Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജീവിതത്തിനും മരണത്തിനുമിടയില്‍ പാക് ക്രിക്കറ്റ് ടീം!

ലോകകപ്പില്‍ ഇന്ത്യയോട് നാണംകെട്ട തോല്‍വി. അതും തുടര്‍ച്ചയായി ആറാമത്തെ. പോട്ടെ ഇന്ത്യയോട് തോറ്റാലും വേണ്ടില്ല ലോകകപ്പെങ്കിലും കിട്ടിയാല്‍ മതിയെന്ന് കരുതി സമാധാനിച്ചാണ് വെസ്റ്റ് ഇന്‍ഡീസിനോട് കളിക്കാനിറങ്ങിയത്. അത് മറ്റൊരു നാണക്കേടായി. തോറ്റത് 150 റണ്‍സിന്. 310 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ ഓളൗട്ടായത് വെറും 160 റണ്‍സിനാണ്.

കളിച്ച രണ്ട് കളിയും ദയനീയമായി തോറ്റ പാകിസ്താന്‍ ഗ്രൂപ്പ് ബിയില്‍ ഏറ്റവും താഴെയാണ്. ഇങ്ങനെ പോയാല്‍ കാര്യങ്ങള്‍ നടക്കില്ല. ഇക്കാര്യം ഏറ്റവും നന്നായി അറിയാവുന്നത് ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹഖിന് തന്നെയാണ്. ഇന്ത്യയ്‌ക്കെതിരായ കളിയില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ മിസ്ബാ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേരത്ത പുറത്തായി. മിസ്ബായുടെ ക്യാപ്റ്റന്‍സിയും അത്ര പോരെന്നാണ് ആക്ഷേപം.

mishbah

ഇനി കാര്യങ്ങള്‍ കുറച്ചുകൂടി സീരിയസ് ആകണമെന്നാണ് മിസ്ബ സഹതാരങ്ങളോട് പറയുന്നത്. ജീവിതം അല്ലെങ്കില്‍ മരണം എന്ന സ്ഥിതിയിലാണ് നമ്മള്‍. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡീംഗിലും നമ്മള്‍ പരാജയപ്പെട്ടു. ബാറ്റിംഗ് നിര തകര്‍ന്നു. ബൗളിംഗ് നന്നായില്ല. ക്യാച്ചുകളും കൈവിട്ടു - തോറ്റതിന്റെ കാരണം പാക് ക്യാപ്റ്റന്‍ പറയുന്നത് ഇങ്ങനെ.

മാച്ച് വിന്നര്‍ സയീദ് അജ്മലിന്റെ അഭാവവും പാക് തോല്‍വിക്ക് കാരണമാണ്. വഹാബ് റിയാസ് ഒഴികെയുള്ള ബൗളര്‍മാര്‍ക്ക് വേണ്ടത്ര പരിചയ സമ്പത്തില്ല. ആദ്യം തന്നെ വിക്കറ്റ് വീഴ്ത്തുന്നുണ്ടെങ്കിലും അവസാന ഓവറുകളില്‍ ഭീഷണിയാകാന്‍ ഇവര്‍ക്ക് പറ്റുന്നില്ല. ആറ് ബാറ്റ്‌സ്മാന്‍മാരെയും 5 ബൗളര്‍മാരെയും കളിപ്പിക്കുന്ന മിസ്ബയുടെ തന്ത്രവും പിഴച്ചു. ദുര്‍ബലരായ സിംബാബ്‌വെയ്‌ക്കെതിരാണ് പാകിസ്താന്റെ അടുത്ത കളി.

Story first published: Monday, February 23, 2015, 12:44 [IST]
Other articles published on Feb 23, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+