വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'എന്തൊരു ഷോട്ടിത്', കണ്ണു തള്ളിക്കും, ദില്‍ സ്‌കൂപ്പ് മുതല്‍ എബിഡി സ്വീപ്പ് വരെ, ഏതാണ് ബെസ്റ്റ്?

ഹെലികോപ്ടര്‍ ഷോട്ട് കളിക്കുന്നത് പല താരങ്ങളാണെങ്കിലും അത് അറിയപ്പെടുന്നത് എംഎസ് ധോണിയുടെ പേരിലാണ്

1

ക്രിക്കറ്റില്‍ ഓരോ താരങ്ങളുടെയും അടയാളപ്പെടുത്തലുകളായ ചില ശൈലികളും ഷോട്ടുകളുമുണ്ട്. താരങ്ങളുടെ പേരില്‍ അറിയപ്പെടുന്ന ഷോട്ടുകള്‍. മിക്ക ബാറ്റ്‌സ്മാന്‍മാരും ഷോട്ടുകള്‍ കളിക്കുമെങ്കിലും ചില താരങ്ങള്‍ കളിക്കുമ്പോള്‍ ആ ഷോട്ടുകള്‍ക്ക് പൂര്‍ണ്ണത വരും. ഹെലികോപ്ടര്‍ ഷോട്ട് കളിക്കുന്നത് പല താരങ്ങളാണെങ്കിലും അത് അറിയപ്പെടുന്നത് എംഎസ് ധോണിയുടെ പേരിലാണ്. കാരണം ആ ഷോട്ടിനെ ഏറ്റവും പൂര്‍ണ്ണതയോടെ കളിക്കുന്നത് അദ്ദേഹമാണ്. ഇത്തരത്തില്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ നിരവധി ഷോട്ടുകളുണ്ട്. എങ്ങനെ കളിക്കുമെന്ന് ആരാധകരെ ചിന്തിപ്പിക്കുന്ന, കണ്ണ് തള്ളിക്കുന്ന ചില ഷോട്ടുകളെക്കുറിച്ചറിയാം.

സഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാസഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാ

ദി എബിഡി സ്വീപ്പ്

ദി എബിഡി സ്വീപ്പ്

എബി ഡിവില്ലിയേഴ്‌സ്, ലോക ക്രിക്കറ്റില്‍ ബൗളര്‍മാര്‍ പേടിക്കുന്ന പേരാണിത്. പരമ്പരാഗത ക്രിക്കറ്റ് സങ്കല്‍പ്പങ്ങളുടെ പൊളിച്ചെഴുത്താണ് അദ്ദേഹത്തിന്റെ ബാറ്റിങ്. മൈതാനത്തിന്റെ ഏത് കോളിലേക്കും പന്ത് പറത്താന്‍ കഴിവുള്ളതുകൊണ്ടാണ് എബിഡിയെ മിസ്റ്റര്‍ 360 ഡിഗ്രിയെന്ന് വിളിക്കുന്നത്. വ്യത്യസ്തമായ നിരവധി ഷോട്ടുകള്‍ കളിക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ഷോട്ടുകളിലൊന്നാണ് സ്വീപ് ഷോട്ട്. ഓഫ് സൈഡിലേക്ക് കയറും ഫുള്‍ കവറ് നിന്നും എബിഡി കളിക്കുന്ന സ്വീപ് ഷോട്ടുകള്‍ക്ക് മുന്നില്‍ പലപ്പോഴും ബൗളര്‍മാര്‍ വാപൊളിച്ച് നിന്നിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷി.

സ്വിച്ച് ഹിറ്റ്

സ്വിച്ച് ഹിറ്റ്

അസാമാന്യ ടൈമിങും അതിനൊപ്പം പവറും നല്‍കേണ്ട ഷോട്ടാണിത്. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ പെട്ടെന്ന് വലം കൈയനായി മാറുന്നതും വലം കൈയന്‍ ബാറ്റ്‌സ്മാന്‍ പെട്ടെന്ന് ഇടം കൈയനായി മാറുകയും ചെയ്ത് കളിക്കുന്ന ഷോട്ടാണിത്. ക്രിക്കറ്റ് ചരിത്രത്തില്‍ നിരവധി താരങ്ങള്‍ ഈ ഷോട്ട് നന്നായി കളിക്കുന്നുണ്ട്. ഇംഗ്ലണ്ടിന്റെ കെവിന്‍ പീറ്റേഴ്‌സനാണ് ഈ ഷോട്ടിനെ പ്രശസ്തമാക്കിയത്. ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരെല്ലാം ഈ ഷോട്ട് നന്നായി കളിക്കുന്നവരാണ്. അസാമാന്യമായ ആത്മവിശ്വാസം വേണ്ട ഷോട്ടാണിത്.

'എന്തൊരു ബാറ്റായിത്', വിചിത്രം, കൗതുകം!, ക്രിക്കറ്റ് ചരിത്രത്തിലെ അഞ്ച് വിവാദ ബാറ്റിതാ

ദി പാഡില്‍ സ്വീപ്

ദി പാഡില്‍ സ്വീപ്

കളിക്കാന്‍ വളരെ പ്രയാസമുള്ള ഷോട്ടാണിത്. ടൈമിങ് പിഴച്ചാല്‍ ക്യാച്ചാകാനോ എല്‍ബി ഡബ്ല്യവില്‍ കുരുങ്ങാനെ സാധ്യതയുള്ള ഷോട്ട്. ടേണിങ് പന്തുകളിലും ബൗണ്‍സ് കുറഞ്ഞ പന്തുകളിലുമാണ് ഈ ഷോട്ട് കളിക്കുന്നത്. സ്പിന്നര്‍മാര്‍ക്കെതിരേ കൂടുതല്‍ ഉപയോഗിക്കുന്ന ഈ ഷോട്ട് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മാസ്റ്റര്‍ പീസ് ഷോട്ടുകളിലൊന്നാണ്. എബി ഡിവില്ലിയേഴ്‌സ് പേസര്‍മാര്‍ക്കെതിരേ പോലും ഈ ഷോട്ടുകള്‍ കളിക്കാറുണ്ട്. അധികമാരും ഈ ഷോട്ടിന് ശ്രമിക്കാറില്ലെന്നതാണ് വസ്തുത.

ദി അപ്പര്‍ കട്ട്

ദി അപ്പര്‍ കട്ട്

പേസര്‍മാരുടെ ബൗണ്‍സിനെതിരേ കളിക്കുന്ന ഷോട്ടാണ് അപ്പര്‍ കട്ട്. ഉയര്‍ന്നുവരുന്ന ബൗണ്‍സ് വിക്കറ്റ് കീപ്പറുടെ തലക്ക് മുകളിലൂടെ സിക്‌സും ഫോറും പറത്തുന്ന ക്ലാസിക് ഷോട്ട്. ടൈമിങ് പിഴച്ചാല്‍ ക്യാച്ചാവുമെന്നുറപ്പുള്ള ഈ ഷോട്ട് കളിക്കാന്‍ ധൈര്യം കാട്ടിയിരുന്നത് പ്രധാനമായും സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗുമാണ്. ടെസ്റ്റിലെ ബൗണ്‍സ് നിറഞ്ഞ പിച്ചുകളില്‍ റണ്‍സ് ഉയര്‍ത്താനുള്ള പ്രധാന ഷോട്ടാണിത്. എന്നാല്‍ കളിച്ച് വിജയിപ്പിക്കുക അത്ര എളുപ്പമല്ല.

IND vs ENG: കോലി x ആന്‍ഡേഴ്‌സന്‍, ഇത്തവണയും കോലി തലകുനിക്കും!, കാരണങ്ങളിതാ

റിവേഴ്‌സ് സ്വീപ്

റിവേഴ്‌സ് സ്വീപ്

വലം കൈയന്‍ ബാറ്റ്‌സ്മാന്‍ ഇടത്തോട്ടും ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ വലത്തോട്ടും സ്വീപ് ഷോട്ട് കളിക്കുന്നതിനെയാണ് റിവേഴ്‌സ് സ്വീപ് എന്ന് പറയുന്നത്. നിരവധി താരങ്ങള്‍ ഈ ഷോട്ട് നന്നായി കളിക്കാറുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് അതിലൊരാളാള്‍. ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍, ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്, ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരെല്ലാം ഈ ഷോട്ട് കളിക്കാന്‍ ധൈര്യം കാട്ടുന്നവരാണ്.

ദില്‍ സ്‌കൂപ്

ദില്‍ സ്‌കൂപ്

ക്രിക്കറ്റിലെ മറ്റ് പല ഷോട്ടുകളും പലരും അനുകരിക്കുകയും നന്നായി കളിക്കുകയും ചെയ്യാറുണ്ടെങ്കിലും ദില്‍ സ്‌കൂപ് അങ്ങനെയല്ല. തീപാറുന്ന പേസ് ബൗളിനെ കീപ്പറുടെ മുകളിലൂടെ വിടുന്ന മാജിക് ഷോട്ട് കളിക്കന്‍ ധൈര്യമുള്ള ഒരേയൊരു താരം ശ്രീലങ്കയുടെ തിലകരത്‌ന ദില്‍ഷനാണ്. അതുകൊണ്ടാണ് ഈ ഷോട്ടിന് ദില്‍ സ്‌കൂപ്പ് എന്ന പേരുവന്നത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേസിനെതിരേ പോലും ദില്‍ഷന്‍ ഈ ഷോട്ട് കളിച്ചിട്ടുണ്ട്. ക്രിക്കറ്റിലെ അത്ഭുത ഷോട്ടുകളിലൊന്നാണിത്.

Story first published: Monday, June 27, 2022, 15:42 [IST]
Other articles published on Jun 27, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X