ധോണി ഈസ് ബാക്ക്... ധോണിയുമായുള്ള ആ പഴയ ബന്ധം ഗ്ലാമർ നടി റായി ലക്ഷ്മിയെ ഇപ്പോഴും വേട്ടയാടുന്നു..!!
വളരെ കുറഞ്ഞ സിനിമകൾ കൊണ്ട് മലയാളികൾക്ക് പരിചിതയായ നടിയാണ് ലക്ഷ്മി റായി. പേര് രാശിയല്ല എന്ന് കണ്ട് താരം പിന്നീട് ചില പരിഷ്കാരങ്ങളൊക്കെ വരുത്തി റായ് ലക്ഷ്മിയായി. പേര് മാറ്റവും ഗ്ലാമർ സീനുകളിലെ അഭിനയുമൊന്നും റായ് ലക്ഷ്മിയെ തുണച്ചില്ല.
എന്ന് മാത്രമല്ല ഒരുപാട് വിവാദങ്ങളിലും താരത്തിന്റെ പേര് പലപ്പോഴായി പറഞ്ഞുകേട്ടു. ഇന്ത്യൻ നായകനായിരുന്ന എം എസ് ധോണിയുമൊത്തുള്ള ഡേറ്റിങായിരുന്നു ഇതിൽ ഒരു വിവാദം. പശുവും ചത്തു മോരിലെ പുളിയും പോയി. ധോണി വേറെ വിവാഹം കഴിച്ചു എന്നാൽ ഇപ്പോഴും റായ് ലക്ഷ്മിയുടെ ഈ പഴയ ബന്ധം വാർത്തകളിലുണ്ട്..

ഗോസിപ്പുകളുടെ പിച്ചില്‍ ലക്ഷ്മി
ഗ്ലാമര്‍ നായിക ലക്ഷ്‌മി റായിയെ ഗോസിപ്പുകളുടെ പിച്ചിലെത്തിച്ച ബന്ധമാണ് എം എസ് ധോണിയുമായുളളത്. ചെന്നൈയില്‍ ധോണിക്ക് അത്താഴത്തിന് ലക്ഷ്‌മി റായി എത്തിയതാണ് പാപ്പരാസികള്‍ക്ക് വിരുന്നായത്. ധോണി വന്‍തിരക്കുകള്‍ക്കിടെ ലക്ഷ്‌മി റായിയുമായി അത്താഴത്തിന് സമയം കണ്ടെത്തിയത് വലിയ അഭ്യൂഹങ്ങള്‍ക്കാണ് ഇടവെച്ചത്.

ആദ്യമായിട്ടല്ല
അതിനും മുൻപ് ഇന്ത്യന്‍ ക്രിക്കറ്റിലെ മലയാളി സാന്നിധ്യമായിരുന്ന ശ്രീശാന്തുമായി ലക്ഷ്‌മിയ്‌ക്ക് ചില ചുറ്റിക്കളികള്‍ ഉണ്ടെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. ശ്രീശാന്ത് ടീമിന് പുറത്തായതോടെ ആ ഗോസിപ്പുകളും അവസാനിച്ചു. ശ്രീശാന്തിനെ കൈവിട്ട താരം പിന്നെ ധോണിയെ നോട്ടമിട്ടു എന്ന തരത്തിലായിരുന്നു ഗോസിപ്പുകൾ.

റിപ്പോർട്ടുകൾ പലതരം
നടി റായി ലക്ഷ്മിയും ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയും പ്രണയത്തിലാണെന്ന് ഒരുപാട് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നേരത്തെ ഇവരുടെ പേരില്‍ പ്രണയ ഗോസിപ്പുകള്‍ പുറത്ത് വന്നതാണ്. സാക്ഷിയുമായുള്ള ധോണിയുടെ വിവാഹത്തിന് ശേഷം ഗോസിപ്പികളും അവസാനിച്ചു എന്നതാണ് സത്യം. ഇപ്പോഴിതാ വീണ്ടും റായി ലക്ഷ്മിയും ധോണിയും ഗോസിപ്പ് കോളങ്ങളിലെത്തുകയാണ്.

റായ് ലക്ഷ്മി പറയുന്നത്
ധോണിയും താനും ഡേറ്റിങിലാണെന്ന് നേരത്തെ റായ് ലക്ഷ്മി സമ്മതിച്ചിരുന്നു. പിന്നീട് ധോണിയുമായി സംസാരിക്കാന്‍ സമയം പോലും കിട്ടാറില്ലെന്നും അവർ തന്നെ പറഞ്ഞു. ഞങ്ങൾ ഒരു വർഷത്തോളം ഒന്നിച്ചുണ്ടായിരുന്നു. പക്ഷേ ആ ബന്ധം വർക്കൗട്ടായില്ല. ഇതേക്കുറിച്ച് പിന്നെ സംസാരിക്കാൻ റായ് ലക്ഷ്മി താൽപര്യം കാണിച്ചിരുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications