Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ട് അനായാസ ക്യാച്ചുകള്‍ നിലത്തിട്ട കാര്‍ത്തിക് ഒരു ക്യാച്ച് പറന്നുപിടിച്ചു

തോല്‍വിക്കു കാരണം മോശം ഫീൽഡിങ്ങും | Oneindia Malayalam

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യയുടെ മോശം പ്രകടനം ഫീല്‍ഡിങ്ങിലും. തുടരെ ക്യാച്ചുകള്‍ നിലത്തിട്ട ടീം അനാവശ്യ ബൗണ്ടറികളും യഥേഷ്ടം വഴങ്ങിയാണ് ന്യൂസിലന്‍ഡിനോട് തോല്‍വി ചോദിച്ചു വാങ്ങിയത്. ആദ്യ ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തപ്പോള്‍ 19.2 ഓവറില്‍ ഇന്ത്യ 139 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യയക്ക് 80 റണ്‍സന്റെ കൂറ്റന്‍ തോല്‍വി.

ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്മാരെ തളയിക്കാന്‍ കഴിയാത്ത ബൗളര്‍മാര്‍ക്ക് ക്യാച്ചുകള്‍ വിട്ടത് നിരാശ സമ്മാനിച്ചു. ദിനേഷ് കാര്‍ത്തിക് രണ്ട് അനായാസ ക്യാച്ചുകളാണ് നിലത്തിട്ടത്. ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ ടിം സെയ്ഫര്‍ട്ട് സിക്‌സറുകളും ബൗണ്ടറികളുമായി അടിച്ചു തകര്‍ക്കുമ്പോള്‍ ലഭിച്ച ക്യാച്ച് കാര്‍ത്തിക് കൈവിട്ടു. 43 പന്തില്‍ 84 റണ്‍സടിച്ചാണ് താരം മടങ്ങിയത്.

dineshkarthikcatch

തൊട്ടുപിന്നാലെ സിക്‌സറിലേക്ക് പോവുകയായിരുന്ന ഒരു പന്ത് കാര്‍ത്തിക് വിസ്മയകരമായ പ്രകടനത്തിലൂടെ പിടിച്ചെടുത്തു. ബൗണ്ടറി ലൈനില്‍നിന്നും പന്തിനെ മുകളിലേക്ക് എറിഞ്ഞശേഷം ഡൈവിങ്ങിലൂടെ ക്യാച്ചെടുക്കുകയായിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ റോസ് ടെയ്‌ലര്‍ ഉയര്‍ത്തിയടിച്ച പന്ത് കാര്‍ത്തിക് വീണ്ടും കൈവിട്ടു. ടെയ്‌ലര്‍ കൂടുതല്‍ റണ്‍സെടുക്കാതെ പുറത്തായത് കാര്‍ത്തിക്കിന് ആശ്വാസമായി.

Story first published: Wednesday, February 6, 2019, 16:55 [IST]
Other articles published on Feb 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+