വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്യാപ്റ്റന്‍സിയില്‍ ധോണിയോളം വരുമോ കോലി? തന്ത്രങ്ങള്‍ ഒരുപോലെയല്ല... വ്യത്യാസങ്ങള്‍ ഇങ്ങനെ

ഐസിസിയുടെ എല്ലാ ടൂര്‍ണമെന്റുകളിലും കിരീടം നേടിയ ക്യാപ്റ്റനാണ് ധോണി

By Manu
കോലിയുടെയും ധോണിയുടെയും ക്യാപ്റ്റന്‍സി തന്ത്രങ്ങൾ | Kohli Vs Dhoni | #ViratKohli | #MSDhoni

മുംബൈ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഇതിഹാസ വിക്കറ്റ് കീപ്പറായ എംഎസ് ധോണി. ഐസിസിയുടെ എല്ലാ ടൂര്‍ണമെന്റുകളിലും കിരീടമുയര്‍ത്തിയ ഏക ക്യാപ്റ്റനെന്ന റെക്കോര്‍ഡിന് അവകാശിയാണ് അദ്ദേഹം. നിരവധി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ ചാംപ്യന്‍പട്ടത്തിലേക്കു നയിച്ച ധോണി ക്യാപ്റ്റനെന്ന നിലയില്‍ പല റെക്കോര്‍ഡുകളും കുറിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയയില്‍ കളി മാറും!! ഹിറ്റ്മാന്റെ മുന്നറിയിപ്പ്... ജയസാധ്യതകളെക്കുറിച്ച് രോഹിത്ഓസ്‌ട്രേലിയയില്‍ കളി മാറും!! ഹിറ്റ്മാന്റെ മുന്നറിയിപ്പ്... ജയസാധ്യതകളെക്കുറിച്ച് രോഹിത്

'ആളുകള്‍ പലതും പറയും, അതൊന്നും ശ്രദ്ധിക്കാറില്ല'; ഫോമില്‍ തിരിച്ചെത്തിയ ശിഖര്‍ ധവാന്‍ 'ആളുകള്‍ പലതും പറയും, അതൊന്നും ശ്രദ്ധിക്കാറില്ല'; ഫോമില്‍ തിരിച്ചെത്തിയ ശിഖര്‍ ധവാന്‍

ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍സിയേറ്റെടുത്ത സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിക്കു പക്ഷെ ധോണിയുടെ നേട്ടങ്ങള്‍ക്കൊപ്പം എത്താനാവുമോയെന്ന കാര്യം സംശയമാണ്. ബാറ്റ്‌സ്മാനെന്ന നിലയില്‍ ധോണിക്കു മുകളിലാണ് കോലിയുടെ സ്ഥാനമെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ നേരെ തിരിച്ചുമാണ്. ഏകദിനത്തില്‍ ഇരുവരുടെയും ക്യാപ്റ്റന്‍സി തന്ത്രങ്ങളില്‍ ചില പ്രധാനപ്പെട്ട വ്യത്യാസങ്ങളുണ്ട്. അവ എന്തൊക്കെയാണെന്നു നോക്കാം.

പാര്‍ട്ട്‌ടൈം താരങ്ങളുടെ ഉപയോഗം

പാര്‍ട്ട്‌ടൈം താരങ്ങളുടെ ഉപയോഗം

പാര്‍ട് ടൈം ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിച്ചിരുന്ന ക്യാപ്റ്റനായിരുന്നു ധോണി. ഒരു കാലത്ത് യുവരാജ് സിങിനെയും സുരേഷ് റെയ്‌നയെയുമെല്ലാം പല അവസരങ്ങളില്‍ ധോണി ബൗളിങില്‍ ടീമിന്റെ തുറുപ്പുചീട്ടുകളാക്കി മാറ്റിയിട്ടുണ്ട്. മിക്ക മല്‍സരങ്ങളിലും അഞ്ചില്‍ കൂടുതല്‍ ബൗളര്‍മാരെ പരീക്ഷിക്കാന്‍ ധോണിക്കു മടിയില്ലായിരുന്നു.
അതേസമയം, കോലി ഇക്കാര്യത്തില്‍ ധോണിയെപ്പോലെയല്ല. അഞ്ച് പ്രധാന ബൗളര്‍മാരെ കളിപ്പിക്കണമെന്ന കാര്യത്തില്‍ നിര്‍ബന്ധമുള്ള ക്യാപ്റ്റനാണ് കോലി. ഇവരെയെല്ലാം തങ്ങളുടെ ക്വാട്ട മുഴുവനായും ബൗള്‍ ചെയ്യിക്കാനും അദ്ദേഹം ശ്രമിക്കും. അപൂര്‍വ്വമായി മാത്രമേ ആറാമതൊരാളെ ബൗളിങില്‍ പരീക്ഷിച്ചു നോക്കാന്‍ കോലി ധൈര്യം കാണിക്കാറുള്ളൂ. ചില അവസരങ്ങളില്‍ പ്രധാന ബൗളര്‍മാര്‍ നിറംമങ്ങുമ്പോഴാണ് കോലിയുടെ ഈ തന്ത്രം ടീമിന് തിരിച്ചടിയായി മാറുക.

വിന്നിങ് കോമ്പിനേഷന്‍

വിന്നിങ് കോമ്പിനേഷന്‍

വിന്നിങ് കോമ്പിനേഷഷനെ തന്നെ പരമാവധി മല്‍സരങ്ങളില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ക്യാപ്റ്റനാണ് ധോണി. ഇടയ്ക്കിടെ ടീമില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നതിനോട് അദ്ദേഹത്തിനു യോജിപ്പില്ല. ഏതെങ്കിലുമൊരു താരം വലിയ ഫ്‌ളോപ്പായി മാറിയാല്‍ മാത്രമേ ടീമില്‍ ഒരു അഴിച്ചുപണിക്കു ധോണി മുതിരാറുള്ളൂ. അല്ലെങ്കില്‍ ഒരേ ഇലവനെത്തന്നെയാണ് അദ്ദേഹം വീണ്ടും വീണ്ടും ഇറക്കാറുള്ളത്. ധോണിയുടെ ഈ രീതി പക്ഷെ യുവതാരങ്ങള്‍ക്കു വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതിരിക്കാന്‍ കാരണമാവുകയും ചെയ്തിട്ടുണ്ട്.
അതേസമയം, കോലിയാവട്ടെ ഇടയ്ക്കിടെ ടീമില്‍ മാറ്റങ്ങള്‍ വരുത്തി പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന ക്യാപ്റ്റനാണ്. എന്നാല്‍ തുടര്‍ച്ചയായി ടീമില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നത് താരങ്ങളുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്. പക്ഷെ, കൂടുതല്‍ യുവതാരങ്ങള്‍ക്കു അവസരങ്ങള്‍ ലഭിക്കാന്‍ കോലിയുടെ ഈ രീതി ഇടയാക്കുന്നുണ്ടെന്നത് പോസിറ്റീവായ കാര്യമാണ്.

താരങ്ങള്‍ക്കു അവസരങ്ങള്‍

താരങ്ങള്‍ക്കു അവസരങ്ങള്‍

മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെപ്പോലെ ചില താരങ്ങള്‍ക്കു ദീര്‍ഘകാലം അവസരങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്ന ക്യാപ്റ്റനാണ് ധോണി. രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരെല്ലാം ഇത്തരത്തില്‍ ധോണി വളര്‍ത്തിക്കൊണ്ടുവന്ന താരങ്ങളാണ്. എന്നാല്‍ താരങ്ങളെ ഇതുപോലെ ദീര്‍ഘകാലം ടീമില്‍ നിലനിര്‍ത്തുന്ന രീതിയല്ല കോലിയുടേത്. തിരഞ്ഞടുക്കപ്പെട്ട താരങ്ങളേക്കാള്‍ കൂടുതലാണ് കോലി ഒഴിവാക്കിയ കളിക്കാര്‍. ശ്രേയസ് അയ്യര്‍, സിദ്ധാര്‍ഥ് കൗള്‍, മുഹമ്മദ് ഷമി, ദിനേഷ് കാര്‍ത്തിക് എന്നിവരെല്ലാം ഇത്തരത്തില്‍ ടീമിന് അകത്തും പുറത്തുമായി തുടരുന്ന താരങ്ങളാണ്. കോലി ഏറെ വിശ്വാസമര്‍പ്പിച്ച താരമാണ് ലോകേഷ് രാഹുലെങ്കിലും അതിനൊത്തുയരാന്‍ അദ്ദേഹത്തിനായിട്ടില്ല.

Story first published: Monday, November 12, 2018, 11:58 [IST]
Other articles published on Nov 12, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X