വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തോല്‍വിക്ക് കാരണം കാര്‍ത്തിക്കിന്റെ ആ തീരുമാനവും; താരത്തിനെതിരെ ഹര്‍ഭജന്‍ സിങ്

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ അവസാന ടി20 മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണക്കാരില്‍ ഒരാള്‍ ദിനേഷ് കാര്‍ത്തിക് ആണെന്ന വിവാദ പരാമര്‍ശവുമായി ഹര്‍ഭജന്‍ സിങ്. അവസാന ഓവറില്‍ ബാറ്റ് ചെയ്ത കാര്‍ത്തിക് മറുവശത്ത് നില്‍ക്കുകയായിരുന്ന ക്രുനാല്‍ പാണ്ഡ്യയ്ക്ക് സ്‌ട്രൈക്ക് കൈമാറാത്തതാണ് മുന്‍ താരത്തെ ചൊടിപ്പിച്ചത്.

രോഹിത്തിന്റെ പിഴ, വലിയ പിഴ!! ഒന്നിലേറെ... ഇന്ത്യ പരമ്പര കൈവിട്ടതും അതു കൊണ്ടു തന്നെരോഹിത്തിന്റെ പിഴ, വലിയ പിഴ!! ഒന്നിലേറെ... ഇന്ത്യ പരമ്പര കൈവിട്ടതും അതു കൊണ്ടു തന്നെ

ന്യൂസിലന്‍ഡിന്റെ 212 എന്ന സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് അവസാന ഓവറില്‍ വേണ്ടിയിരുന്നത് 16 റണ്‍സാണ്. ഒടുവിലത്തെ ഓവര്‍ എറിഞ്ഞ ടിം സൗത്തി 11 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. സ്‌ട്രൈക്കിലുണ്ടായിരുന്ന കാര്‍ത്തിക്കിന് കൂറ്റനടിക്ക് കഴിയാതിരുന്നതോടെയാണ് കളി ന്യൂസിലന്‍ഡിന് അനുകൂലമായത്. ആദ്യപന്തില്‍ രണ്ട് റണ്‍സെടുത്ത കാര്‍ത്തിക് അടുത്ത രണ്ട് പന്തിലും റണ്‍സെടുത്തിരുന്നില്ല.

സ്‌ട്രൈക്ക് കൈമാറാതെ കാര്‍ത്തിക്

സ്‌ട്രൈക്ക് കൈമാറാതെ കാര്‍ത്തിക്

സിംഗിളെടുക്കാന്‍ കഴിയുമായിരുന്നെങ്കിലും ക്രുനാലിന് സ്‌ട്രൈക്ക് കൈമാറാതെ സ്വയം ജയിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു കാര്‍ത്തിക്. എന്നാല്‍, നാലാം പന്തില്‍ മാത്രമാണ് കാര്‍ത്തിക് സ്‌ട്രൈക്ക് കൈമാറിയത്. അവസാന പന്തില്‍ വീണ്ടും സ്‌ട്രൈക്ക് കിട്ടിയ കാര്‍ത്തിക് സിക്‌സറിച്ചെങ്കിലും വിജയം നേടാനായില്ല. വമ്പന്‍ അടിക്ക് കെല്‍പ്പുള്ള ക്രുനാലിന് സ്‌ട്രൈക്ക് കൈമാറിയിരുന്നെങ്കില്‍ മത്സരഫലം മാറിയേനെയെന്നാണ് ഹര്‍ഭജന്റെ വിലയിരുത്തല്‍.

സൗമ്യ സര്‍ക്കാര്‍ അല്ല സൗത്തി

സൗമ്യ സര്‍ക്കാര്‍ അല്ല സൗത്തി

ബംഗ്ലാദേശിനെതിരെ കാര്‍ത്തിക് അവസാന പന്തില്‍ സിക്‌സറടിച്ച് ഇന്ത്യയെ ജയിപ്പിച്ചകാര്യം ഭാജി ചൂണ്ടിക്കാട്ടി. അന്ന് സൗമ്യ സര്‍ക്കാര്‍ ആയിരുന്നു ബൗളര്‍, ടിം സൗത്തിയല്ല. സൗത്തിയുടെ തൊട്ടു മുന്‍പുള്ള ഓവറില്‍ ക്രുനാല്‍ കാര്യമായ റണ്‍സ് കണ്ടെത്തിയതുമാണ്. സ്‌ട്രൈക്ക് കൈമാറാത്തത് കാര്‍ത്തിക്കിന് സംഭവിച്ച പിഴയായിരുന്നു. എതിര്‍വശത്ത് നില്‍ക്കുന്ന ബാറ്റ്‌സമാനില്‍ വിശ്വാസം കാട്ടാന്‍ കാര്‍ത്തിക്കിന് കഴിയണമായിരുന്നെന്നും ഹര്‍ഭജന്‍ പറഞ്ഞു.

പ്രധാന ബൗളര്‍മാര്‍ കളിച്ചില്ല

പ്രധാന ബൗളര്‍മാര്‍ കളിച്ചില്ല

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ പ്രധാന ബൗളര്‍മാര്‍ കളിച്ചിരുന്നില്ലെന്നും അങ്ങിനെങ്കില്‍ സ്‌കോര്‍ 200 കടക്കില്ലായിരുന്നെന്നും മുന്‍ താരം വ്യക്തമാക്കി. ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഒരുമിച്ച് കളിച്ചിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല സ്ഥിതി. പ്രത്യേകിച്ചും ബുംറയുണ്ടായിരുന്നെങ്കില്‍ വിക്കറ്റെടുക്കാനും സ്‌കോറിങ്ങിന് തടയിടാനും കഴിഞ്ഞേനെയെന്നും ഭാജി പറഞ്ഞു.

ലോകകപ്പിനുള്ള ടീമിനെ തെരഞ്ഞെടുക്കാം

ലോകകപ്പിനുള്ള ടീമിനെ തെരഞ്ഞെടുക്കാം

എന്തായാലും, ഇന്ത്യയുടെ ഓസ്‌ട്രേലിയ ന്യൂസിലന്‍ഡ് പര്യടനം മികച്ചതായിരുന്നു എന്നതില്‍ ഭാജിക്ക് തര്‍ക്കമില്ല. ലോകകപ്പിനുള്ള 15 ടീമിനെ ഇനി തെരഞ്ഞെടുക്കാം. ഈ കളിക്കാര്‍ക്ക് ഐപിഎല്ലില്‍ ചെറിയ വിശ്രമം നല്‍കിയാലും നല്ലതുതന്നെ. പുതിയ താരങ്ങളുടെ ഉദയവും പരമ്പരയില്‍ കണ്ടു. ക്രുനാല്‍ പാണ്ഡ്യ ഉള്‍പ്പെടെ മികച്ച താരങ്ങളെ കണ്ടെത്താനായി. ഇനി ലോകകപ്പാണ് ഇന്ത്യ ലക്ഷ്യമാക്കേണ്ടതെന്നും ഹര്‍ഭജന്‍ പറഞ്ഞു.


Story first published: Monday, February 11, 2019, 12:13 [IST]
Other articles published on Feb 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X