Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റോള്‍ മോഡല്‍ ദ്രാവിഡ്, രോഹിത് ശര്‍മ 'രാജാവ്'; ആരാധകരോട് പ്രതികരിച്ച് ദിനേഷ് കാര്‍ത്തിക്

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നിലവിലെ സീനിയര്‍ വിക്കറ്റ് കീപ്പര്‍മാരിലൊരാളാണ് ദിനേഷ് കാര്‍ത്തിക്. ഇന്ത്യന്‍ ടീമില്‍ സജീവമല്ലെങ്കിലും ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും നിറ സാന്നിധ്യമാണ് അദ്ദേഹം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായിരുന്ന കാര്‍ത്തികാണ് ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാടിന്റെ നായകന്‍. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരോട് സംവധിക്കുന്നതിനിടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് കാര്‍ത്തിക് നല്‍കിയ മറുപടികള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

റോള്‍ മോഡല്‍ ആരാണെന്ന ആരാധകന്റെ ചോദ്യത്തിന് രാഹുല്‍ ദ്രാവിഡെന്നാണ് ദിനേഷ് കാര്‍ത്തിക് പറഞ്ഞത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ദ്രാവിഡ്. ക്ലാസിക് ശൈലികൊണ്ടും ടെസ്റ്റ് ക്രിക്കറ്റിലെ ക്ഷമയോടെയുള്ള പ്രകടനം കൊണ്ടും ആരാധകര്‍ വന്മതില്‍ എന്ന വിശേഷമാണ് ദ്രാവിഡിന് ചാര്‍ത്തിക്കൊടുത്തത്. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയാണ് ദ്രാവിഡിനുള്ളത്.

dineshkarthikandrohitsharma

ഇത്തവണത്തെ ഐപിഎല്ലിലൂടെ ഇന്ത്യന്‍ ടീമിലേക്ക് വളര്‍ന്ന താരമാണ് തമിഴ്‌നാട്ടുകാരനായ ടി നടരാജന്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം യോര്‍ക്കറുകള്‍കൊണ്ട് വിസ്മയിപ്പിച്ച അദ്ദേഹം ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നെറ്റ് ബൗളറായാണ് പ്രധാനമായും പോയതെങ്കിലും ഏകദിനത്തിലും ടി20യിലും അരങ്ങേറി മികവ് തെളിയിക്കുകയും ചെയ്തു. ടെസ്റ്റ് ടീമിലേക്കും താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.

പ്രതിസന്ധികളെ തരണം ചെയ്‌തെത്തിയ നടരാജനെ ഒറ്റവാക്കില്‍ വിശേഷിപ്പിച്ചാല്‍ എന്ത് പറയുമെന്ന ചോദ്യത്തിന് 'പ്രചോദനം' എന്നാണ് കാര്‍ത്തിക് പറഞ്ഞത്. തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമത്തില്‍ നിന്ന് തന്റെ കഠിന പ്രയത്‌നംകൊണ്ട് മാത്രം ദേശീയ ടീമിലേക്ക് എത്തിയ താരമാണ് നടരാജന്‍. ഇടം കൈയന്‍ പേസര്‍മാരുടെ ്ഭാവമുള്ള ഇന്ത്യന്‍ നിരയില്‍ സ്ഥിര സാന്നിധ്യമായി നടരാജന്‍ മാറാന്‍ സാധ്യത ഏറെയാണ്.

ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ എങ്ങനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കുമെന്ന ചോദ്യത്തിന് 'രാജാവ്'-എന്നാണ് കാര്‍ത്തിക് മറുപടി നല്‍കിയത്. ഇത് ഇന്‍സ്റ്റഗ്രാമില്‍ കാര്‍ത്തിക് സ്റ്റാറ്റസ് ആക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ സമീപകാലത്തായി ബാറ്റിങ്ങുകൊണ്ട് ഏറ്റവും വിസ്മയിപ്പിച്ച താരങ്ങളിലൊരാളാണ് രോഹിത് ശര്‍മ. 2019ലെ ഏകദിന ലോകകപ്പിലെ ടോപ് സ്‌കോറര്‍ രോഹിതായിരുന്നു. ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറി നേടിയിട്ടുള്ള രോഹിത് നിലവില്‍ ഓസീസിനെതിരായ ടെസ്റ്റ് പരമ്പര കളിക്കാന്‍ സിഡ്‌നിയിലാണുള്ളത്.

കാര്‍ത്തികിനെ സംബന്ധിച്ച് ഇന്ത്യന്‍ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് വളരെ പ്രയാസമാണ്. റിഷഭ് പന്ത്,ഇഷാന്‍ കിഷന്‍,സഞ്ജു സാംസണ്‍ തുടങ്ങിയ യുവ താരങ്ങള്‍ വിക്കറ്റ് കീപ്പറാവാന്‍ മത്സരിക്കുന്നതിനിടെ കാര്‍ത്തിക് ഇനി ഇന്ത്യന്‍ ജഴ്‌സി അണിയാന്‍ സാധ്യത കുറവാണ്. അടുത്ത താരലേലത്തിന് മുമ്പായി കെകെആര്‍ കാര്‍ത്തികിനെ ഒഴിവാക്കാനും സാധ്യതയേറെ.

Story first published: Monday, January 4, 2021, 19:07 [IST]
Other articles published on Jan 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+