ലോകകപ്പ് ടീമിലെ ബാന്റ്-എയ്ഡാണ് താന്‍!! തുറന്നടിച്ച് കാര്‍ത്തിക്... പന്തുമായി പ്രശ്നമില്ല
കൊല്‍ക്കത്ത: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയത് ദിനേഷ് കാര്‍ത്തികിനെയായിരുന്നു. യുവതാരം റിഷഭ് പന്തിനെ മറികടന്നാണ് കാര്‍ത്തിക് ലോകകപ്പ് സംഘത്തില്‍ ഇടംപിടിച്ചത്. വിക്കറ്റ് കീപ്പിങിലെ മികവും മല്‍സരപരിചയവുമാണ് കാര്‍ത്തികിന് മുന്‍തൂക്കം നല്‍കിയത്. ലോകകപ്പ് ടീമിന്റെ ഭാഗമായെങ്കിലും പ്ലെയിങ് തനിക്കു അവസരം ലഭിക്കുമോയെന്ന കാര്യത്തില്‍ അദ്ദേഹത്തിനു ഉറപ്പില്ല.
മുന്‍ നായകനും സ്ഥിരം വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കു പരിക്കേറ്റാല്‍ മാത്രമേ കാര്‍ത്തികിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാന്‍ സാധ്യതയുള്ളൂ. ഇക്കാര്യത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം.

താന്‍ ബാന്റ് എയ്ഡ്
ലോകകപ്പ് ടീമില്‍ ധോണിക്കൊപ്പം കൊണ്ടു പോവുന്ന ഫസ്റ്റ് എയ്ഡ് കിറ്റിനെപ്പോലെയാണ് താന്‍. ചെറിയ പരിക്കുകള്‍ പറ്റിയാല്‍ ഉപയോഗിക്കുന്ന ബാന്റ്- എയ്ഡിനെക്കുറിച്ച് അറിയില്ലേ. അതാണ് താനെന്നും കാര്‍ത്തിക് വിശദമാക്കി.
ധോണിക്കു പരിക്കൊന്നും പറ്റിയില്ലെങ്കില്‍ തനിക്കു കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല. എല്ലാ കളികളിലും ധോണി തന്നെയാണ് ഇന്ത്യയുടെ വിക്കറ്റ് കാക്കുകയെന്നും കാര്‍ത്തിക് പറഞ്ഞു.

നാലാം നമ്പറില്‍ കളിക്കാന്‍ തയ്യാര്‍
ഇന്ത്യക്കു വേണ്ടി ലോകകപ്പില്‍ നാലാം നമ്പറില്‍ കളിക്കാന്‍ താന്‍ തയ്യാറാണെന്നു കാര്‍ത്തിക് വ്യക്തമാക്കി. അവസരം ലഭിച്ചാല്‍ നാലാമനായും ഇറങ്ങാം. ഇനി ഫിനിഷറുടെ റോളാണ് നല്‍കുന്നതെങ്കില്‍ അതിനും തയ്യാറാണ്. ടീം മാനേജ്‌മെന്റ് എന്താണോ ആവശ്യപ്പെടുന്നത് അതിനനുസരിച്ച് താന്‍ കളിക്കുമെന്നും താരം പറഞ്ഞു.
ഐപിഎല്‍ കഴിഞ്ഞ ശേഷം ലോകകപ്പിനുള്ള തയ്യാറെടുപ്പ് ആരംഭിക്കണം. ദിവസേന ബാറ്റിങ് പരിശീലനം നടത്തും. ലോകകപ്പില്‍ നാലാം നമ്പറില്‍ കളിക്കാനാണ് ആഗ്രഹം. നേരത്തേ ഈ റോളില്‍ താന്‍ കളിച്ചിട്ടുണ്ടെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

പന്തുമായുള്ള ബന്ധത്തെ ബാധിക്കില്ല
റിഷഭ് പന്തിനെ മറികടന്നാണ് താന്‍ ലോകകപ്പ് ടീമിലെത്തിയതെങ്കിലും തങ്ങള്‍ തമ്മിലുള്ള ബന്ധത്തെ അത് ഒരു തരത്തിലും ബാധിക്കില്ലെന്നു കാര്‍ത്തിക് വ്യക്തമാക്കി. താനും ധോണിയും ഒരുമിച്ച് ടീമില്‍ കളിച്ചതുപോലെ ലോകകപ്പിനു ശേഷം താനും പന്തും ഒരേ ടീമില്‍ കളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പന്തിനൊപ്പം ഇതിനകം കളിച്ചു കഴിഞ്ഞു. താരത്തിനൊപ്പം ആസ്വദിച്ചാണ് കളിച്ചിട്ടുള്ളത്. ഇനിയും അതിനു കഴിയുമെന്നാണ് പ്രതീക്ഷയെന്നും കാര്‍ത്തിക് വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications