കെകെആറിന്റെ നായകസ്ഥാനത്ത് നിന്ന് നീക്കിയതോ? ഒടുവില്‍ സത്യം വെളിപ്പെടുത്തി ദിനേഷ് കാര്‍ത്തിക്
സതാംപ്റ്റണ്‍: ഇന്ത്യയുടെ സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ദിനേഷ് കാര്‍ത്തിക്. ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമല്ലെങ്കിലും പല വേദികളിലായി തന്റെ മികവ് തെളിയിക്കാന്‍ ദിനേഷ് കാര്‍ത്തികിന് സാധിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായിരുന്ന ദിനേഷ് കാര്‍ത്തികിനെ 2020സീസണിന്റെ പകുതിയില്‍ വെച്ച് നായകസ്ഥാനത്ത് നിന്ന് മാറ്റുകയും പകരം ഓയിന്‍ മോര്‍ഗനെ നായകനാക്കുകയും ചെയ്തിരുന്നു. 37 മത്സരങ്ങളില്‍ കെകെആറിനെ നയിക്കാന്‍ കാര്‍ത്തികിനായി.
ടീമിന്റെ തുടര്‍ തോല്‍വികള്‍ക്കൊപ്പം കാര്‍ത്തികിന്റെ പ്രകടനം ആ സമയത്ത് വളരെ മോശമായിരുന്നു. കെകെആറിന്റെ നായകസ്ഥാനത്ത് നിന്ന് കാര്‍ത്തിക് സ്വയം ഒഴിവായതാണെന്നും കാര്‍ത്തിനെ കെകെആര്‍ പുറത്താക്കിയതാണെന്നും തരത്തിലുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ കെകെആറിന്റെ നായകസ്ഥാനത്ത് നിന്ന് മാറാനുള്ള കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് ദിനേഷ് കാര്‍ത്തിക്.
അന്നൊരു പ്രശ്‌നം താന്‍ നേരിട്ടിരുന്നെന്നും കെകെആറിന്റെ നായകസ്ഥാനത്ത് തുടരാന്‍ മാനസികമായി തയ്യാറായിരുന്നില്ലെന്നുമാണ് കാര്‍ത്തിക് പറഞ്ഞത്. 'അന്നത്തെ സമയത്തെ എന്നെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിന്റെ എല്ലാ അഭിനന്ദനങ്ങളും കെകെആറിനാണ്. അവര്‍ ആ സാഹചര്യത്തെ നന്നായി കൈകാര്യം ചെയ്തു. എന്റെ സാഹചര്യത്തെ നന്നായി അവര്‍ മനസിലാക്കി. ആരുമായി ഒരു പ്രശ്‌നവുമില്ല. ആ സമയത്ത് അനുയോജ്യനായി മോര്‍ഗനുണ്ടായിരുന്നു'-ദിനേഷ് കാര്‍ത്തിക് പറഞ്ഞു.

ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയപ്പോഴും യാതൊരു നിരാശയുമില്ലാതെയാണ് കാര്‍ത്തിക് കളി തുടര്‍ന്നത്. ഇത് കാര്‍ത്തികിന്റെ സമ്മതത്തോടെയാണ് നായകസ്ഥാനത്ത് നിന്ന് മാറ്റിയതെന്നതിന് തെളിവാണ്. എന്നാല്‍ നായകസ്ഥാനത്ത് നിന്ന് മാറ്റിയ ശേഷവും ബാറ്റിങ് പ്രകടനം മെച്ചപ്പെടുത്താന്‍ കാര്‍ത്തികിനായില്ല. 2021 സീസണില്‍ മോര്‍ഗന്റെ ക്യാപ്റ്റന്‍സിയിലും കെകെആറിന് കാര്യമായൊന്നും ചെയ്യാനായില്ല.
അടുത്ത സീസണില്‍ മെഗാ താരലേലം നടക്കുന്നുണ്ട്. കെകെആര്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്ന് കാര്‍ത്തികിനെ മാറ്റുമെന്ന കാര്യം ഉറപ്പാണ്. മറ്റൊരു ടീമിന്റെ കൂടെ ഇനിയൊരു അവസരം ദിനേഷ് കാര്‍ത്തികിന് ലഭിക്കുമോയെന്ന് കണ്ടറിയണം.ഐപിഎല്ലില്‍ ഭേദപ്പെട്ട റെക്കോഡുള്ള താരം നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. വരാനിരിക്കുന്ന രണ്ട് ടി20 ലോകകപ്പില്‍ ഒന്നിലെങ്കിലും കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹം കഴിഞ്ഞിടെ പറഞ്ഞിരുന്നു.
ഇന്ത്യക്കായി 26 ടെസ്റ്റില്‍ നിന്ന് 1025 റണ്‍സും 94 ഏകദിനത്തില്‍ നിന്ന് 1752 റണ്‍സും 32 ടി20യില്‍ നിന്ന് 399 റണ്‍സുമാണ് കാര്‍ത്തിക് നേടിയത്. 203 ഐപിഎല്ലില്‍ നിന്നായി 3946 റണ്‍സും കാര്‍ത്തിക് നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications