വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഹകളിക്കാരോട് പൊട്ടിത്തെറിച്ച് ദിനേഷ് കാര്‍ത്തിക്; കാരണം വെളിപ്പെടുത്തി ക്യാപ്റ്റന്‍

പൊട്ടിത്തെറിച്ച് ദിനേഷ് കാര്‍ത്തിക്

മൊഹാലി: കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിനിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് സഹകളിക്കാരോട് നിയന്ത്രണംവിട്ടു പെരുമാറി. പഞ്ചാബിന്റെ ബാറ്റിങ്ങിനിടയിലെ ആദ്യ ടൈംഔട്ടിലായിരുന്നു കാര്‍ത്തിക്കിന്റെ കലിപ്പിന് ആരാധകര്‍ സാക്ഷിയായത്. മത്സരത്തില്‍ കൊല്‍ക്കത്ത ജയിച്ചെങ്കിലും കാര്‍ത്തിക്കിന്റെ പെരുമാറ്റം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.

ലോകകപ്പ്: ഇന്ത്യ- പാക് ത്രില്ലര്‍, ഈ ടീം അനായാസം ജയിക്കും!! യഥാര്‍ഥ ക്ലാസിക്ക് ഇതല്ല... ലോകകപ്പ്: ഇന്ത്യ- പാക് ത്രില്ലര്‍, ഈ ടീം അനായാസം ജയിക്കും!! യഥാര്‍ഥ ക്ലാസിക്ക് ഇതല്ല...

ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ നന്നായി തുടങ്ങിയ ടീമാണ് കൊല്‍ക്കത്ത. ആദ്യ അഞ്ച് മത്സരങ്ങള്‍ക്കിടെ നാലും ജയിച്ച ടീം പിന്നീട് തുടര്‍ച്ചയായ ആറ് മത്സരങ്ങള്‍ തോറ്റു. ഇത് ടീമിനുള്ളില്‍ വലിയ രീതിയില്‍ അസ്വാരസ്യങ്ങള്‍ക്കും ഇടയാക്കി. ആന്ദ്രെ റസ്സല്‍ കാര്‍ത്തിക്കിന്റെ ക്യാപ്റ്റന്‍സിക്കെതിരെ പരസ്യമായി തുറന്നടിച്ചു. എന്നാല്‍, പിന്നീട് നടന്ന രണ്ട് മത്സരങ്ങളും ജയിച്ചതോടെ കൊല്‍ക്കത്ത പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയിട്ടുണ്ട്.

കാര്‍ത്തിക്കിന്റെ രോഷപ്രകടനം

കാര്‍ത്തിക്കിന്റെ രോഷപ്രകടനം

പഞ്ചാബിനെതിരായ മത്സരത്തില്‍ ജയിച്ചില്ലെങ്കില്‍ പുറത്തേക്ക് എന്നതായിരുന്നു കൊല്‍ക്കത്തയുടെ അവസ്ഥ. എതിര്‍പാളയത്തില്‍ ജയിക്കാനുറച്ചെത്തിയ അവര്‍ നന്നായി തുടങ്ങുകയും ചെയ്തു. എന്നാല്‍, ടൈംഔട്ടില്‍ കാര്‍ത്തിക്കിന്റെ മറ്റൊരു മുഖമാണ് ആരാധകര്‍ കണ്ടത്. ചുറ്റുംകൂടിനിന്ന സഹകളിക്കാര്‍ക്കെതിരെ കുപിതനായി വാക്കുകള്‍ പറയുന്ന കാര്‍ത്തിക്കിനൈ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. പരിശീലകന്‍ ജാക്വിസ് കാലിസിന്റെ മുന്നില്‍വെച്ചായിരുന്നു കാര്‍ത്തിക്കിന്റെ രോഷപ്രകടനം.

കാര്‍ത്തിക്കിന്റെ വിശദീകരണം

കാര്‍ത്തിക്കിന്റെ വിശദീകരണം

മത്സരശേഷം ഇത് എന്തുകൊണ്ടാണെന്ന് കാര്‍ത്തിക് തുറന്നു പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി തന്നെ സംബന്ധിച്ച് അത്ര നല്ലതല്ലായിരുന്നു. ബൗളര്‍മാരും ഫീല്‍ഡര്‍മാരും അലസതകാട്ടുന്നു. താന്‍ ഒട്ടും സന്തോഷവായിരുന്നില്ല. പഞ്ചാബിനെതിരെയും അവസാന ഓവറുകള്‍ അനാവശ്യ റണ്ണുകള്‍ വഴങ്ങി. രോഷത്തോടെ പറഞ്ഞാല്‍ കളിക്കാര്‍ അത് ഉള്‍ക്കൊളളുമെന്നതിനാലാണ് പെരുമാറ്റം രൂക്ഷമായതെന്നും കാര്‍ത്തിക് വ്യക്തമാക്കി.

കൊല്‍ക്കത്തയ്ക്ക് ജയം

കൊല്‍ക്കത്തയ്ക്ക് ജയം

മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് കിങ്സ് ഇലവന്‍ പഞ്ചാബിനെ ഏഴു വിക്കറ്റിനാണ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 183 റണ്‍സ് ഉയര്‍ത്തിയപ്പോള്‍ 18 ഓവറില്‍ മൂന്നു വിക്കറ്റിന് കെകെആര്‍ ലക്ഷ്യം മറികടന്നു. യുവ താരം ശുഭ്മാന്‍ ഗില്‍ (65*) ഓപ്പണര്‍ ക്രിസ് ലിന്‍ 46, റോബിന്‍ ഉത്തപ്പ 22, ആന്ദ്രെ റസ്സല്‍ 22, ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് 21* എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്സുകളും കെകെആറിന്റെ വിജയത്തില്‍ നിര്‍ണായകമായി.


Story first published: Saturday, May 4, 2019, 11:14 [IST]
Other articles published on May 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X