ദിനേശ് മോംഗിയ വാതുവപ്പുകാരന്‍? കോടതിയില്‍ മൊഴി
ലണ്ടന്‍: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ വാതുവപ്പ് സംഘത്തിലെ പ്രധാനിയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. വാതുവപ്പ് കേസില്‍ വിചാരണ നേരിടുന്ന ന്യൂസിലന്റ് താരം ലൂ വിന്‍സെന്റ് ആണ് കോടതിയില്‍ മോംഗിയയുടെ പേര് പറഞ്ഞത്.
എന്നാല്‍ മോംഗിയ ഇക്കാര്യം നിഷേധിച്ചു. വാതുവപ്പുമായി തനിയ്ക്ക് യാതൊരു ബന്ധവും ഇല്ലെന്നും അന്ന് ന്യൂസിലന്റ് താരങ്ങള്‍ എന്ത് ചെയ്യുകയായിരുന്നുവെന്ന് തനിയ്ക്ക് അറിയില്ലെന്നും ആണ് മോംഗിയ പ്രതികരിച്ചത്.
ഉപേക്ഷിയ്ക്കപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ്(ഐസിഎല്‍) ആണ് ഇപ്പോള്‍ വീണ്ടും വിവാദത്തിലെത്തുന്നത്. ചാണ്ഡിഗഢ് ലയണ്‍സിന്റെ താരമായിരുന്നു മോംഗിയ.

ദിനേശ് മോംഗിയ
പഞ്ചാബ് സ്വദേശിയായ ദിനേശ് മോംഗിയ ഇന്ത്യയ്ക്ക് വേണ്ടി 57 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഒരു ട്വന്റി-20 യും.

ചാണ്ഡിഗഢ് ലയണ്‍സ്
ഐപിഎല്ലിന് ബദലായി തുടങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ ചാണ്ഡിഗഢ് താരമായിരുന്നു മോംഗിയ. ഇപ്പോള്‍ ആരോപണം ഉന്നയിച്ച ലൂ വിന്‍സന്റ് അന്ന് സഹതാരമായിരുന്നു.

ക്രിസ് കെയ്ന്‍സ്
ന്യൂസിലാന്റ് മുന്‍ ക്യാപ്റ്റനും ചാണ്ഡിഗഢ് ടീം അംഗവും ായിരുന്ന ക്രിസ് കെയ്ന്‍സും വാതുവപ്പ് സംഘത്തില്‍ ഉണ്ടായിരുന്നു എന്നാണ് വിന്‍സെന്റ് ലണ്ടനിലെ കോടതിയില്‍ മൊഴി നല്‍കിയിട്ടുള്ളത്.

അച്ചടക്ക നടപടി
അച്ചടക്ക നടപടിയെ തുടര്‍ന്ന് ദിനേശ് മോംഗിയയെ ഐസിഎല്‍ ടീമില്‍ നിന്ന് അന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ എന്തിന്റെ പേരിലായിരുന്നു അച്ചടക്ക നടപടി എന്നത് ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല.

ബിസിസിഐ കനിഞ്ഞില്ല
ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിന്റെ ഭാഗമായിരുന്ന എല്ലാ താരങ്ങള്‍ക്കും അന്ന് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് അത് പിന്‍വലിച്ചെങ്കിലും മോംഗിയയ്ക്ക് മാത്രം വിലക്ക് തുടര്‍ന്നു.

മറ്റാരൊക്കെ
ദിനേശ് മോംഗിയയുടേയും ക്രിസ് കെയ്ന്‍സിന്‍റേയും പേരിന് പുറമേ ന്യൂസിലന്റ് ഓള്‍ റൗണ്ടര്‍ ഡാരില്‍ ടഫിയുടെ പേരും ലൂ വിന്‍സന്റ് പറഞ്ഞിട്ടുണ്ട്.

നാലംഗ സംഘം
ദിനേശ് മോംഗിയയും കെയ്ന്‍സും അടങ്ങിയ നാലംഗ സംഘമാണ് വാതുവപ്പ് നിയന്ത്രിച്ചിരുന്നതെന്നാണ് വിന്‍സന്റിന്റെ വെളിപ്പെടുത്തല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications