Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാണ്ഡിമല്‍ ലങ്കന്‍ ടീമില്‍ തിരിച്ചെത്തി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-ട്വന്റിയില്‍ കളിക്കും

കൊളംബോ: ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ ദിനേഷ് ചാണ്ഡിമല്‍ ശ്രീലങ്കന്‍ ടീമില്‍ തിരിച്ചെത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ഏക ട്വന്റി-ട്വന്റി മല്‍സരത്തിനുള്ള ടീമിലേക്കാണ് ചാണ്ഡിമലിനെ ലങ്ക ഉള്‍പ്പെടുത്തിയത്. എയ്ഞ്ചലോ മാത്യൂസാണ് ലങ്കന്‍ ക്യാപ്റ്റന്‍.

നേരത്തെ, വിലക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ 28 കാരനായ ചാണ്ഡിമലിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മല്‍സരത്തിലെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് ലങ്കന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന ചാണ്ഡിമലിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ രണ്ട് ടെസ്റ്റുകളില്‍ നിന്നും നാല് ഏകദിനങ്ങളില്‍ നിന്നും വിലക്കിയത്.

dineshchandimal

വിന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റിനിടെ ചാണ്ഡിമല്‍ പന്തില്‍ കൃത്രിം കാണിക്കാന്‍ ശ്രമിച്ചെന്ന തരത്തില്‍ അംപയര്‍മാര്‍ മാച്ച് റഫറിക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് മൂന്നാം ദിനത്തിലെ കളി തുടങ്ങുന്നതിനു 10 മിനിറ്റ് മുമ്പായി പന്ത് മാറ്റാന്‍ തീരുമാനിച്ചതായി അംപയര്‍മാര്‍ ലങ്കന്‍ ടീമിനെ അറിയിച്ചു. ഇതില്‍ പ്രതിഷേധിച്ച് ചാണ്ഡിമലിന്റെ കീഴിലുള്ള ലങ്കന്‍ ടീം ഗ്രൗണ്ടില്‍ ഇറങ്ങാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് മണിക്കൂറോളം മല്‍സരം മുടങ്ങുകയും ചെയ്തു. ഈ സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഐസിസി ലങ്കന്‍ ക്യാപ്റ്റന്‍ ചാണ്ഡിമല്‍, ടീം മാനേജര്‍ അശാങ്ക ഗുരുസിന്‍ഹ, കോച്ച് ചന്ദിക ഹതുരസിംഗെ എന്നിവരെ മല്‍സരങ്ങളില്‍ നിന്ന് വിലക്കിയത്.

Story first published: Friday, August 10, 2018, 12:10 [IST]
Other articles published on Aug 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+