INDvENG: ഇന്ത്യയാണ് ശരി, മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ പിന്‍മാറ്റത്തെ പിന്തുണച്ച് ഇന്‍സമാം

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ കൊവിഡ് ഭീഷണിയെ തുടര്‍ന്നു ഇറങ്ങാന്‍ വിസമ്മതിച്ച ഇന്ത്യയുടെ തീരുമാനത്തെ പിന്തുണച്ച് പാകിസ്താന്റെ മുന്‍ നായകന്‍ ഇന്‍സമാമുള്‍ ഹഖ്. ടീം ഫിസിയോ യോഗേഷ് പാര്‍മര്‍ക്കു കൊവിഡ് പിടിപെട്ടതാണ് ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക പരത്തിയത്. ഇതേ തുടര്‍ന്നു വ്യാഴാഴ്ച പരിശീലനത്തില്‍ നിന്നും വിട്ടുനിന്ന ഇന്ത്യന്‍ സംഘത്തിലെ മുഴുവന്‍ പേരും ആര്‍ടി പിസിആര്‍ ടെസ്റ്റിനു വിധേയരായിരുന്നു.

വ്യാഴാഴ്ച രാത്രിയോടെ ഫലം പുറത്തുവന്നപ്പോള്‍ എല്ലാവരുടേതും നെഗറ്റീവ് ആയിരുന്നു. എന്നാല്‍ കൂടുതല്‍ ടെസ്റ്റുകള്‍ ആവശ്യമാണെന്നും അല്ലാതെ കളിക്കാനിറങ്ങില്ലെന്നും ഇന്ത്യന്‍ ടീം നിലപാട് എടുക്കുകയായിരുന്നു. തുടര്‍ന്നു ബിസിസിഐയും ഇസിബിയും മണിക്കൂറുകളോളം ചര്‍ച്ച നടത്തിയ ശേഷം ടോസിനു രണ്ടു മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ടെസ്റ്റ് റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ടെസ്റ്റ് മുടങ്ങിയതിന്റെ പേരില്‍ ഇന്ത്യയെ പല മുന്‍ ഇംഗ്ലണ്ട് താരങ്ങളും വിമര്‍ശിച്ചിരുന്നു. എന്നാല്‍ ആദ്യമായാണ് ഇന്ത്യക്കാരനല്ലാത്ത ഒരാള്‍ ഇന്ത്യയുടെ തീരുമാനത്തെ അനുകൂലിച്ച് രംഗത്തു വന്നിരിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ഇന്‍സി ഇന്ത്യക്കു പിന്തുണ അറിയിച്ചത്.

 നിര്‍ഭാഗ്യകരം

നിര്‍ഭാഗ്യകരം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് കൊവിഡ് കാരണം നേരത്ത നിശ്ചയിച്ചതു പ്രകാരം നടത്താന്‍ കഴിയാതെ റദ്ദാക്കിയത് നിര്‍ഭാഗ്യകരമാണെന്നു ഇന്‍സി അഭിപ്രായപ്പെട്ടു. മികച്ചൊരു ടെസ്റ്റ് പരമ്പര തന്നെയായിരുന്നു ഇത്. നാലാം ടെസ്റ്റില്‍ മുഖ്യ കോച്ച് രവി ശാസ്ത്രിയോ സപ്പോര്‍ട്ട് സ്റ്റാഫുമാരോയില്ലാതെയാണ് ഇന്ത്യ കളിച്ചത്. എന്നിട്ടും കളിക്കളത്തില്‍ അവര്‍ വലിയ നിശ്ചയദാര്‍ഢ്യമാണ് കാണിച്ചതെന്നും ഇന്‍സി വിലയിരുത്തി.

ഓവിലെ നാലാം ടെസ്റ്റിനിടെ രവി ശാസ്ത്രിക്കു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവരുടെ ഫലവും പോസിറ്റിവായിരുന്നു. ഈ വെല്ലുവിളികളൊക്കെ മറികടന്നാണ് നാലാം ടെസ്റ്റില്‍ 157 റണ്‍സിന്റെ വമ്പന്‍ ജയം ഇന്ത്യ നേടിയെടുത്തത്.

ഫിസിയോ പ്രധാനം

ഫിസിയോ പ്രധാനം

ടെസ്റ്റ് മല്‍സരങ്ങളില്‍ ഫിസിയോ തെറാപ്പിസ്റ്റുകള്‍ വളരെ പ്രധാനമാണെന്നും കളിക്കുമായി അഞ്ചു ദിവസം കൂടുതല്‍ അടുത്തിടപഴകുന്നതും അവരാണെന്നു ഇന്‍സി പറഞ്ഞു. സപ്പോര്‍ട്ട് സ്റ്റാഫുമാരില്ലാതെ കളിക്കുകയെത് ബുദ്ധിമുട്ടാണ്. നിങ്ങള്‍ക്കു പരിക്കേല്‍ക്കുകയോ, മറ്റു ശാരീരിക പ്രശ്‌നങ്ങള്‍ നേരിടുകയോ ചെയ്യുമ്പോള്‍ മാച്ച് ഫിറ്റാക്കി നിലനിര്‍ത്താന്‍ ട്രെയിനറോ, ഫിസിയോയോ ആവശ്യമാണ്. ടീമിലെ എല്ലാവരും ഫിറ്റായിട്ടും അഞ്ചാം ടെസ്റ്റില്‍ നിന്നും ഇന്ത്യ എന്തുകൊണ്ടാണ് പിന്‍മാറിയതെന്നു പലരും ആശ്ചര്യപ്പെടുന്നുണ്ടാവാം.

ഫിസിയോമാരും ട്രെയിനര്‍മാരും ടീമിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടവരാണ്. ടെസ്റ്റ് മല്‍സരത്തില്‍ ഒരു ദിവസത്തെ കളി അവസാനിക്കുന്നതോടെ ഫിസിയോയുടെ ജോലി ആരംഭിക്കുകയാണ്. ടീമിലെ മുഴുവന്‍ കളിക്കാരെയും ശ്രദ്ധിക്കുകയു അടുത്ത ദിവസത്തേകു അവരെ തയ്യാറാക്കി നിര്‍ത്തേണ്ടതും ഫിസിയോയുടെ ചുമതലയാണ്. അതിനാല്‍ തന്നെ മുഴുവന്‍ താരങ്ങളുടെയും കൊവിഡ് ഫലം നെഗറ്റിവായിട്ടും കളിക്കാന്‍ തയ്യാറാവാതെ അഞ്ചാം ടെസ്റ്റില്‍ നിന്നും ഇന്ത്യ പിന്‍മാറിയെന്നു പറയുന്നത് തെറ്റാണെന്നും ഇന്‍സി കൂട്ടിച്ചേര്‍ത്തു.

 ഫിസിയോയുമായി സമ്പര്‍ക്കം പുലര്‍ത്തി

ഫിസിയോയുമായി സമ്പര്‍ക്കം പുലര്‍ത്തി

കൊവിഡ് പിടിപെട്ട ഫിസിയോയുമായി ഇന്ത്യന്‍ താരങ്ങള്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടാവും. സാധാരണയായി കൊവിഡിന്റെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ മൂന്നു മുതല്‍ നാലു ദിവസം വരെയെയെടുക്കും. അതുകൊണ്ടു തന്നെ ഇന്ത്യന്‍ താരങ്ങളുടെ ആര്‍ടി പിസിആര്‍ ഫലം നെഗറ്റിവാണെന്നു കരുതി അവര്‍ക്കു രോഗബാധയുണ്ടാവില്ലെന്നു ഉറപ്പിക്കാന്‍ കഴിയില്ല. മാത്രമല്ല ഇന്ത്യ കളിക്കാനിറങ്ങിയാല്‍ അതു ഇംഗ്ലണ്ട് താരങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും. അതിനാല്‍ തന്നെ കളിക്കാന്‍ തയ്യാറാവാതെ നിന്ന ഇന്ത്യയുടെ തീരുമാനമാണ് ഏറ്റവും ഉചിതമെന്നും ഇന്‍സി വിലയിരുത്തി

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 17 - October 25 2021, 07:30 PM
അഫ്ഗാനിസ്താന്‍
സ്കോട്ട്ലാന്‍ഡ്
Predict Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, September 11, 2021, 17:38 [IST]
Other articles published on Sep 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X