Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പർപ്പിൾ ക്യാപ് ജേതാവിനെ തൂക്കി, പകരം ആ സർപ്രൈസ് താരം! ഏകദിനത്തിനായുള്ള ടീമിനെ പ്രവചിച്ച് ദിനേശ് കാർത്തിക്

ട്വന്റി-20 പരമ്പരയിലെ നാണംകെട്ട തകർച്ചയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കായി ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് ഉപദേശവുമായി മുൻ വിക്കറ്റ് കീപ്പർ താരം ദിനേശ് കാർത്തിക്. എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന ഒന്നാം ഏകദിനത്തിനുള്ള തന്റെ പ്രവചന ഇലവനെ സ്കൈ സ്പോർട്സ് ചാനലിലൂടെ കാർത്തിക് പുറത്തുവിട്ടു. സമീപകാലത്ത് ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത പ്രമുഖ താരങ്ങളെ മാറ്റിനിർത്തി മൂന്ന് സ്പെഷ്യലിസ്റ്റ് പേസർമാരും രണ്ട് സ്പിന്നർമാരും അടങ്ങുന്ന സന്തുലിതമായ ഒരു ടീമിനെയാണ് കാർത്തിക് നിർദ്ദേശിച്ചിരിക്കുന്നത്.

ബാറ്റിങ് നിരയിൽ മാറ്റമില്ല; ദുബെ ഓൾറൗണ്ടർ

ദിനേശ് കാർത്തിക് തിരഞ്ഞെടുത്ത ടീമിന്റെ മുൻനിരയിൽ വലിയ പരീക്ഷണങ്ങൾക്ക് അദ്ദേഹം മുതിർന്നിട്ടില്ല. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനൊപ്പം രോഹിത് ശർമ്മ തന്നെ ഓപ്പണറായി എത്തും. മൂന്നാം നമ്പരിൽ വിരാട് കോഹ്‌ലിയും പിന്നാലെ ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ എന്നിവർ നാലും അഞ്ചും സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യും. ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി എന്നിവരുടെ അഭാവത്തിൽ ആറാം നമ്പരിൽ പേസ് ബോളിങ് ഓൾറൗണ്ടറായി ശിവം ദുബെയെയാണ് കാർത്തിക് ഉൾപ്പെടുത്തിയിരിക്കുന്നത്. സ്പിൻ ഓൾറൗണ്ടറായി അക്സർ പട്ടേൽ ഏഴാം നമ്പരിൽ എത്തുമ്പോൾ എട്ടാം നമ്പരിൽ കുൽദീപ് യാദവ് സ്പെഷ്യലിസ്റ്റ് സ്പിന്നറാകും.

dineshkarthik-1

പർപ്പിൾ ക്യാപ് വിജയിക്ക് സ്ഥാനമില്ല; അശ്ചര്യപ്പെടുത്തി പ്രിൻസ് യാദവ്

ബോളിങ് നിരയിലാണ് കാർത്തിക് വലിയ തീരുമാനങ്ങൾ എടുത്തിരിക്കുന്നത്. അടുത്തിടെ നടന്ന ഐപിഎല്ലിൽ പർപ്പിൾ ക്യാപ് (ഏറ്റവും കൂടുതൽ വിക്കറ്റ്) നേടിയ പ്രസീദ് കൃഷ്ണയെ കാർത്തിക് തന്റെ ഇലവനിൽ നിന്ന് ഒഴിവാക്കി. പകരം യുവ പേസർ പ്രിൻസ് യാദവിനെ മൂന്നാം സീമറായി ടീമിൽ ഉൾപ്പെടുത്തി. ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ് എന്നിവരാണ് പ്രധാന പേസർമാർ. പ്രസീദ് കൃഷ്ണയ്ക്ക് പുറമെ ഗുർനൂർ ബ്രാർ, ഇഷാൻ കിഷൻ, വാഷിംഗ്ടൺ സുന്ദർ എന്നിവർക്കും കാർത്തിക്കിന്റെ ഇലവനിൽ ഇടം നേടാനായില്ല.

ദിനേശ് കാർത്തിക് തിരഞ്ഞെടുത്ത ഇന്ത്യൻ ഇലവൻ

ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, ശിവം ദുബെ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, പ്രിൻസ് യാദവ്, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ.

ഏകദിനത്തിലെങ്കിലും നാണക്കേട് മാറ്റാൻ ഇന്ത്യ

ഇംഗ്ലണ്ട് പര്യടനത്തിൽ ഇതുവരെ ഒരു വിജയം പോലും നേടാനാകാതെ ഉഴലുന്ന ഇന്ത്യയ്ക്ക് ഈ ഏകദിന പരമ്പര അത്യന്തം നിർണ്ണായകമാണ്. അയർലൻഡിനോട് 0-2 നും ഇഗ്ലണ്ടിനോട് 0-4 നും ടി20 പരമ്പരകൾ തോറ്റ ഇന്ത്യ വിദേശമണ്ണിൽ തുടർച്ചയായ ആറ് തോൽവികളുടെ ഭാരവുമായാണ് ഇറങ്ങുന്നത്. എന്നാൽ കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനെതിരെ നാട്ടിൽ നടന്ന ഏകദിന പരമ്പര 3-0 ന് ഇന്ത്യ തൂത്തുവാരിയിരുന്നു. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരെ ഇന്ത്യയിൽ നടന്ന ഏകദിന പരമ്പരയും 3-0 ന് ഇന്ത്യയാണ് സ്വന്തമാക്കിയത്. ജൂലൈ 14-ന് നടക്കുന്ന ഒന്നാം ഏകദിനത്തിന് ശേഷം കാർഡിഫ് (ജൂലൈ 16), ലോർഡ്സ് (ജൂലൈ 19) എന്നിവിടങ്ങളിലാണ് അടുത്ത മത്സരങ്ങൾ നടക്കുക.

Story first published: Tuesday, July 14, 2026, 8:16 [IST]
Other articles published on Jul 14, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+