വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശ്രീശാന്തിനെ പുറത്താക്കിയത് താനോ? ആരോപണത്തിന് മറുപടിയുമായി കാര്‍ത്തിക്... പറഞ്ഞത് ഇതുമാത്രം

കാര്‍ത്തികിനെതിരേ അടുത്തിടെ ശ്രീശാന്ത് ചില ആരോപണങ്ങളുന്നയിച്ചിരുന്നു

Dinesh Karthik Responds To S Sreesanth's Claim | Oneindia Malayalam

ചെന്നൈ: ഒടുവില്‍ ഇന്ത്യയുടെ മുന്‍ പേസറും മലയാളി താരവുമായ ശ്രീശാന്തിന്റെ ആരോപണങ്ങളോട് വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക് പ്രതികരിച്ചു. ദേശീയ ടീമില്‍ നിന്നും തന്നെ പുറത്താക്കാന്‍ വേണ്ടി കാര്‍ത്തികിന്റെ ഭാഗത്തു നിന്നു ചില ശ്രമങ്ങള്‍ നടന്നിരുന്നെന്നായിരുന്നു നേരത്തേ ശ്രീശാന്തിന്റെ ആരോപണം.

ചാമ്പ്യന്‍സ് ലീഗ്: അഞ്ചടിച്ച് സിറ്റിയും ടോട്ടനവും പിഎസ്ജിയും, യുവന്റസിനും റയലിനും ജയംചാമ്പ്യന്‍സ് ലീഗ്: അഞ്ചടിച്ച് സിറ്റിയും ടോട്ടനവും പിഎസ്ജിയും, യുവന്റസിനും റയലിനും ജയം

2007, 11 ലോകകപ്പുകള്‍ നേടിയ ഇന്ത്യന്‍ ടീമിലംഗം കൂടിയായിരുന്ന ശ്രീശാന്തിന്റെ കരിയറിലുടനീളം വിവാദങ്ങള്‍ക്കു കുറവുണ്ടായിരുന്നില്ല. വാതുവയ്പ് വിവാദത്തിലകപ്പെട്ട് വിലക്ക് നേരിട്ട താരം ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് നടത്താനുള്ള തയ്യാറെടുപ്പിലാണ്.

ബാലിശമായിപ്പോവും

ബാലിശമായിപ്പോവും

ശ്രീശാന്തിന്റെ ആരോപണത്തിന് ചിരിച്ചുകൊണ്ടായിരുന്നു കാര്‍ത്തികിന്റെ മറുപടി. ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിനു സ്ഥാനം നഷ്ടപ്പെടുത്തിയതിനു പിന്നില്‍ താനാണെന്ന ആരോപണത്തെക്കുറിച്ച് കേട്ടിരുന്നു. ഇതുപോലൊരു ആരോപണത്തിന് മറുപടി പറയുന്നത് ബാലിശമായിപ്പോവുമെന്നും കാര്‍ത്തിക് ചിരിച്ചുകൊണ്ട് പറഞ്ഞു. വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്‌നാടിനു വേണ്ടി മികച്ച പ്രകടനം നടത്തിയ അദ്ദേഹം ദേശീയ ടീമിലേക്കു തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്.

കാര്‍ത്തിക് സ്ഥിരാംഗമല്ല

കാര്‍ത്തിക് സ്ഥിരാംഗമല്ല

കാര്‍ത്തികിനെതിരേ ശ്രീശാന്ത് ഉന്നയിച്ച ആരോപണത്തില്‍ കഴമ്പില്ലെന്നു തന്നെയായിരുന്നു നേരത്തേ പലരും ചൂണ്ടിക്കാട്ടിയിരുന്നത്. കാരണം ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗം പോലുമല്ലാത്ത കാര്‍ത്തികിന് അക്കാലത്ത് ടീമിലെ സ്ഥിരസാന്നിധ്യമായ ശ്രീശാന്തിനെ എങ്ങനെ പുറത്താക്കാനാവുമെന്നതായിരുന്നു അവരുടെ ചോദ്യം. ദേശീയ ടീമിന് പലപ്പോഴും അകത്തും പുറത്തുമായി തുടരുന്ന താരമാണ് 34കാരനായ കാര്‍ത്തിക്.

വിലക്ക് 2020ല്‍ കഴിയും

വിലക്ക് 2020ല്‍ കഴിയും

അടുത്ത വര്‍ഷം 2020ലാണ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിക്കുന്നത്. കരിയറിലെ നല്ല സമയം വിലക്ക് കാരണം നഷ്ടമായെങ്കിലും അദ്ദേഹം പ്രതീക്ഷ കൈവിട്ടിട്ടില്ല. ഇനിയുമൊരു അങ്കത്തിന് തനിക്കു ബാല്യമുണ്ടെന്നു തന്നെയാണ് ശ്രീശാന്ത് ഉറച്ചു വിശ്വസിക്കുന്നത്. വിലക്കിനു ശേഷം വിദേശ ടി20 ലീഗുകളിലും ഒരുകൈ നോക്കാന്‍ തന്നെയാണ് താരത്തിന്റെ നീക്കം. അതോടൊപ്പം ടെസ്റ്റില്‍ ഇന്ത്യക്കായി വീണ്ടും കളിച്ച് 100 വിക്കറ്റുകള്‍ തികയ്ക്കുകയെന്ന സ്വപ്‌നവും തനിക്കുണ്ടെന്നു ശ്രീശാന്ത് വെളിപ്പെടുത്തിയിരുന്നു.

Story first published: Wednesday, October 23, 2019, 10:18 [IST]
Other articles published on Oct 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X