കേപ്ടൗണ്‍ ദുരന്തം ഇന്ത്യ ചോദിച്ചു വാങ്ങിയതോ? ബിസിസിഐ വാഗ്ദാനം ടീം മാനേജ്‌മെന്റ് തള്ളി?
ബെംഗളൂരു: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കേറ്റ ദയനീയ തോല്‍വിക്ക് ടീം മാനേജ്‌മെന്റും ഉത്തരവാദികളെന്ന് സൂചന. ഒരു സന്നാഹ മല്‍സരം പോലും കളിക്കാതെയാണ് ഇന്ത്യ ഒന്നാം ടെസ്റ്റിനിറങ്ങിയത്. ഫലമാവട്ടെ ഒരു ദിവസം ബാക്കി നില്‍ക്കെ ആതിഥേയര്‍ ഇന്ത്യയെ 72 റണ്‍സിന് തകര്‍ത്തുവിടുകയും ചെയ്തു.
നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രം അംഗങ്ങളായ ചേതേശ്വര്‍ പുജാര, മുരളി വിജയ്, അജിന്‍ക്യ രഹാനെ, ആര്‍ അശ്വിന്‍ എന്നിവരെ കുറച്ചു നേരത്തേ തന്നെ ദക്ഷിണാഫ്രിക്കയിലേക്ക് അയക്കാന്‍ ബിസിസിഐയ്ക്കു പദ്ധതിയുണ്ടായിരുന്നത്രേ. ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങളുമായി കൂടുതല്‍ പൊരുത്തപ്പെടുന്നതിനു വേണ്ടിയായിരുന്നു ഇത്.

ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചത്
ഡിസംബര്‍ 28നാണ് വിരാട് കോലിക്കു കീഴില്‍ ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്കു പറന്നത്. ജനുവരി അഞ്ചിനായിരുന്നു ഒന്നാം ടെസ്റ്റ്. ഈ ടെസ്റ്റിനു മുമ്പ് നേരത്തേയൊരു സന്നാഹ മല്‍സരം ഇന്ത്യ കളിക്കേണ്ടതായിരുന്നു. എന്നാല്‍ യാതൊരു കാരണവുമില്ലാതെ ഈ മല്‍സരം റദ്ദാക്കിയെന്ന് പിന്നീട് ബിസിസിഐയില്‍ നിന്നും ടീം മാനേജ്‌മെന്റിന് മെയില്‍ ലഭിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ടീമില്‍ അംഗങ്ങളായിരുന്ന രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവര്‍ തൊട്ടുമുമ്പ് നാ്ട്ടില്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന ഏകദിന, ടി20 പരമ്പരയിലെ ചില മല്‍സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും ബിസിസിഐ നിര്‍ദേശിച്ചിരുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. എന്നാല്‍ തങ്ങളുടെ ഈ നിര്‍ദ്ദേശം പരിഗണിക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായില്ലെന്നും ബിസിസിഐ ആരോപിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

ടീം വന്നത് തയ്യാറായിത്തന്നെയെന്ന് കോലി
ദക്ഷിണാഫ്രിക്കയില്‍ നേരത്തേ എത്താത്തതു കൊണ്ടല്ല കേപ്ടൗണില്‍ ഇന്ത്യക്കു പരാജയം നേരിട്ടതെന്ന് ക്യാപ്റ്റന്‍ വിരാട് കോലി ചൂണ്ടിക്കാട്ടി. നല്ല തയ്യാറെടുപ്പോടെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിലെത്തിയത്. ടീമിന്റെ തയ്യാറെടുപ്പ് കുറഞ്ഞു പോയതായി തോന്നുന്നില്ല. രണ്ടാമിന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ 130 റണ്‍സിനു പുറത്താക്കാനും ഇന്ത്യക്കു സാധിച്ചു. അവരുടെ നാട്ടിലാണ് ഇതെന്നോര്‍ക്കണം. ബാറ്റിങാണ് മല്‍സരതത്തില്‍ ഇന്ത്യയെ ചതിച്ചത് എന്നതില്‍ സംശയമില്ലെന്നും കോലി വിശദമാക്കുന്നു.

ജൂനിയര്‍ ടീം നേരത്തേ പറന്നു
സീനിയര്‍ ടീം മാനേജ്മെന്‍റും ബിസിസിഐ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് മറ്റൊരു വാര്‍ത്ത കൂടി പുറത്തുവരുന്നത്. ന്യൂസിലന്‍ഡില്‍ ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കാന്‍ ഇന്ത്യന്‍ ടീം നേരത്തേ തന്നെ ഇവിടെയെത്തിയിരുന്നു.
താരങ്ങള്‍ക്ക് ന്യൂസിലന്‍ഡിലെ കാലാവസ്ഥയുമായും സാഹചര്യങ്ങളുമായും പൊരുത്തപ്പെടുന്നതിനായി ടീമിനെ നേരത്തേ അയക്കണമെന്ന് കോച്ച് രാഹുല്‍ ദ്രാവിഡ് തന്നെയാണ് ബിസിസിഐയോട് ആവശ്യപ്പെട്ടത്. ദ്രാവിഡിന്‍റെ ഈ ആവശ്യം ബിസിസിഐ അംഗീകരിക്കുകയും ചെയ്യുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications