Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദിനേഷ് കാര്‍ത്തിക് ലോകകപ്പില്‍ കളിക്കുന്നത് ഏകദിനത്തില്‍ അരങ്ങേറി 15 വര്‍ഷത്തിനുശേഷം

ബര്‍മിങ്ഹാം: ലോകകപ്പിലെ ഒരു നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക്കിന്റെ കരിയറിലിത് ഏറ്റവും അഭിമാനകരമായ ദിവസം. ഏകദിന ക്രിക്കറ്റില്‍ അരങ്ങേറി 15 വര്‍ഷത്തിനുശേഷമാണ് കാര്‍ത്തിക്കിന് ലോകകപ്പില്‍ ഒരു മത്സരം കളിക്കാന്‍ അവസരം ലഭിക്കുന്നത്. ഇക്കുറി ടീമിലെത്തിയെങ്കിലും ആദ്യ ഏഴു കളികളിലും അവസരം ലഭിച്ചിരുന്നില്ല.

dineshkarthik

മോശം ഫോമിനെ തുടര്‍ന്ന് കേദാര്‍ ജാദവിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് കാര്‍ത്തിക്കിനെ പരീക്ഷിക്കാന്‍ ഇന്ത്യ തയ്യാറായത്. ടീം ബാറ്റിങ് ക്രമം പുറത്തിറക്കിയപ്രകാരം നാലാം നമ്പറായാണ് കാര്‍ത്തിക് എത്തിയിട്ടുള്ളതെങ്കിലും ഏതു പൊസിഷനിലും കളിക്കാന്‍ കാര്‍ത്തിക്കിന് കഴിയും. കേദാറിനൊപ്പം കുല്‍ദീപ് യാദവിനേയും ഇന്ത്യ പുറത്തിരുത്തിയിട്ടുണ്ട്. പരിക്കില്‍നിന്നും മോചിതനായ ഭുവനേശ്വര്‍ കുമാര്‍ ആണ് ടീമിലെത്തിയത്. കാര്‍ത്തിക് ഉള്‍പ്പെടെ മൂന്ന് വിക്കറ്റ് കീപ്പര്‍മാരാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നത്.

ദിനേഷ് കാര്‍ത്തിക് 2004ല്‍ ആണ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയത്. പിന്നീട് 2007ല്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിരുന്നു. ആ വര്‍ഷം ഗ്രൂപ്പ് ഘട്ടത്തില്‍തന്നെ ഇന്ത്യ പുറത്തായതിനാല്‍ താരത്തിന് ആദ്യ ഇലവനില്‍ അവസരം ലഭിച്ചില്ല. 2011, 2015 വര്‍ഷങ്ങളില്‍ ലോകകപ്പ് ടീമില്‍ കാര്‍ത്തിക് ഉള്‍പ്പെട്ടതുമില്ല. ഇക്കുറി അമ്പാട്ടി റായിഡു, ഋഷഭ് പന്ത് എന്നിവരോട് കടുത്ത മത്സരത്തിനൊടുവിലാണ് കാര്‍ത്തിക് ടീമിലെത്തിയത്.

Story first published: Tuesday, July 2, 2019, 17:34 [IST]
Other articles published on Jul 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+