വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്‌കോട്ടിഷ് കുപ്പായത്തില്‍ ദ്രാവിഡോ? ഞെട്ടേണ്ട, 11 മല്‍സരങ്ങള്‍ കളിച്ചു! സംഭവം 2003ല്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളുടെ നിരയിലാണ് ദ്രാവിഡിന്റെ സ്ഥാനം

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളുടെ നിരയിലാണ് മുന്‍ ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായ രാഹുല്‍ ദ്രാവിഡിന്റെ സ്ഥാനം. ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതിലെന്നു വിശേഷിപ്പിക്കപ്പെടുന്ന ദ്രാവിഡ് വിരമിച്ച ശേഷവും ഇന്ത്യയെ സേവിച്ചു കൊണ്ടിരിക്കുകയാണ്. നേരത്തേ ജൂനിയര്‍ ടീമുകളുടെ പരിശീലകനായി പ്രവര്‍ത്തിച്ച അദ്ദേഹം ഇപ്പോള്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മേധാവി കൂടിയാണ്.

കപ്പിലല്ല കാര്യം, പ്രിയ ടീം മുംബൈയോ, ചെന്നൈയോ അല്ല! ഫേവറിറ്റ് ഐപിഎല്‍ ടീം അവരെന്ന് ഹര്‍മന്‍പ്രീത്കപ്പിലല്ല കാര്യം, പ്രിയ ടീം മുംബൈയോ, ചെന്നൈയോ അല്ല! ഫേവറിറ്റ് ഐപിഎല്‍ ടീം അവരെന്ന് ഹര്‍മന്‍പ്രീത്

ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്‍മാര്‍... കോലിക്കു നാലാംസ്ഥാനം മാത്രം! തലപ്പത്ത് ധോണിഇന്ത്യയുടെ മികച്ച ക്യാപ്റ്റന്‍മാര്‍... കോലിക്കു നാലാംസ്ഥാനം മാത്രം! തലപ്പത്ത് ധോണി

നിശ്ചിത ഓവര്‍ ക്രിക്കറ്റിനേക്കാളുപരി ടെസ്റ്റ് ക്രിക്കറ്റിനു നല്‍കിയ സംഭാവനകളുടെ പേരിലാണ് ദ്രാവിഡ് അറിയപ്പെടുന്നത്. എന്നാല്‍ ഇന്ത്യക്കു വേണ്ടി മാത്രമല്ല സ്‌കോട്ട്‌ലാന്‍ഡ് ടീമിനു വേണ്ടിയും ദ്രാവിഡ് നേരത്തേ കളിച്ചിട്ടുണ്ടെന്ന് എത്ര പേര്‍ക്കറിയാം. 2003ലായിരുന്നു സ്‌കോട്ടിഷ് കുപ്പായതില്‍ ഇന്ത്യയുടെ അഭിമാനതാരം കളിച്ചത്.

മാര്‍ക്വി വിദേശ താരം

മാര്‍ക്വി വിദേശ താരം

2003ലെ ഏകദിന ലോകകപ്പിനു ശേഷമായിരുന്നു സ്‌കോട്ടിഷ് ടീമിനു വേണ്ടി ദ്രാവിഡ് ഇറങ്ങിയത്. ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. ടൂര്‍ണമെന്റിനു ശേഷം ദ്രാവിഡുള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്കു ബിസിസിഐ വിശ്രമം നല്‍കുകയും ചെയ്തിരുന്നു.
ഈ സമയത്താണ് സ്‌കോട്ട്‌ലാന്‍ഡ് ടീമില്‍ നിന്നും അദ്ദേഹത്തിന് ഓഫര്‍ വരുന്നത്. ടീമിന്റെ മാര്‍ക്വി വിദേശ താരമായി കളിക്കാനായിരുന്നു ഓഫര്‍. ഇതു ദ്രാവിഡ് സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.

ക്ഷണിച്ചത് സച്ചിനെ

ക്ഷണിച്ചത് സച്ചിനെ

സ്‌കോട്ടിഷ് ക്രിക്കറ്റ് യൂണിയന്റെ ചീഫ് എക്‌സിക്യൂട്ടാവായിരുന്ന ഗ്വയ്ന്‍ ജോണ്‍സാണ് 2003ല്‍ അന്നത്തെ ഇന്ത്യന്‍ കോച്ചായിരുന്ന ജോണ്‍ റൈറ്റിനെ സമീപിക്കുന്നത്. സ്‌കോട്ടേിഷ് ടീമിന് വഴി കാട്ടാന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ കുറച്ചു നാളത്തേക്കു വിട്ടു നല്‍കണമെന്നായിരുന്നു ജോണ്‍സിന്റെ അപേക്ഷ. മൂന്നു വര്‍ഷത്തെ ട്രയല്‍ കാലയളവില്‍ ദേശീയ ക്രിക്കറ്റ് ലീഗിന്റെ രണ്ടാം ഡിവിഷനിലേക്കു പ്രൊമോഷന്‍ ലഭിച്ച സ്‌കോട്ടിഷ് ടീമിനു വേണ്ടി സച്ചിനെ കളിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ജോണ്‍സിന്റെ ആവശ്യം. എന്നാല്‍ പിച്ചിന് അകത്തും പുറത്തും നിങ്ങള്‍ക്കു കൂടുതല്‍ ഗുണം ചെയ്യുക സച്ചിനായിരിക്കില്ല, മറിച്ചു ദ്രാവിഡിയിരിക്കുമെന്നായിരുന്നു ജോണ്‍സിനോട് റൈറ്റ് പറഞ്ഞത്.

മൂന്നു മാസം കളിച്ചു

മൂന്നു മാസം കളിച്ചു

മൂന്നു മാസം ടീമിനു വേണ്ടി കളിക്കാനുള്ള ഓഫര്‍ സ്വീകരിച്ച് ദ്രാവിഡ് ഇംഗ്ലണ്ടിലേക്കു തിരിക്കുകയായിരുന്നു. ഇംഗ്ലീഷ് കൗണ്ടി ദേശീയ ലീഗിലാണ് സ്‌കോട്ട്‌ലാന്‍ഡിനു വേണ്ടി ദ്രാവിഡ് ഇറങ്ങിയത്. 11 ഏകദിന മല്‍സരങ്ങളില്‍ അദ്ദേഹം കളിക്കകുയും ചെയ്തു. നവവധു വിജേതയെയും ഒപ്പം കൂട്ടിയാണ് അന്ന് ദ്രാവിഡ് ഇംഗ്ലണ്ടിലേക്കു പറന്നത്.
45,000 പൗണ്ടിന്റെ കരാറാണ് ടീമുമായി അദ്ദേഹത്തിനുണ്ടായിരുന്നത്. സ്‌കോട്ട്‌ലാന്‍ഡിലെ എന്‍ആര്‍ഐമാരാണ് ഈ തുകയിലേക്കു വലിയൊരു പങ്കും അന്നു സംഭാവന ചെയ്തത്. അന്നു സ്‌കോട്ടിഷ് ടീമിന് ഐസിസി അംഗത്വം ലഭിച്ചിരുന്നില്ല.

മിന്നുന്ന പ്രകടനം

മിന്നുന്ന പ്രകടനം

സ്‌കോട്ടിഷ് ടീമിനു വേണ്ടി മിന്നുന്ന പ്രകടനമായിരുന്നു ദ്രാവിഡ് കാഴ്ചവച്ചത്. 11 മല്‍സരങ്ങളില്‍ നിന്നും 66.66 ശരാശരിയില്‍ 600 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു. ടൂര്‍ണമെന്റില്‍ സ്‌കോട്ടിഷ് ടീമിന്റെ ടോപ്‌സ്‌കോററും ദ്രാവിഡ് തന്നെയായിരുന്നു. ദ്രാവിഡ് ടീമിന്റെ ഹീറോയായെങ്കിലും മറ്റുള്ളവരൊന്നും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. 11 മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് അവര്‍ക്കു ജയിക്കാനായത്.
എങ്കിലും ദ്രാവിഡിന്റെ സാന്നിധ്യം ടീമിന് ഏറെ പ്രചോദനമായി മാറി. പുതിയ പല കാര്യങ്ങളും തങ്ങള്‍ക്കു അദ്ദേഹത്തില്‍ നിന്നു പഠിക്കാനായെന്നു താരങ്ങള്‍ പുകഴ്ത്തുകയും ചെയ്തിരുന്നു. നാലു വര്‍ഷങ്ങള്‍ക്കു ശേഷം 2007ല്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി വീണ്ടും സ്‌കോട്ട്‌ലാന്‍ഡിലെത്തിയപ്പോള്‍ മികച്ച സ്വീകരണമാണ് ദ്രാവിഡിനു ലഭിച്ചത്.
1994ല്‍ സ്‌കോട്ട്‌ലാന്‍ഡിന് ഐസിസിയുടെ ഏകദിന അംഗത്വം ലഭിച്ചിരുന്നു. നിലവില്‍ ഐസിസി ഏകദിന റാങ്കിങില്‍ 15ാമതും ടി20യില്‍ 13ാം സ്ഥാനത്തുമാണ് അവര്‍.

Story first published: Friday, March 27, 2020, 14:16 [IST]
Other articles published on Mar 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X