Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബിസിസിഐയുടെ ക്ഷണം ദ്രാവിഡ് നിരസിച്ചു! കാരണം ഗാംഗുലി?

മുംബൈ: ബി സി സി ഐയുടെ ഉപദേശക സമിതിയിലേക്ക് രാഹുല്‍ ദ്രാവിഡിനെ ബി സി സി ഐ ക്ഷണിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഈ ക്ഷണം ദ്രാവിഡ് നിരസിക്കുകയായിരുന്നത്രെ. സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരെ ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്താനായിരുന്നത്രെ ക്രിക്കറ്റ് ബോര്‍ഡിന്റെ താല്‍പര്യം. എന്നാല്‍ ഇതിനോട് ദ്രാവിഡ് ആശാവഹമായല്ല പ്രതികരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍ ക്യാപ്റ്റനായ സൗരവ് ഗാംഗുലിയുമായുള്ള പ്രശ്‌നങ്ങള്‍ കാരണമാകാം ദ്രാവിഡ് ബി സി സി ഐയുടെ ക്ഷണം നിരസിച്ചതെന്നാണ് അഭ്യൂഹങ്ങള്‍. ഇത് ശരിവെക്കുന്ന തരത്തില്‍ ഒരു ബി സി സി ഐ ഭാരവാഹി സൂചനകള്‍ നല്‍കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിക്കറ്റ് ഇതര കാരണങ്ങള്‍ കൊണ്ടാണ് ദ്രാവിഡ് ഉപദേശക സമിതിയിലേക്ക് ഇല്ല എന്ന് തീരുമാനിച്ചതത്രെ.

dravid

മാത്രമല്ല ബി സി സി ഐയുടെ ക്ഷണത്തോട് ഉണ്ടെന്നോ ഇല്ലെന്നോ വ്യക്തമായി ദ്രാവിഡ് പ്രതികരിച്ചിട്ട് പോലുമില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. രാഹുല്‍ ദ്രാവിഡിന് പകരം വി വി എസ് ലക്ഷ്മണെയാണ് ബി സി സി ഐ ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപദേശക സമിതി അംഗങ്ങളായ മുന്‍ താരങ്ങള്‍ ബാറ്റിംഗ് മെന്റര്‍മാരായും പ്രവര്‍ത്തിക്കും എന്നാണ് അറിയുന്നത്.

ഉപദേശക സമിതിയില്‍ ഇല്ലെങ്കിലും ദ്രാവിഡ് കോച്ച് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ രവി ശാസ്ത്രിയുടെ പേരാണ് ചൊവ്വാഴ്ച ബി സി സി ഐ ഇടക്കാല കോച്ചായി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ടീമിന്റെ ബംഗ്ലാദേശ് പര്യടനം കഴിഞ്ഞ ശേഷം മതി മുഴുവന്‍ സമയ കോച്ചിനെ പ്രഖ്യാപിക്കുന്നത് എന്ന നിലപാടിലാണ് ബി സി സി ഐ.

Story first published: Tuesday, June 2, 2015, 16:41 [IST]
Other articles published on Jun 2, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+