വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ആര്‍സിബിക്കെതിരേ എന്തുകൊണ്ട് സുനില്‍ നരെയ്ന്‍ കളിച്ചില്ല? തുറന്ന് പറഞ്ഞ് കാര്‍ത്തിക്

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആര്‍സിബി-കെകെആര്‍ മത്സരത്തില്‍ നാണംകെട്ട തോല്‍വിയാണ് കെകെആര്‍ ഏറ്റുവാങ്ങിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും കെകെആര്‍ നിര നിരാശപ്പെടുത്തിയതോടെ 82 റണ്‍സിനാണ് ആര്‍സിബിക്ക് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നത്. അവസാന ഓവറുകളില്‍ കെകെആര്‍ ബൗളര്‍മാര്‍ നന്നായി തല്ലുവാങ്ങി. സുനില്‍ നരെയ്‌ന്റെ അഭാവം കെകെആര്‍ നിരയില്‍ നിഴലിച്ച് നിന്നിരുന്നു.

പഞ്ചാബിനെതിരേ കെകെആറിന് അവസാന ഓവറില്‍ വിജയം സമ്മാനിച്ച നരെയ്‌നെ ആര്‍സിബിക്കെതിരേ കെകെആര്‍ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് നരെയ്‌നെ ഒഴിവാക്കിയതെന്നതിന് വിശദീകരണം നല്‍കിയിരിക്കുകയാണ് കെകെആര്‍ നായകന്‍ ദിനേഷ് കാര്‍ത്തിക്.

sunilnarineanddineshkarthikkkr

നരെയ്‌ന്റെ ബൗളിങ് ആക്ഷന്‍ സംശയത്തിന്റെ നിഴലില്‍ ആയതിനാലാണ് ആര്‍സിബിക്കെതിരേ അദ്ദേഹത്തെ മാറ്റിനിര്‍ത്തിയതെന്നാണ് കാര്‍ത്തിക് പറഞ്ഞത്. ഇത് സംബന്ധിച്ച് കെകെആര്‍ ഔദ്യോഗികമായി കുറിപ്പ് പുറത്തുവിടുകയും ചെയ്തിരുന്നു. ഐസിസിയുടെ പരിശോധനയില്‍ ബൗളിങ് ആക്ഷന്‍ നിയമവിരുദ്ധമാണെന്ന് തെളിയിച്ച് എത്രയും വേഗം നരെയ്ന്‍ തിരിച്ചെത്തുമെന്നാണ് കാര്‍ത്തിക് പറഞ്ഞത്. പഞ്ചാബിനെതിരായ മത്സരത്തില്‍ 18,20 ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ നരെയ്ന്‍ കെകെആറിന് 2 റണ്‍സ് വിജയം സമ്മാനിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് നരെയ്‌ന്റെ ബൗളിങ് ആക്ഷന്‍ സംബന്ധിച്ച് സംയകരമായ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ നരെയ്‌ന് പ്രത്യേക നിരീക്ഷണത്തിലുള്ള താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. നിലവില്‍ അദ്ദേഹത്തിന് കളിക്കുന്നതില്‍ തടസമില്ല. എന്നാല്‍ ഒരിക്കല്‍ക്കൂടി ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ നരെയ്‌ന് വിലക്ക് നേരിടേണ്ടിവരും. അതിനാല്‍ത്തന്നെ നരെയ്‌ന്റെ ബൗളിങ് ആക്ഷന്‍ പരിശോധിച്ച ശേഷം കളിപ്പിച്ചാല്‍ മതിയെന്ന നിലപാടിലാണ് കെകെആര്‍. നേരത്തെയും നരെയ്ന്‍ ബൗളിങ് ആക്ഷന്റെ പേരില്‍ നടപടി നേരിട്ടുണ്ട്.

2015ലായിരുന്നു ഇത്. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലാണ് നരെയ്‌ന്റെ ബൗളിങ് ആക്ഷന്‍ സംശയത്തിന്റെ നിഴലില്‍ ആയത്. പിന്നീട് നടത്തിയ പരിശോധനയില്‍ നരെയ്ന്‍ അനുവദിനീയമായ 15 ഡിഗ്രിയില്‍ കൂടുതല്‍ കൈ മടക്കുന്നുണ്ടെന്ന് വ്യക്തമാവുകയും വിലക്ക് നേരിടുകയും ചെയ്തു. ഇതിന് ശേഷം ബൗളിങ് ആക്ഷനില്‍ വ്യത്യാസം വരുത്തിയാണ് അദ്ദേഹം മടങ്ങിയെത്തിയത്.

ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരമാണ് നരെയ്ന്‍. 2014ല്‍ യുഎഇയില്‍ ഐപിഎല്‍ നടന്നപ്പോള്‍ ശ്രദ്ധേയ പ്രകടനമായിരുന്നു നരെയ്ന്‍ കാഴ്ചവെച്ചത്. ഇത്തവണയും മികച്ച ഫോമിലേക്കുയരവെയാണ് നരെയ്‌ന്റെ ബൗളിങ് ആക്ഷന്‍ സംശയത്തിന്റെ നിഴലിലെത്തുന്നത്. ഈ സീസണില്‍ ആറ് മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റാണ് നരെയ്ന്‍ വീഴ്ത്തിയത്. ഡെത്ത് ഓവറിലും പവര്‍പ്ലേയിലും റണ്ണൊഴുക്ക് തടയാന്‍ മിടുക്കനാണ് നരെയ്ന്‍. നരെയ്‌ന്റെ അഭാവത്തില്‍ ആര്‍സിബിക്കെതിരേ അധിക ബാറ്റ്‌സ്മാനെ പരിഗണിച്ച കെകെആറിന് വലിയ തിരിച്ചടി നേരിടേണ്ടിവന്നു. രണ്ടാം ഘട്ട ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കവെ നരെയ്‌ന്റെ അഭാവം കെകെആറിനെ കാര്യമായിത്തന്നെ ബാധിച്ചേക്കും.

Story first published: Tuesday, October 13, 2020, 11:52 [IST]
Other articles published on Oct 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X