ലോകകപ്പ് ടീമില്‍ റിഷഭ് പന്തല്ല, കാര്‍ത്തിക് വേണം... പ്ലസ് പോയിന്റ് ചൂണ്ടിക്കാട്ടി മുന്‍ താരം
കൊല്‍ക്കത്ത: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കെ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയിലാണ്. 15 അംഗ ടീമില്‍ ആരെക്കെയുണ്ടാവുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കാര്യമായ സര്‍പ്രൈസുകളൊന്നും ടീമില്‍ ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില റോളുകളില്‍ മാത്രമേ സെലക്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുള്ളൂ.
ടീമിന്റെ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍, നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ എന്നിവയുടെ കാര്യത്തിലാണ് സെലക്ടമാര്‍ വെല്ലുവിളി നേരിടുന്നത്.
ബാക്കപ്പ് വിക്കറ്റ് കീപ്പറായി റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. നിലവില്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നയിക്കുകയാണ് കാര്‍ത്തിക്. ലോകകപ്പ് സംഘത്തില്‍ തീര്‍ച്ചയായും കാര്‍ത്തികിനെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ താരവും ഇപ്പോള്‍ കെകെആറിന്റെ ഉപദേഷ്ടാവുമായ അഭിഷേക് നായര്‍ ആവശ്യപ്പെട്ടു.

ഏതു റോളിലും തിളങ്ങും
താന്‍ എത്രത്തോളം വ്യത്യസ്തനായ ക്രിക്കറ്ററാണെന്ന് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കാര്‍ത്തിക് തെളിയിച്ചു കഴിഞ്ഞതായി അഭിഷേക് ചൂണ്ടിക്കാട്ടി. വെറുമൊരു ഫിനിഷര്‍ മാത്രമല്ല അദ്ദേഹം. മുന്‍നിരയിലും ബാറ്റ് ചെയ്യാനുള്ള മിടുക്ക് കാര്‍ത്തികിനുണ്ട്. മാത്രമല്ല, മികച്ച വിക്കറ്റ് കീപ്പറും ഫീല്‍ഡറുമാണ് അദ്ദേഹമെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം നടന്ന നിദാഹാസ് ട്രോഫി ഫൈനലില്‍ അവസാന പന്തില്‍ സിക്‌സര്‍ പായിച്ച് കാര്‍ത്തിക് ഇന്ത്യയുടെ വിജയശില്‍പ്പിയായിരുന്നു. അഭിഷേകിന്റെ കീഴില്‍ നടത്തിയ കഠിനമായ പരിശീലനരീതികളാണ് കാര്‍ത്തികിനെ ഇതിനു സഹായിച്ചത്.

നാലാം നമ്പറില്‍ ഇറക്കാം
നാലാം നമ്പറില്‍ ആരെ ഇറക്കുമെന്നതാണല്ലോ ലോകകപ്പില്‍ ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. ഈ റോളില്‍ കളിപ്പിക്കാന്‍ അനുയോജ്യനായ താരം കാര്‍ത്തികാണ്. ബാറ്റിങ് ലൈനപ്പില്‍ ഏതു പൊസിഷനിലും കാര്‍ത്തികിനെ ഇറക്കാന്‍ കഴിയും. ഇതു തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ലോകകപ്പിനുള്ള ടീമില്‍ തീര്‍ച്ചയായും കാര്‍ത്തികിനെ ഉള്‍പ്പെടുത്തണമെന്ന് താന്‍ ആവശ്യപ്പെടാനുള്ള കാരണം ഇതാണെന്നും അഭിഷേക് വിശദമാക്കി.

കാര്‍ത്തിക് അഞ്ചാമത്
ഈ സീസണില്‍ കെകെആറിനു വേണ്ടി ഐപിഎല്ലില്‍ അത്ര മികച്ച ബാറ്റിങല്ല കാര്‍ത്തിക് കാഴ്ചവയ്ക്കുന്നത്. ഇതുവരെ കളിച്ച അഞ്ച് ഇന്നിങ്‌സുകളില്‍ 91 റണ്‍സാണ് താരത്തിനു നേടാനായത്. 22.75 മാത്രമാണ് കാര്‍ത്തികിന്റെ ശരാശരി.
വിന്‍ഡീസ് സൂപ്പര്‍ താരം ആന്ദ്രെ റസ്സലാണ് (257 റണ്‍സ്) കെകെആറിന്റെ റണ്‍വേട്ടക്കാരില്‍ തലപ്പത്ത് നില്‍ക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications