Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാംം ടെസ്റ്റില്‍ വിരാട് കോലി പന്ത് ചുരണ്ടിയോ? വീഡിയോ വൈറലാകുന്നു

ദില്ലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡ്യു പ്ലസിസ് പന്ത് ചുരണ്ടിയതായി ആരോപണം ഉയര്‍ന്നതിന് സമാനമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലിക്കെതിരെയും ആരോപണം. കോലി ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിക്കുന്ന തരത്തിലുള്ള വീഡിയോയും ഇപ്പോള്‍ വൈറലാവുകയാണ്.

പന്ത് പഴക്കമുള്ളതാക്കാന്‍ തുപ്പലുകൂട്ടി കൂടുതല്‍നേരം ഉരയ്ക്കുന്നതാണ് ദൃശ്യത്തിലുള്ളത്. അതേസമയം, പന്ത് ചുരണ്ടുന്നതുപോലുള്ള ഗുരുതരമായ കുറ്റം ചെയ്തതായി വീഡിയോയില്‍ വ്യക്തമല്ല. രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ മത്സരം സമനിലയിലാവുകയായിരുന്നു. പിച്ചില്‍നിന്നും ബൗളര്‍മാര്‍ക്ക് സഹായം ലഭിക്കാത്തതിനെക്കുറിച്ച് കോലി പിന്നീട് പ്രതികരിക്കുകയും ചെയ്തിരുന്നു.

virat-kohli-kolkata

കോലിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയവഴി വൈറലാകുന്നുണ്ട്. നേരത്തെ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ പന്ത് ചുരണ്ടിയെന്ന ആരോപണ വിധേയനായ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡ്യു പ്ലസിസിന് മത്സരത്തിന്റെ മുഴുവന്‍ ഫീസും ഫൈനായി അടക്കാന്‍ ശിക്ഷ ലഭിച്ചിരുന്നു.

ഇതേ രീതിയില്‍ കോലിക്കെതിരെയും നടപടിയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഐസിസി മാച്ച് റഫറി രഞ്ജന്‍ മദുഗുലെ ഇക്കാര്യം ഐസിസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ കോലി അന്വേഷണം നേരിടേണ്ടിവരും. മാച്ച് ഫീയോ കളിയില്‍ നിന്നുള്ള വിലക്കോ ആണ് ശിക്ഷയായി ലഭിക്കുക. അതേസമയം, കോലിക്കെതിരെ ഇംഗ്ലണ്ട് ടീം ഇതുവരെ പരാതിപ്പെട്ടിട്ടില്ല.

Story first published: Wednesday, November 23, 2016, 8:51 [IST]
Other articles published on Nov 23, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+