണ്ണം

ഐസിസിയുടെ മൂന്നു ട്രോഫികളുള്ള നായകനാണ്

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട സമാനതകളിലാത്ത നായകനെന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണ് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി. ഇന്ത്യയുടെ മാത്രമല്ല ലോത്തിലെ തന്നെ മറ്റൊരു ക്യാപ്റ്റനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട ട്രോഫികള്‍ സ്വന്തമാക്കിയ ലോകത്തിലെ ഒരേയൊരു നായകനെന്ന ധോണിയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇനിയും ആര്‍ക്കുമായിട്ടില്ല.

രണ്ടു ബോളില്‍ 21 റണ്‍സ്! വീരു അതും ചെയ്തു- നാണംകെട്ടത് പാക് പടരണ്ടു ബോളില്‍ 21 റണ്‍സ്! വീരു അതും ചെയ്തു- നാണംകെട്ടത് പാക് പട

ലോകോത്ത ക്യാപ്റ്റനും വിക്കറ്റ് കീപ്പറും ഫിനിഷറും മാത്രമായിരുന്നില്ല ചില ട്രെന്‍ഡുകള്‍ക്കു ക്രിക്കറ്റില്‍ ആദ്യമായി തുടക്കമിട്ടയാള്‍ കൂടിയാണ് ധോണി. ക്രിക്കറ്റില്‍ അദ്ദേഹം തുടക്കമിടുകയും പിന്നീട് പലരും കോപ്പിയടിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ചില ട്രെന്‍ഡുകള്‍ ഏതൊക്കെയെന്നറിയാം.

ഒരു ഗ്ലൗ ഒഴിവാക്കല്‍

ഒരു ഗ്ലൗ ഒഴിവാക്കല്‍

ഡെത്ത് ഓവറുകളില്‍ വിക്കറ്റ് കാക്കുമ്പോള്‍ വലതു കൈയിലെ ഗ്ലൗ ഇടയ്ക്കു അഴിച്ചുമാറ്റുന്ന ട്രെന്‍ഡ് കൊണ്ടുവന്നത് എംഎസ് ധോണിയാണ്. ഈ ഘട്ടത്തില്‍ ഒരു ബാറ്റര്‍ക്കു ഷോട്ട് മിസ്സായാല്‍ റണ്ണെടുക്കാന്‍ ഓടുമെന്നതിനാല്‍ ഇതു തടയുന്നതിനും വളരെ പെട്ടെന്നു സ്റ്റംപിലേക്കു ബോള്‍ ത്രോ ചെയ്യുന്നതിനുമായിരുന്നു ധോണി ഈ പരീക്ഷണം തുടങ്ങിയത്.
ഗ്ലൗസുകള്‍ കൊണ്ട് ബോളെുത്ത് ത്രോ ചെയ്യുമ്പോള്‍ പന്തിനു മേല്‍ വേണ്ടത്ര നിയന്ത്രണമുണ്ടാവില്ല. ഈ കാരണത്താല്‍ ലക്ഷ്യം പിഴയ്ക്കാനും സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനും പുതിയ ടെക്‌നിക്ക് ധോണിയെ സഹായിച്ചിട്ടുണ്ട്.

ഹെലികോപ്റ്റര്‍ ഷോട്ട്

ഹെലികോപ്റ്റര്‍ ഷോട്ട്

ക്രിക്കറ്റ് ലോകത്തിനു അജ്ഞാതമായിരുന്ന ഹെലികോപ്റ്റര്‍ ഷോട്ട് ആദ്യമായി അവതരിപ്പിച്ചയാള്‍ എംഎസ് ധോണിയാണ്. തീര്‍ത്തും വ്യത്യസ്തമായ ഈ ഷോട്ട് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വൈറലായി മാറുകയും പിന്നീട് പല താരങ്ങളും അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പക്ഷെ ധോണിയെപ്പോലെ പെര്‍ഫെക്ടായി ഈ ഷോട്ട് കളിക്കുന്ന മറ്റാരെയും നമ്മള്‍ ഇതുവരെ കണ്ടിട്ടുമില്ല.
യോര്‍ക്കറുകളെ അതിജീവിക്കാന്‍ ധോണിയെ സഹായിച്ചത് ഹെലികോപ്റ്റര്‍ ഷോട്ടുകളാണ്. പല തവണയാണ് വിക്കറ്റുകള്‍ ലക്ഷ്യമിട്ട് ലാന്‍ഡ് ചെയ്ത ബോളുകള്‍ അദ്ദേഹം അവിശ്വസനയീമാംവിധം ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ സിക്‌സറിലേക്കു പറത്തിയത്. കൈകളുടെ അസാമാന്യ കരുത്താണ് ധോണിയെ മനോഹരമായി ഈ ഷോട്ട് കളിക്കാന്‍ സഹായിച്ചത്.

