വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'അവര്‍ക്ക് എന്താ വിറ്റാമിന്റെ കുറവുണ്ടോ?', ഇന്ത്യ ഏഷ്യാ കപ്പ് നേടുമോയെന്നതിന് ബട്ടിന്റെ ഉത്തരം!

ഇത്തവണ ഇന്ത്യ ഏഷ്യാ കപ്പ് നേടുമോയെന്ന ചോദ്യത്തിനോട് പ്രതികരിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരം സല്‍മാന്‍ ബട്ട്.

1

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 27ന് ആരംഭിക്കാന്‍ പോവുകയാണ്. കിരീടത്തില്‍ കണ്ണുനട്ട് ഏഷ്യയിലെ വമ്പന്മാരായ ഇന്ത്യയും പാകിസ്താനും ശ്രീലങ്കയും ബംഗ്ലാദേശുമെല്ലാം ഇറങ്ങുകയാണ്. ആര് നേടും കിരീടമെന്നത് പ്രസക്തമായ ചോദ്യമാണ്. ഇതിനുത്തരം കണ്ട് തന്നെ അറിയണമെങ്കിലും ഇതിനോടകം നിരവധി പ്രവചനങ്ങള്‍ പ്രമുഖര്‍ നടത്തിയിട്ടുണ്ട്.

നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ ഇന്ത്യ കപ്പടിക്കുമെന്ന് ഒരു വിഭാഗം പറയുമ്പോള്‍ പാകിസ്താനാണ് മറ്റൊരു വിഭാഗം മുന്‍തൂക്കം നല്‍കുന്നത്. ഇന്ത്യ-പാകിസ്താന്‍ നേര്‍ക്കുനേര്‍ പോരാട്ടം ഈ മാസം 28നാണ് നടക്കുന്നത്. ഇതിനോടകം ചിരവൈരി പോരാട്ടത്തിന്റെ ആവേശം ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇത്തവണ ഇന്ത്യ ഏഷ്യാ കപ്പ് നേടുമോയെന്ന ചോദ്യത്തിനോട് പ്രതികരിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരം സല്‍മാന്‍ ബട്ട്.

ASIA CUP: ഇന്ത്യ കപ്പടിക്കും!, എക്‌സ് ഫാക്ടര്‍ അവന്‍, വമ്പന്‍ പ്രവചനവുമായി മുന്‍ പാക് പേസര്‍ASIA CUP: ഇന്ത്യ കപ്പടിക്കും!, എക്‌സ് ഫാക്ടര്‍ അവന്‍, വമ്പന്‍ പ്രവചനവുമായി മുന്‍ പാക് പേസര്‍

1

ഇന്ത്യ ഏഷ്യാ കപ്പ് നേടാതിരിക്കാന്‍ അവര്‍ക്കെന്താ വിറ്റാമിന്റെ കുറവുണ്ടോയെന്നാണ് ബട്ട് ചോദിച്ചത്. 'ഇന്ത്യക്ക് തീര്‍ച്ചയായും കിരീടത്തിലേക്കെത്താനാവും. എത്താതിരിക്കാന്‍ അവര്‍ക്കെന്താ വിറ്റാമിന്റെ കുറവുണ്ടോ?. മത്സരിക്കാനിറങ്ങുന്ന ഏതൊരു ടീമിനും ജയിക്കാം. വസ്തുതാപരമായി പറഞ്ഞാല്‍ ഇന്ത്യ നന്നായി കളിക്കുന്നുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അനുഭവസമ്പത്തുള്ള നിരവധി താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. അതുകൊണ്ടാണ് ആളുകള്‍ ഇന്ത്യയെ ഫേവറേറ്റുകളായി പറയുന്നത്'- സല്‍മാന്‍ ബട്ട് പറഞ്ഞു.

ഇടം കൈയന്മാരുടെ ബെസ്റ്റ് ടി20 11, രണ്ട് ഇന്ത്യക്കാര്‍, ക്യാപ്റ്റന്‍ സര്‍പ്രൈസ്

2

കരുത്തുറ്റ താരനിരയെയാണ് ഏഷ്യാ കപ്പിനായി ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഇന്ത്യന്‍ ടീമിലില്ല. പരിക്കേറ്റ ഇരുവരും പുറത്താണ്. എന്നാല്‍ വിശ്രമത്തിന് ശേഷം വിരാട് കോലി തിരിച്ചുവന്നതും പരിക്കിന് ശേഷം കെ എല്‍ രാഹുല്‍ മടങ്ങിയെത്തിയതും ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ഏഷ്യാ കപ്പിലെ മറ്റ് ടീമുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ ടീം ശക്തം.

ബുംറയുടെയും ഹര്‍ഷലിന്റെയും അഭാവത്തില്‍ ബാറ്റിങ്ങാണ് ശക്തം. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബാറ്റിങ്‌നിര ഏത് വമ്പന്‍ സ്‌കോറിനെയും മറികടക്കാന്‍ കെല്‍പ്പുള്ളവരാണ്. ബൗളിങ്ങിലെ ദൗര്‍ബല്യം ബാറ്റിങ്ങില്‍ മറികടക്കാന്‍ ഇന്ത്യക്ക് സാധിക്കും.

3

എന്നാല്‍ പാകിസ്താനെ ഇന്ത്യ കരുതിയിറങ്ങണം. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ച പാക് നിരക്ക് ഇപ്പോഴും അതേ ശക്തിയുണ്ട്. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ അഫ്രീദി എന്നിവരാണ് പാക് ടീമിന്റെ കരുത്ത്. പേസര്‍ ഷഹീന്‍ പരിക്കേറ്റ് ഏഷ്യാ കപ്പില്‍ നിന്ന് പുറത്തായേക്കുമെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ ഇന്ത്യക്കത് വലിയ ആശ്വാസമായിരിക്കും.

ടോപ് 8 നായകന്മാരും അവരുടെ ആസ്തിയും, രോഹിത്തല്ല തലപ്പത്ത്!, ഓസീസ് താരം കേമന്‍

4

'പാകിസ്താനും ശക്തമായ താരനിരയാണ്. തങ്ങളുടേതായ ദിനം ആരെയും തോല്‍പ്പിക്കാനുള്ള കരുത്ത് അവര്‍ക്കുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ഒരു നല്ല കൂട്ടുകെട്ട് മത്സരഫലം മാറുന്ന ഫോര്‍മാറ്റാണ് ടി20. ബംഗ്ലാദേശും ചില സമയങ്ങളില്‍ അട്ടിമറിക്കാന്‍ കഴിവുള്ളവരാണ്. എന്നാല്‍ പാകിസ്താന്‍ ഒരു സംവിധാനത്തില്‍ മാത്രം വിശ്വസിച്ചാണ് ഇറങ്ങുന്നത്. രണ്ടാം നിര ടീം പാകിസ്താനില്ല. ബാബറിനും റിസ്വാനും ഫഖറും ഷഹീനുമില്ലാതെ പാകിസ്താന് കളിക്കാനാവില്ല. അതിനുള്ള ആത്മവിശ്വാസം പാക് നിരക്കില്ല'-ബട്ട് കൂട്ടിച്ചേര്‍ത്തു.

5

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്നോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍. ബാക്കപ്പ് താരങ്ങള്‍- ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍.

Story first published: Monday, August 15, 2022, 18:27 [IST]
Other articles published on Aug 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X