For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജേതാക്കളാകാനായില്ല; ആരാധകരോടും ഷാരൂഖിനോടും വികാരഭരിതനായി കാര്‍ത്തിക്

കൊല്‍ക്കത്ത: ടീമിനെ ഐപിഎല്‍ ജേതാക്കളാക്കാന്‍ കഴിയാത്തതില്‍ വികാരഭരിതനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്കിന്റെ കുറിപ്പ്. സീസണില്‍ പ്ലേ ഓഫില്‍ എത്താന്‍ കഴിഞ്ഞിരുന്നെങ്കിലും ടീമിനെ ഫൈനലിലെത്തിക്കാനോ ജേതാക്കളാക്കാനോ കാര്‍ത്തിക്കിനും സഹകളിക്കാര്‍ക്കും കഴിഞ്ഞിരുന്നില്ല. സണ്‍റൈസേഴ്‌സിനോട് 14 റണ്‍സിന് ഇടറിവീണ അവര്‍ക്ക് ഫൈനല്‍ നഷ്ടമാകുകയായിരുന്നു.

തങ്ങളെ പിന്തുണച്ച ഏവര്‍ക്കും കാര്‍ത്തിക് നന്ദി അറിയിച്ചു. ബ്രോഡ്കാസ്‌റ്റേഴ്‌സ്, കമന്ററ്റേഴ്‌സ്, ഗ്രൗണ്ട്‌സ്മാന്‍, ഷാരൂഖാന്‍ ഉള്‍പ്പെടെയുള്ള ഉടമകള്‍, സിഇഒ വെങ്കി മൈസൂര്‍, ആരാധകര്‍ എന്നിവര്‍ക്കെല്ലാം കാര്‍ത്തിക് നന്ദി പറഞ്ഞു. സീസണ്‍ വളരെയധികം ആസ്വദിച്ചെങ്കിലും ടീമിനെ ഐപിഎല്‍ വിജയികളാക്കാന്‍ കഴിഞ്ഞില്ലെന്നും കാര്‍ത്തിക് വ്യക്തമാക്കി.

dineshkarthik

അതേസമയം, ഫൈനലിലെത്തിയില്ലെങ്കിലും മികച്ച കളിയാണ് കൊല്‍ക്കത്ത കാഴ്ചവെച്ചത്. സുനില്‍ നരൈന്‍, ആന്ദ്രെ റസ്സല്‍, ക്രിസ് ലിന്‍ തുടങ്ങിയ വിദേശ താരങ്ങള്‍ മൂല്യത്തിനൊത്തുള്ള കളി പുറത്തെടുത്തു. ശുഭ്മാന്‍ ഗില്‍, ശിവം മവി, നിതീഷ് റാണ, പര്‍സിദ്ധ് കൃഷ്ണ തുടങ്ങിയ യുവതാരങ്ങളും വരവറിയിച്ച സീസണാണ് കടന്നുപോയത്.

ടൂര്‍ണമെന്റില്‍ 357 റണ്‍സും 17 വിക്കറ്റുകളും വീഴ്ത്തിയ നരൈന്‍ വിലപിടിപ്പുള്ള താരമായി മാറുകയും ചെയ്തു. അടുത്തവര്‍ഷം ടീം ശക്തമായി തിരിച്ചുവരുമെന്ന് കാര്‍ത്തിക് പറഞ്ഞു. അണ്ടര്‍ 19 താരങ്ങള്‍ ടീമിന് മുതല്‍ക്കൂട്ടാകും. എല്ലാ പിന്തുണയ്ക്കും ആരാധകരോട് നന്ദിയുണ്ടെന്നും ക്യാപ്റ്റന്‍ അറിയിച്ചു.

Story first published: Monday, May 28, 2018, 19:47 [IST]
Other articles published on May 28, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+