Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി ഇന്ത്യയുടെ ക്യാപ്റ്റന്‍സ്ഥാനം ഒഴിയണോ? വിമര്‍ശകരേ നിങ്ങള്‍ ഈ കണക്കുകള്‍ നോക്കൂ

ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടതോടെ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്കെതിരേ വിമര്‍ശനം ശക്തമാണ്. ഭാഗ്യമില്ലാത്ത നായകനെന്ന വിമര്‍ശകരുടെ ആക്ഷേപം ഏറെക്കുറെ ശരിവെക്കാമെങ്കിലും കോലി ഇന്ത്യയുടെ ക്യാപ്റ്റന്‍സ്ഥാനം ഒഴിയണമെന്ന വാദഗതി അംഗീകരിക്കുക പ്രയാസമാണ്. കാരണം ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ സ്വപ്‌നം കാണാനാവാത്ത ഉയരങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയ നായകനാണ് കോലി. ഫൈനലുകളിലെ നിര്‍ഭാഗ്യം ഒഴിച്ചുനിര്‍ത്തിയാല്‍ അദ്ദേഹം എന്തുകൊണ്ടും മികച്ച നായകനാണോ? പ്രകടന കണക്കുകള്‍ പരിശോധിക്കാം.

ഐസിസി ഫൈനലുകളിലെ ബാറ്റിങ് പ്രകടനം

ഐസിസി ഫൈനലുകളിലെ ബാറ്റിങ് പ്രകടനം

ഐസിസി ഫൈനലുകളിലെ വിരാട് കോലിയുടെ ബാറ്റിങ് പ്രകടനം പരിഗണിക്കുമ്പോള്‍ തീര്‍ത്തും മോശമെന്ന് പറയാനാവില്ല. ശരാശരി പ്രകടനം തന്നെ കോലി നടത്തിയിട്ടുണ്ട്. എന്നാല്‍ കോലിയില്‍ നിന്ന് എപ്പോഴും സെഞ്ച്വറി പ്രതീക്ഷിക്കുന്ന ആരാധകര്‍ക്ക് ഫൈനലിലെ പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നതായി തോന്നാം. 2011ലെ ലോകകപ്പ് ഫൈനലില്‍ 35 റണ്‍സ്.2013ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ 34 പന്തില്‍ 43 റണ്‍സ്,2014ലെ ടി20 ലോകകപ്പില്‍ 58 പന്തില്‍ 77 റണ്‍സ്,2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ 9 പന്തില്‍ അഞ്ച് റണ്‍സ്,ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് ഇന്നിങ്‌സില്‍ നിന്ന് 57 റണ്‍സ് എന്നിങ്ങനെയാണ് ഐസിസി ഫൈനലുകളിലെ കോലിയുടെ സ്‌കോര്‍. മറ്റ് താരങ്ങളുടെ മത്സരത്തിലെ സ്‌കോറുമായി പരിഗണിക്കുമ്പോള്‍ കോലിയുടെ ഇന്നിങ്‌സ് വളരെ മികച്ചതായിരുന്നുവെന്ന് വ്യക്തമാവും.

ഐസിസി കിരീടമില്ലാത്തത് കോലിയുടെ പിഴവോ?

ഐസിസി കിരീടമില്ലാത്തത് കോലിയുടെ പിഴവോ?

കായിക താരങ്ങള്‍ പൊതുവേ തങ്ങളുടേതായ വിശ്വാസങ്ങള്‍ കാത്ത് സൂക്ഷിക്കുന്നവരാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഫൈനലുകളിലെ ഭാഗ്യക്കേട് ഒരു വിശ്വാസമായി പലരും കരുതുന്നുണ്ടെന്നതാണ് വാസ്തവം. എന്നാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലലടക്കം മറ്റ് താരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മികച്ച പ്രകടനം തന്നെ കോലി നടത്തിയിട്ടുണ്ട്. അതിനാല്‍ത്തന്നെ കിരീടം നേടാനാവാത്തത് കോലിയുടെ മാത്രം പിഴവുകൊണ്ടാണ് പറയാന്‍ വയ്യ.

ഐസിസി കിരീടമില്ലാത്തത് കോലിയുടെ പിഴവോ?

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇതിഹാസങ്ങള്‍ പലരുമുണ്ടായിട്ടും ഓസ്‌ട്രേലിയയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര നേടിക്കൊടുത്ത നായകന്‍ വിരാട് കോലിയാണെന്നത് വിസ്മരിക്കാനാവാത്ത സത്യമാണ്. വിദേശ മൈതാനത്തെ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ മറ്റെല്ലാ ഇന്ത്യന്‍ നായകന്മാരേക്കാള്‍ ഏറെ മുന്നിലാണ്.

ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് നായകന്‍

ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് നായകന്‍

61 ടെസ്റ്റുകളില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ കോലിയത് അനായാസമായി മുന്നോട്ട് കൊണ്ടുപോകുന്നു. ഇന്ത്യന്‍ ടീമിനെ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമാക്കാന്‍ പലവട്ടം കോലിക്ക് സാധിച്ചിട്ടുണ്ട്. തട്ടകത്തിലെ കണക്കുകളേക്കാള്‍ വിദേശ പിച്ചിലെ പ്രകടനത്തിനാണ് കൂടുതല്‍ പ്രാധാന്യം ഉള്ളത്. ഇത് പരിഗണിച്ചാല്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് നായകന്‍ കോലിയാണെന്ന് നിസംശയം പറയാനാവും.

ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് നായകന്‍

ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് നായകന്‍

30 എവേ മത്സരങ്ങളില്‍ നിന്ന് 13 മത്സരം ജയിച്ചപ്പോള്‍ 12 മത്സരം തോറ്റു. അഞ്ച് മത്സരം സമനിലയായി. 43.3 ആണ് കോലിയുടെ വിജയ ശരാശരി. ധോണി 30 മത്സരങ്ങളില്‍ നിന്ന് ആറ് ജയവും 15 തോല്‍വിയും വഴങ്ങിയപ്പോള്‍ 9 മത്സരം സമനിലയാക്കി. 20 ആണ് വിജയ ശരാശരി. സൗരവ് ഗാംഗുലി 28 മത്സരത്തില്‍ 11 ജയവും 10 തോല്‍വിയും വഴങ്ങിയപ്പോള്‍ 7 മത്സരം സമനില നേടി. 39.28 ആണ് വിജയ ശരാശരി.

Story first published: Sunday, June 27, 2021, 12:14 [IST]
Other articles published on Jun 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+