കരുണരത്‌നെയ്ക്ക് സെഞ്ച്വറി; ആദ്യ ടെസ്റ്റില്‍ ന്യൂസിലന്റിനെതിരെ തകര്‍പ്പന്‍ വിജയവുമായി ശ്രീലങ്ക
ഗാലെ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് വിജയം. 268 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക 6 വിക്കറ്റിന്റെ ജയമാണ് ആഘോഷിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെ ശ്രീലങ്കന്‍ ഇന്നിങ്‌സിന് കരുത്തായി. കരുണരത്‌നെ 122 റണ്‍സെടുത്തപ്പോള്‍ 64 റണ്‍സുമായി ലാഹിരു തിരിമണ്ണിയും മികച്ച പ്രകടനം കാഴ്ചവെച്ചു.
നേരത്തെ ആദ്യ ഇന്നിങ്‌സില്‍ 249 റണ്‍സെടുത്ത ന്യൂസിലന്‍ഡ് രണ്ടാം ഇന്നിങ്‌സില്‍ 285 റണ്‍സാണ് എടുത്തിരുന്നത്. ന്യൂസിലന്‍ഡിനുവേണ്ടി ടോം ലതാം(45), ഹെന്റി നിക്കോള്‍സ്(26), വാട്‌ലിങ്(77), വില്യം സോമര്‍വില്ലി(40), ട്രെന്റ് ബോള്‍ട്ട്(26) എന്നിവര്‍ രണ്ടാം ഇന്നിങ്‌സില്‍ കാര്യമായ സംഭാവന നല്‍കി. മുന്‍നിര താരങ്ങള്‍ തിളങ്ങാതിരുന്നതാണ് ന്യൂസിലന്‍ഡിന് മികച്ച ടോട്ടല്‍ കണ്ടെത്താന്‍ കഴിയാതിരുന്നത്.

രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്കയ്ക്കുവേണ്ടി ധനഞ്ജയ ഡിസല്‍വ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലസിത് എബുല്‍ഡേനിയ 4 വിക്കറ്റും സ്വന്തമാക്കി. നാലാംദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമാകാതെ 133 റണ്‍സ് എന്ന നിലയിലായിരുന്നു ആതിഥേയര്‍. രണ്ടാം ദിവസം തുടരെ രണ്ട് വിക്കറ്റ് വീണെങ്കിലും ക്യാപ്റ്റന്റെ സെഞ്ച്വറിക്ക് പിന്നാലെ ആഞ്ചലോ മാത്യൂസ്(28), കുശാല്‍ പെരേര(23) എന്നിവരുടെ പ്രകടനം ടീമിന് അനായാസ വിജയം നേടിക്കൊടുത്തു. പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേതുമായ ടെസ്റ്റ് 22ന് ആരംഭിക്കും. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 60 പോയന്റ് നേടാനും ശ്രീലങ്കയ്ക്ക് കഴിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications