വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയേക്കാള്‍ മിടുക്കന്‍ കാര്‍ത്തിക്! പക്ഷെ ധോണിയെ മുന്നിലെത്തിച്ചത് ഒന്നു മാത്രം- തൈബു

കൂടുതല്‍ സ്വാഭാവിക വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കാര്‍ത്തികാണ്

ലോകം കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരുടെ നിരയിലാണ് ഇന്ത്യയുടെ ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണിയുടെ സ്ഥാനം. 2005ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ശേഷം വിക്കറ്റ് കീപ്പിങിലും ബാറ്റിങിലും സ്ഥിരതയാര്‍ന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചിട്ടുള്ളത്. അത്ര സാങ്കേതികത്തികവുള്ള വിക്കറ്റ് കീപ്പര്‍ അല്ലാതിരുന്നിട്ട് കൂടി കഠിനാധ്വാനത്തിലൂടെയും ദൃഡനിശ്ചയത്തിലൂടെയുമാണ് ധോണി സമാനതകളില്ലാത്ത താരമായി മാറിയത്.

പന്ത് അടുത്ത കൂട്ടുകാരന്‍, അവനുമായി മല്‍സരമില്ല! ഒരുമിച്ച് കളിക്കാന്‍ ഇഷ്ടമെന്ന് സഞ്ജു സാംസണ്‍പന്ത് അടുത്ത കൂട്ടുകാരന്‍, അവനുമായി മല്‍സരമില്ല! ഒരുമിച്ച് കളിക്കാന്‍ ഇഷ്ടമെന്ന് സഞ്ജു സാംസണ്‍

സ്റ്റോക്‌സിനെതിരേ ശ്രീശാന്ത്... ധോണി വെറുതെ വിടില്ല, ഇനി നേര്‍ക്കുനേര്‍ വന്നാല്‍ കണക്കുതീര്‍ക്കും!!സ്റ്റോക്‌സിനെതിരേ ശ്രീശാന്ത്... ധോണി വെറുതെ വിടില്ല, ഇനി നേര്‍ക്കുനേര്‍ വന്നാല്‍ കണക്കുതീര്‍ക്കും!!

കരിയറിന്റെ ആദ്യ കാലത്ത് ധോണിയുടെ വിക്കറ്റ് കീപ്പിങില്‍ പല പോരായ്മകളും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പക്ഷെ അവയെല്ലാം പരിഹരിച്ച് അദ്ദേഹം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറെന്ന പദവിയിലേക്കുയരുകയായിരുന്നു. ധോണിയേക്കാള്‍ സ്വാഭാവിക വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തികാണെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് സിംബാബ്‌വെയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ തറ്റെന്‍ഡ തൈബു.

കാര്‍ത്തിക് കൂടുതല്‍ മികച്ച താരം

വിക്കറ്റ് കീപ്പറെന്ന നിലയില്‍ ധോണി ഇത്രയേറെ നേട്ടങ്ങളും റെക്കോര്‍ഡുകളും കുറിച്ചിട്ടും കാര്‍ത്തിക് തന്നെയാണ് കൂടുതല്‍ മികച്ച വിക്കറ്റ് കീപ്പറെന്നു തൈബു പറയുന്നു. ആദ്യമായി ധോണിയെ കണ്ടത് ഇപ്പോഴും ഓര്‍മയുണ്ട്. അന്നു ഇന്ത്യന്‍ എ ടീമിന്റെ കതാരമായിരുന്നു അദ്ദേഹം. ധോണിയേക്കാള്‍ സ്വാഭാവിക വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കാര്‍ത്തിക്കാണെന്നാണ് അന്നു തോന്നിയത്. ഇപ്പോഴും അതേ അഭിപ്രായമാണ് തനിക്കുള്ളത്. വിക്കറ്റ് കീപ്പിങ്, ബാറ്റിങ് ഇവ രണ്ടും നോക്കിയാലും കാര്‍ത്തികാണ് കൂടുതല്‍ സ്വാഭാവകമായി കളിക്കുന്ന താരമെന്ന് തൈബു വിശദമാക്കി.

