For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്പിന്‍ കെണിയില്‍ ദക്ഷിണാഫ്രിക്ക കറങ്ങി വീണു; ഒന്നാം ടെസ്റ്റില്‍ ലങ്കയ്ക്ക് തകര്‍പ്പന്‍ ജയം

ഗല്ലെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ ജയം. ബൗളര്‍മാരുടെ ആധിപത്യം കണ്ട മല്‍സരത്തില്‍ രണ്ട് ദിനം ബാക്കിനില്‍ക്കേ 278 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ശ്രീലങ്ക നേടിയത്. വിജയത്തോടെ രണ്ട് മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ 1-0ന് മുന്നിലെത്താനു ആതിഥേയര്‍ക്കായി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ഈ മാസം 20ന് കൊളംബോയില്‍ അരങ്ങേറും.

ശ്രീലങ്ക നല്‍കിയ 352 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്‌സില്‍ 73 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ദില്‍റുവാന്‍ പെരേരയാണ് രണ്ടാമിന്നിങ്‌സിലും ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്. ഇതോടെ രണ്ടിന്നിങ്‌സുകളില്‍ നിന്നായി ദില്‍റുവാന്‍ 10 വിക്കറ്റ് നേട്ടം കൈവരിച്ചു. നേരത്തെ, ഒന്നാമിന്നിങ്‌സില്‍ താരം നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. ദില്‍റുവാനു പുറമേ മറ്റൊരു സ്പിന്നറായ രംഗനാ ഹെരാത്തും ലങ്കന്‍ വിജയം എളുപ്പമാക്കി. രണ്ടാമിന്നിങ്‌സില്‍ മൂന്ന് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. രണ്ടിന്നിങ്‌സിലായി അഞ്ച് വിക്കറ്റാണ് ഹെരാത്ത് വീഴ്ത്തിയത്. ലക്ഷാന്‍ സന്‍ഡാകന്‍ ഒരു വിക്കറ്റ് നേടി.

news

പുറത്താവാതെ 22 റണ്‍സെടുത്ത വെര്‍ണോണ്‍ ഫിലാന്‍ഡറാണ് രണ്ടാമിന്നിങ്‌സില്‍ സന്ദര്‍ശകരുടെ ടോപ്‌സ്‌കോറര്‍. ഫിലാന്‍ഡറിനു പുറമേ അയ്‌ഡെന്‍ മാര്‍ക്രാം (19), ക്വിന്റണ്‍ ഡികോക്ക് (10) എന്നിവര്‍ക്കു മാത്രമാണ് രണ്ടാമിന്നിങ്‌സില്‍ രണ്ടക്കം കാണാനായത്. സ്‌കോര്‍: ശ്രീലങ്ക 287, 190. ദക്ഷിണാഫ്രിക്ക 126, 73. ഒന്നാമിന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാമിന്നിങ്‌സില്‍ അര്‍ധസെഞ്ച്വറി നേടുകയും ചെയ്ത ദിമുത് കരുണരത്‌നെയാണ് കളിയിലെ താരം.

Story first published: Sunday, July 15, 2018, 11:53 [IST]
Other articles published on Jul 15, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+