IPL: ബട്‌ലറെ റോയല്‍സില്‍ ഓപ്പണറാക്കുന്നത് രഹാനെ! അന്നു സംഭവിച്ചത് അറിയാം

ഐപിഎല്ലിലെ ഏറ്റവും അപകടകാരിയായ ഓപ്പണര്‍മാരില്‍ തലപ്പത്താണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് സൂപ്പര്‍ താരം ജോസ് ബട്‌ലറുടെ സ്ഥാനം. അവസാനമായി നടന്ന സീസണില്‍ റണ്‍മഴ പെയ്യിച്ച അദ്ദേഹം ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായി മാറിയികുന്നു. 17 മല്‍സരങ്ങളില്‍ നിന്നും നാലു വീതം സെഞ്ച്വറികളും ഫിഫ്റ്റികളുമടക്കം ബട്‌ലര്‍ വാരിക്കൂട്ടിയത് 863 റണ്‍സായിരുന്നു. ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

രോഹിത്തിനെ ധോണി ഓപ്പണറാക്കാന്‍ കാരണം കാര്‍ത്തിക്! ചാംപ്യന്‍സ് ട്രോഫിയില്‍ സംഭവിച്ചതറിയാംരോഹിത്തിനെ ധോണി ഓപ്പണറാക്കാന്‍ കാരണം കാര്‍ത്തിക്! ചാംപ്യന്‍സ് ട്രോഫിയില്‍ സംഭവിച്ചതറിയാം

യഥാര്‍ഥത്തില്‍ ബട്‌ലറുടെ ഈ പ്രകടനത്തിനു റോയല്‍സ് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് മുന്‍ നായകന്‍ അജിങ്ക്യ രഹാനെയോടാണ്. കാരണം അദ്ദേഹത്തിന്റെ മാസ്റ്റര്‍ സ്‌ട്രോക്കായിരുന്നു ബട്‌ലറെ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്തത്. 2018 സീസണിലായിരുന്നു താരം ഓപ്പണറാവുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ഏറ്റവും മികച്ച തീരുമാനമെന്നാണ് രഹാനെ ഇതേക്കുറിച്ച് ഒരിക്കല്‍ പറഞ്ഞത്. രോഹിത് ശര്‍മയോടൊപ്പം ഒരു ഷോയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി നാല്- അഞ്ച് പൊസിഷനുകളിലായിരുന്നു ജോസ് ബട്‌ലര്‍ അന്നു ബാറ്റ് ചെയ്തിരുന്നത്. ഏഴ്-എട്ടു മല്‍സരങ്ങളില്‍ അദ്ദേഹത്തിനു കാര്യമായ റണ്‍സൊന്നും എടുക്കാന്‍ സാധിച്ചില്ല. പക്ഷെ ക്രീസില്‍ തുടരാനായാല്‍ തനിച്ച് ടീമിനെ വിജയിപ്പിക്കാന്‍ ശേഷിയുള്ള ബാറ്ററാണ് ബട്‌ലര്‍.

മോശം സ്‌കോറുകളെ തുടര്‍ന്ന് ബട്‌ലറെ ടീമിനു പുറത്തിരുത്താമെന്ന് പലരും അന്നു അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. പകരം നാല്- അഞ്ച് പൊസിഷനുകളില്‍ മറ്റാരയെങ്കിലും കളിപ്പിക്കാമെന്ന അഭിപ്രായങ്ങളും വന്നിരുന്നതായി അജിങ്ക്യ രഹാനെ വിശദമാക്കി.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: ശേഷിച്ചത് ഏഴു ടെസ്റ്റുകള്‍, ഇന്ത്യ ഫൈനല്‍ കാണുമോ?

പക്ഷെ ജോസ് ബട്‌ലര്‍ക്കു വീണ്ടും അവസരം നല്‍കി നോക്കാമെന്നു എനിക്കു തോന്നുകയായിരുന്നു. ടോപ്പ് ഓര്‍ഡറില്‍ അദ്ദേഹത്തെ പരീക്ഷിച്ചു നോക്കമെന്ന തീരുമാനമായിരുന്നു എടുത്തത്. ആദ്യത്തെ ആറോവറില്‍ രണ്ടു ഫീല്‍ഡര്‍മാര്‍ മാത്രമം സര്‍ക്കിളിനു പുറത്തുണ്ടാവുകയുള്ളൂ. വലിയൊരു ഇന്നിങ്‌സ് കളിക്കാനായാല്‍ അതു ബട്‌ലറുടെ ഫോം അടിമുടി മാറ്റുമെന്നും ഞാന്‍ കരുതി.

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കളിയിലാണ് ബട്‌ലര്‍ ആദ്യമായി ഓപ്പണ്‍ ചെയ്യുന്നത്. അന്നു 12 ഓവറില്‍ 150 റണ്‍സോ മറ്റോ ചേസ് ചെയ്യേണ്ട മല്‍സരമായിരുന്നു ഇത്. ഈ കളിയില്‍ ബട്‌ലറെ ഓപ്പണറായി ഇറക്കാമന്നു തനിക്കു തോന്നിയതായും അജിങ്ക്യ രഹാനെ പറയുന്നു. അതിനു ശേഷം ഓപ്പണിങ് റോളില്‍ ഗംഭീര പ്രകടനമാണ് ബട്‌ലര്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്നതെന്നും അജിങ്ക്യ രഹാനെ പറഞ്ഞു.

IND vs ENG: കോളടിച്ച് ഹാര്‍ദിക്, ഇംഗ്ലണ്ടിനെതിരേയും ക്യാപ്റ്റന്‍! ടീമില്‍ സഞ്ജുവും

ജോസ് ബട്‌ലറെ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്തത് ഞാന്‍ തനിച്ചെടുത്ത തീരുമാനം ആയിരുന്നില്ല. മുഖ്യ കോച്ച്, ടീമിന്റെ ഉപദേഷ്ടാവായിരുന്ന ഷെയ്ന്‍ വോണ്‍ എന്നിവരുമായി ഞാന്‍ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. എന്റെ തീരുമാനത്തെ അവര്‍ അനുകൂലിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ബട്‌ലര്‍ ഓപ്പണിങിലേക്കു വന്നതെന്നും അജിങ്ക്യ രഹാനെ വ്യക്തമാക്കി.

രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഓപ്പണ്‍ ചെയ്യാന്‍ തുടങ്ങിയ ശേഷം തന്റെ കരിയര്‍ കൂടുതല്‍ കരുത്താര്‍ജിച്ചതായി ജോസ് ബട്‌ലറും നേരത്തേ തുറന്നു പറഞ്ഞിരുന്നു. എന്നെ സംബന്ധിച്ച് വ്യക്തിപരമായി വളകെ മികച്ച സീസണായിരുന്നു ഇത്. റോയല്‍സിനൊപ്പം കരിയര്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ശരാശരി പ്രകടനമായിരുന്നു നടത്തിക്കൊണ്ടിരുന്നത്. എന്റെ കഴിവ് മുഴുവനായി പുറത്തെടുക്കാന്‍ സാധിക്കുന്നതായി എനിക്കു തോന്നിയില്ല. എന്നാല്‍ ടോപ് ഓര്‍ഡറിലേക്ക വന്നതോടെ എല്ലാം മാറുകയായിരുന്നു. അതിനു ശേഷം ഭാഗ്യവശാല്‍ ഇംഗ്ലണ്ടിനായി ഒരു ടെസ്റ്റില്‍ പങ്കാളിയാവാനും തനിക്കു സാധിച്ചതായും ഓപ്പണിങിലേക്കു വന്ന ശേഷമുള്ള മാറ്റത്തെക്കുറിച്ച് ബട്‌ലര്‍ തുറന്നു പറഞ്ഞിരുന്നു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, June 30, 2022, 16:18 [IST]
Other articles published on Jun 30, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X