അക്തറും സഹീറും ഒരേ ടീമില്‍! ഒപ്പം വീരു, അഫ്രീഡി, സങ്കക്കാര- എന്നിട്ടും ടീം തോറ്റു

വിക്കറ്റിനു പിറകില്‍ കാലുകളുടെ ഉപയോഗം

വിക്കറ്റിനു പിറകില്‍ കാലുകളുടെ ഉപയോഗം

വിക്കറ്റ് കീപ്പ് ചെയ്യുമ്പോള്‍ ഒരു താരത്തിന്റെ കാലുകള്‍ എവിടെയാണെന്നു ആരും ശ്രദ്ധിക്കാറില്ല. എന്നാല്‍ കാലുകളും വിക്കറ്റ് കീപ്പിങില്‍ നന്നായി പ്രയോജനപ്പെടുത്താമെന്നു കാണിച്ചുതന്നത് ധോണിയാണ്. സ്പിന്നര്‍മാര്‍ക്കെതിരേ വിക്കറ്റ് കാക്കുമ്പോള്‍ അദ്ദേഹം തന്റെ വലതു കാല്‍ നീട്ടി വയ്ക്കാറുണ്ട്. ബോള്‍ ബാറ്റില്‍ എഡ്ജാവുകയും അതു കളക്ട് ചെയ്യാന്‍ വിക്കറ്റ് കീപ്പര്‍ക്കു സാധിക്കാതെ പോവുകയും ചെയ്താല്‍ ഇതു പലപ്പോഴും ബൗണ്ടറിയിലേക്കു പോവാന്‍ സാധ്യതയുണ്ട്. എന്നാല്‍ വലതു വശത്തേക്കു കാല്‍ നീട്ടി വയ്ക്കുന്നതിലൂടെ ഇതു തടയാന്‍ ധോണിക്കു ഒരുപരിധി വരെ കഴിഞ്ഞു. എഡ്ജായ ബോള്‍ ക്യാച്ച് ചെയ്യാനായില്ലെങ്കിലും അതു കാല്‍ കൊണ്ട് അദ്ദേഹം ബ്ലോക്ക് ചെയ്യുകയായിരുന്നു.

സ്പിന്നര്‍മാര്‍ക്കു ന്യൂബോള്‍

സ്പിന്നര്‍മാര്‍ക്കു ന്യൂബോള്‍

ഇന്നിങ്‌സിന്റെ തുടക്കത്തില്‍ സ്പിന്നര്‍മാരെ കൊണ്ട് ഇടയ്ക്കു ബൗള്‍ ചെയ്യിക്കുന്നത് ചില ക്യാപ്റ്റന്‍മാര്‍ പരീക്ഷിച്ചിരുന്ന കാര്യമാണ്. പക്ഷെ അതു സ്ഥിരമായി ചെയ്യാന്‍ തുടങ്ങിയത് എംഎസ് ധോണിയാണ്. ഇന്ത്യയുടെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും ക്യാപ്റ്റന്‍സിയേറ്റെടുത്ത ശേഷം അദ്ദേഹം ന്യൂബോള്‍ സ്ഥിരമായി സ്പിന്നര്‍മാര്‍ക്കു നല്‍കാറുണ്ടായിരുന്നു. 2010ലെ ഐപിഎല്‍ ഫൈനലില്‍ അപകടകാരിയായ ക്രിസ് ഗെയ്‌ലിനെ വീഴ്ത്താന്‍ ന്യൂബോള്‍ ആര്‍ അശ്വിനെയേല്‍പ്പിച്ച ധോണിയുടെ തീരുമാനം മാസ്റ്റര്‍ സ്‌ട്രോക്കെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

രോഹിത്തിനു ശേഷം അരങ്ങേറി, ഇതിനകം കളി നിര്‍ത്തി!- വിരമിച്ചവരുടെ ഇന്ത്യന്‍ ഇലവന്‍

യുവതാരത്തിനു ട്രോഫി കൈമാറല്‍

യുവതാരത്തിനു ട്രോഫി കൈമാറല്‍

കിരീട വിജയങ്ങളില്‍ നമ്മള്‍ സ്ഥിരമായി കണ്ടുവന്നിരുന്നത് ടീമിന്റെ നായകന്‍ ട്രോഫിയേറ്റു വാങ്ങിയ ശേഷം അതുയര്‍ത്തി ആഹ്ലാഗം പ്രകടിപ്പിക്കുന്നതും ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതുമാണ്. പക്ഷെ ഇവിടെയും ധോണി വ്യത്യസ്തനായിരുന്നു. ഒരു ടൂര്‍ണമെന്റോ, പരമ്പരയോ ജയിച്ചുകഴിഞ്ഞാല്‍ ട്രോഫിയേറ്റു വാങ്ങിയ ശേഷം ധോണി അത് അപ്പോള്‍ തന്നെ ടീമിലെ ഒരു യുവതാരത്തിനു കൈമാറും. പിന്നീടുള്ള ആഹ്ലാദ പ്രകടനങ്ങളില്‍ ധോണിയെ ഒരിക്കലും മുന്നില്‍ കാണാന്‍ സാധിക്കില്ല. അദ്ദേഹം എല്ലായ്‌പ്പോഴും പിന്‍നിരയിലാണ് നില്‍ക്കാറുള്ളത്.

Story first published: Friday, June 24, 2022, 19:28 [IST]
Other articles published on Jun 24, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X