Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്വന്റി20 ലോകകപ്പ്: അഫ്ഗാനിസ്ഥാന്‍ അവസാനം വരെ പൊരുതി, പക്ഷേ ശ്രീലങ്ക ജയിച്ചു!

കൊല്‍ക്കത്ത: ലോകകപ്പ് സൂപ്പര്‍ ടെന്നില്‍ ഏഷ്യന്‍ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ കരുത്തരായ ശ്രീലങ്കയ്ക്ക് ജയം. അഫ്ഗാനിസ്ഥാനെ 6 വിക്കറ്റിനാണ് ശ്രീലങ്ക തോല്‍പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ഏഴ് വിക്കറ്റിന് 153 റണ്‍സടിച്ചു. ശ്രീലങ്ക 7 പന്തും 6 വിക്കറ്റും ശേഷിക്കേ ലക്ഷ്യത്തിലെത്തി. 83 റണ്‍സെടുത്ത് പുറത്താകാതെ നിന്ന തിലകരത്‌നെ ദില്‍ഷനാണ് ശ്രീലങ്കയുടെ വിജയശില്‍പി. മാന്‍ ഓഫ് ദ മാച്ചും ദില്‍ഷന്‍ തന്നെ.

Read Also: ഇന്ത്യ തോറ്റോ ധോണിക്ക് ഒരു ട്രോള്‍ നിര്‍ബന്ധാ.... ലോകകപ്പ് ട്രോളുകള്‍ കാണൂ

5.2 ഓവറില്‍ ദില്‍ഷനൊപ്പം 41 റണ്‍സിന്റെ തുടക്കം നല്‍കിയ ശേഷമാണ് ഓപ്പണര്‍ ദിനേശ് ചന്ദിമല്‍ പുറത്തായത്. വൈകാതെ തിരിമാനെയെയും പുറത്താക്കി അഫ്ഗാനിസ്ഥാന്‍ കളി പിടിക്കാന്‍ ശ്രമിച്ചു. മികച്ച ബൗളിംഗും ഫീല്‍ഡിങുമായി മധ്യ ഓവറുകളില്‍ അഫ്ഗാന്‍ തന്നെയാണ് മുന്നിട്ടു നിന്നത്. പെരേര 12, കപുഗദേര 10 എന്നിവരെയും പുറത്താക്കാന്‍ അഫ്ഗാനിസ്ഥാന് പറ്റി.

dilshan

എന്നാല്‍ ദില്‍ഷന് കൂട്ടായി ക്യാപ്റ്റന്‍ മാത്യൂസ് എത്തിയതോടെ കളി അഫ്ഗാനിസ്ഥാന്‍ കൈവിട്ടു. 10 പന്തുകള്‍ നേരിട്ട മാത്യൂസ് 21 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 3 ഫോറും 1 സിക്‌സും സഹിതമാണ് മാത്യൂസിന്റെ 21 റണ്‍സ്. 56 പന്തുകള്‍ നേരിട്ടാണ് ദില്‍ഷന്‍ കളിയിലെ ടോപ് സ്‌കോററായത്. 8 ഫോര്‍, 3 സിക്‌സ് എന്നിവ ദില്‍ഷന്റെ ഇന്നിംഗ്‌സിന് ചന്തം ചാര്‍ത്തി.

നേരത്തെ ക്യാപ്റ്റന്‍ അസ്ഗര്‍ സ്റ്റാനിസ്‌കായുടെ അര്‍ധസെഞ്ചുറി മികവിലാണ് അഫ്ഗാനിസ്ഥാന്‍ മാന്യമായ സ്‌കോറിലെത്തിയത്. 47 പന്തില്‍ ക്യാപ്റ്റന്‍ 62 റണ്‍സെടുത്തു. 14 പന്തില്‍ വെടിക്കെട്ട് നടത്തിയ ഷെന്‍വാരി 31 റണ്‍സുകള്‍ വാരി. അവസാന ഓവറില്‍ മാത്രം അഫ്ഗാനിസ്ഥാന്‍ അടിച്ചത് 17 റണ്‍സ്. നജിബുള്ള സദ്രാന്റെ വകയായിരുന്നു ഇതില്‍ 12 റണ്‍സും. 3 പന്തില്‍ 1 ഫോറും 1 സിക്‌സും അടങ്ങിയതായിരുന്നു സദ്രാന്റെ ഇന്നിംഗ്‌സ്.

Story first published: Friday, March 18, 2016, 10:10 [IST]
Other articles published on Mar 18, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+