നാലുവര്‍ഷമായി ഏകദിനം കളിക്കാത്ത ദിമുത് കരുണരത്‌നെ ശ്രീലങ്കയുടെ ലോകകപ്പ് ക്യാപ്റ്റന്‍
കൊളംബൊ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കന്‍ ടീമിനെ ദിമുത് കരുണരത്‌നെ നയിക്കും. ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ആയ കരുണരത്‌നയെ ക്യാപ്റ്റനയാക്കിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തെ രാജ്യത്തെ കായികവകുപ്പും അംഗീകരിച്ചു. ഇടങ്കൈയ്യന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശ്രീലങ്കയെ നയിക്കാനെത്തുമ്പോള്‍ ദ്വീപ് രാഷ്ട്രത്തിന് പ്രതീക്ഷകളേറെയാണ്.

ശ്രീലങ്കയ്ക്കുവേണ്ടി 17 ഏകദിന മത്സരങ്ങള്‍ കളിച്ച കരുണരത്‌നെ 190 റണ്‍സ് നേടിയിട്ടുണ്ട്. 2015 മാര്‍ച്ചിലാണ് അവസാനമായി ഒരു ഏകദിന മത്സരംകളിച്ചത്. സൗത്ത് ആഫ്രിക്കയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ചരിത്രവിജയം നേടിയതോടെയാണ് കരുണരത്‌നെ മാധ്യമശ്രദ്ധ നേടുന്നത്. രണ്ട് ടെസ്റ്റുകളിലും ജയിച്ച ശ്രീലങ്ക സൗത്ത് ആഫ്രിക്കയില്‍ പരമ്പര സ്വന്തമാക്കുന്ന ആദ്യ ഏഷ്യന്‍ ടീം കൂടിയാണ്.
ശ്രീലങ്കയുടെ ലോകകപ്പ് ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ജൂണ്‍ 1ന് ന്യൂസിലന്‍ഡിനെതിരെയാണ് ആദ്യ മത്സരം. സമീപകാലത്ത് ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ മോശം പ്രകടനം നടത്തുന്ന ടീമുകളിലൊന്നാണ് ശ്രീലങ്ക. അതുകൊണ്ടുതന്നെ കരുണരത്‌നയെ ക്യാപ്റ്റനാക്കുന്നത് ദക്ഷിണാഫ്രിക്കയിലെ പ്രകടനമികവ് ടീമിന് പുറത്തെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍കൂടിയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications