വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആറ് അല്ലെങ്കില്‍ ഏഴ്, അവന്‍ മതി- ഇന്ത്യയുടെ ഫിനിഷറെ നിര്‍ദേശിച്ച് ഗവാസ്‌കര്‍

ഒക്ടോബറിലാണ് ടി20 ലോകകപ്പ്

ഓസ്‌ട്രേലിയ വേദിയാവുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫിനിഷര്‍ ആരായിരിക്കും? നിലവില്‍ ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരുടെ പേരുകളാണ് ഈ സ്ഥാനത്തേക്കു ചൂണ്ടിക്കാണിക്കപ്പെടുന്നത്. പക്ഷെ ഫിനിഷറായി വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് വരണമെന്ന അഭിപ്രായമാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസവും ഇപ്പോള്‍ കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ക്കുള്ളത്.

1

ടി20 ലോകകപ്പിനു മുമ്പ് നടക്കാനിരിക്കുന്ന ടി20 പരമ്പരകളില്‍ കാര്‍ത്തികിനെ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചു വിളിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഫിനിഷറുടെ റോളില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാര്‍ത്തിക് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.

3

ഐപിഎല്ലിന്റെ ഈ സീസണില്‍ ദിനേശ് കാര്‍ത്തിക് മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുന്ന രീതി നോക്കുമ്പാള്‍ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിനായി രംഗത്തുണ്ടാവുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരുപക്ഷെ അതിനേക്കാള്‍ മുമ്പ് തന്നെ അദ്ദേഹം ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടേക്കും. സൗത്താഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേ നാട്ടിലും വിദേശത്തുമായി നടക്കുന്ന പരമ്പരകളില്‍ കാര്‍ത്തിക് ഇന്ത്യന്‍ ടീമിന്റെ ഭാഗമായേക്കും. ലോകകപ്പിനു മുമ്പ് തന്നെ അദ്ദേഹം ടീമിലെത്തണമന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സുനില്‍ ഗവാസ്‌കര്‍ വ്യക്തമാക്കി.

3

മെഗാ ലേലത്തില്‍ ഈ സീസണില്‍ ദിനേശ് കാര്‍ത്തിക് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലെത്തിയത്. ഫ്രാഞ്ചൈസിക്കൊപ്പം അദ്ദേഹത്തിനു ഇതു രണ്ടാമൂഴം കൂടിയാണിത്. സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവ്വിയേഴ്‌സിന്റെ അഭാവത്തില്‍ ഫിനിഷറുടെ റോളില്‍ കാര്‍ത്തിക് കസറുകയാണ്.
സീസണില്‍ ഫ്രാഞ്ചൈസിക്കായി ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരം കൂടിയാണ് അദ്ദേഹം. 13 മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 285 റണ്‍സ് കാര്‍ത്തിക് അടിച്ചെടുത്തു കഴിഞ്ഞു. സ്‌ട്രൈക്ക് റേറ്റാണ് അദ്ദേഹത്തിന്റെ ബാറ്റിങിലെ ഏറ്റവും വലിയ ഹൈലൈറ്റ്. 192.56 എന്ന വമ്പന്‍ സ്‌ട്രൈക്ക് റേറ്റ് കാര്‍ത്തികിനുണ്ട്.

4

ഇന്ത്യക്കു വേണ്ടി ആറാം നമ്പറിലോ, ഏഴാം നമ്പറിലോ ദിനേശ് കാര്‍ത്തിക് ബാറ്റ് ചെയ്യണമെന്നാണ് സുനില്‍ ഗവാസ്‌കറുടെ അഭിപ്രായം. ഈ സീസണിലെ ഐപിഎല്ലില്‍ കൂടുതലും ഈ പൊസിഷനുകളില്‍ തന്നെയാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായും വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നയാളാണ് കാര്‍ത്തിക്. ആറാമനായോ, അല്ലെങ്കില്‍ ഏഴാമനായോ അദ്ദേഹം ബാറ്റ് ചെയ്യണം. എതിരാളികളില്‍ നിന്നും പലപ്പോഴും കാര്‍ത്തിക് ഐപിഎല്ലില്‍ മല്‍സരം തട്ടിയെടുത്തത് ഇങ്ങനെയാണെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

5

കഴിഞ്ഞ വര്‍ഷം ഞാന്‍ ഒരുപാട് സമയം ദിനേശ് കാര്‍ത്തിക്കിനോടൊപ്പം സമയം ചെലവഴിച്ചിരുന്നു. സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ ഞങ്ങള്‍ 10-12 ദിവസം ഒരുമിച്ച് ക്വാറന്റീനില്‍ കഴിഞ്ഞിരുന്നു. ഓരോ ദിവസവും 12-14 മണിക്കൂര്‍ വരെ ഞങ്ങള്‍ ഒരുമിച്ചാണ് ചെലവഴിച്ചത്. പ്രഭാതഭക്ഷണം, ലഞ്ച്, ഡിന്നര്‍ എന്നിവയെല്ലാം ഒരുമിച്ചാണ് കഴിച്ചിരുന്നത്.

6

അന്നു അവനോടൊപ്പം കൂടുതല്‍ സമയമുണ്ടായിരുന്നപ്പോഴാണ് ഇന്ത്യന്‍ ടീമിലേക്കു മടങ്ങിവരാന്‍ എത്രമാത്രം ആഗ്രഹിക്കുന്നുണ്ടെന്നു മനസ്സിലായത്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കണമെന്നു കാര്‍ത്തിക് ആഗ്രഹിച്ചിരുന്നു. പക്ഷെ അതു സംഭവിച്ചതുമില്ല. എന്നാല്‍ ഇപ്പോള്‍ അവന്‍ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തുന്നതിന്റെ കൂടുതല്‍ അരികിലാണ്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ കാര്‍ത്തികിനെ സംബന്ധിച്ച് അത്ര നന്നായിരുന്നില്ലെന്നും സുനില്‍ ഗവാവാസ്‌കര്‍ വിശദമാക്കി.

അതേസമയം, പഞ്ചാബ് കിങ്‌സിനെതിരേ അവസാനമായി കളിച്ച മല്‍സരത്തില്‍ കാര്‍ത്തികിന വലിയ ഇന്നിങ്‌സ് കളിക്കാനായിരുന്നില്ല. 11 ബോളില്‍ ഒരു ബൗണ്ടറിയടക്കം 11 റണ്‍സ് മാത്രമാണ് ഡികെയ്ക്കു നേടാനായത്.

Story first published: Saturday, May 14, 2022, 13:07 [IST]
Other articles published on May 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X