ധോണിയുടെ വിക്കറ്റ് കീപ്പിങ്

ധോണിയുടെ വിക്കറ്റ് കീപ്പിങ് ഇപ്പോഴും പെര്‍ഫക്ടായി തോന്നിയിട്ടില്ല. പന്ത് ക്യാച്ച് ചെയ്യുമ്പോള്‍ കൈകളിലെ ചെറുവിരലുകള്‍ തമ്മില്‍ എല്ലായ്‌പ്പോഴും കൂടിച്ചേര്‍ന്നിട്ടാണ് ഉണ്ടാവേണ്ടത്. എന്നാല്‍ ധോണി ക്യാച്ചെടുക്കുമ്പോള്‍ പലപ്പോഴും ഇതു കാണാന്‍ കഴിയില്ല. എന്നിട്ടും ധോണിക്കു പന്ത് കൈയ്ക്കുള്ളിലൊതുക്കാനും ക്ഷണനേരത്തില്‍ സ്റ്റംപ് ചെയ്യാനും കഴിയുന്നു. വളരെ വ്യത്യസ്തമായ, അപൂര്‍വ്വമായ ടെക്‌നിക്കാണ് ഇതെന്നും തൈബു വിശദമാക്കി.

ധോണിയുടെ മികവ്

കൈകളും കണ്ണുകളും തമ്മിലുള്ള ഏകോപനവും മനസ്സിന്റെ കരുത്തുമാണ് ധോണിയെ മറ്റു താരങ്ങളില്‍ നിന്നെല്ലാം വേര്‍തിരിച്ചു നിര്‍ത്തുന്നതെന്നു തൈബു ചൂണ്ടിക്കാട്ടി. വിക്കറ്റ് കീപ്പിങില്‍ മാത്രമല്ല ധോണിയുടെ ബാറ്റിങ് ശൈലിയും വളരെ വ്യത്യാസമുള്ളതാണ്. എന്നാല്‍ കൈകളും കണ്ണുകളും നല്ല മികച്ച ഏകോപനമാണ് അദ്ദേഹത്തിനുള്ളത്. ഇതു മാത്രമുള്ളതു കൊണ്ട് ഇത്ര നന്നായി പെര്‍ഫോം ചെയ്യാനാവില്ല. കരുത്തുറ്റ ഒരു മനസ്സ് കൂടി ധോണിക്കുണ്ട്. ഇതാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതെന്നും തൈബു കൂട്ടിച്ചേര്‍ത്തു.

ധോണിയുടെ സാന്നിധ്യം

ധോണിയുടെ സാന്നിധ്യം കൊണ്ടു മാത്രം പ്രതിഭയുണ്ടായിട്ടും പരിമിതമായ അവസരങ്ങള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന വിക്കറ്റ് കീപ്പര്‍മാരാണ് കാര്‍ത്തികും പാര്‍ഥീവ് പട്ടേലും. പരിക്കിനെ തുടര്‍ന്ന് വളരെ അപൂര്‍വ്വമായി മാത്രമേ ധോണിക്കു മല്‍സരങ്ങള്‍ നഷ്ടമായിട്ടുള്ളൂ.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചിട്ടുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 17,000ത്തിന് മുകളില്‍ റണ്‍സ് നേടിയിട്ടുള്ള അദ്ദേഹം 829 പേരെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ റെക്കോര്‍ഡ് കൂടിയാണിത്.
ദേശീയ ടീമിനായി 90 ടെസ്റ്റുകളും 350 ഏകദിനങ്ങളും 98 ടി20കളും ധോണി കളിച്ചിട്ടുണ്ട്. എന്നാല്‍ ടീമിന് അകത്തും പുറത്തുമായി തുടരുകയായിരുന്നു കാര്‍ത്തിക്. അവസരം ലഭിച്ചപ്പോഴൊന്നും ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തിനായില്ല. ഇന്ത്യക്കായി 26 ടെസ്റ്റുകളും 94 ഏകദിനങ്ങളും 32 ടി20കളുമാണ് കാര്‍ത്തിക് കളിച്ചത്.

Story first published: Tuesday, June 9, 2020, 9:09 [IST]
Other articles published on Jun 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X