വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്തു ചെയ്താലും ടെസ്റ്റ് മതിയാക്കരുത്!- കോലിയുടെ രാജിയില്‍ ഞെട്ടിത്തരിച്ച് ക്രിക്കറ്റ് ലോകം

ട്വിറ്ററിലൂടെയാണ് കോലിയുടെ പ്രഖ്യാപനം

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച റെഡ്‌ബോള്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കോലിയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനത്തില്‍ നടങ്ങിയിരിക്കുകയാണ് ക്രിക്കറ്റ് ലോകവും ആരാധകരും. നായകസ്ഥാനമൊഴിഞ്ഞേക്കുമെന്ന ഒരു സൂചന പോലും ആര്‍ക്കുമില്ലായിരുന്നു. അതുകൊണ്ടു തന്നെ അവിശ്വസനീയതോടെയാണ് മുന്‍ താരങ്ങളും ആരാധകരുമെല്ലാം ഇതിനോടു പ്രതികരിച്ചിരിക്കുന്നത്.

സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ കൈവിട്ടതിനു തൊട്ടടുത്ത ദിവസം തന്നെയാണ് ഇനി ടീമിനെ നയിക്കാന്‍ താനില്ലെന്ന കോലിയുടെ പ്രഖ്യാപനവും വന്നിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി സൗത്താഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ചരിത്രം തിരുത്തുകയെന്ന ലക്ഷ്യവുമായി എത്തിയ ഇന്ത്യ 1-2നു പരമ്പര കൈവിടുകയായിരുന്നു. എങ്കിലും ഇന്ത്യയുടെ എക്കാലത്തെയും മികച്ച റെക്കോര്‍ഡുളള ക്യാപ്റ്റനായിട്ടാണ് കോലി സ്ഥാനമൊഴിഞ്ഞിരിക്കുന്നത്. കോലിയുടെ രാജിയെക്കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ വന്ന പ്രതികരണങ്ങള്‍ നോക്കാം.

 ഞെട്ടലെന്നു സുരേഷ് റെയ്‌ന

ഞെട്ടലെന്നു സുരേഷ് റെയ്‌ന

വിരാട് കോലിയുടെ പൊടുന്നനെയുള്ള തീരുമാനത്തില്‍ ഞാനും ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. ലോക ക്രിക്കറ്റിനും ഇന്ത്യന്‍ ക്രിക്കറ്റിനും അദ്ദേഹം നല്‍കിയ കാര്യങ്ങള്‍ക്കു കോലിയെ അഭിനന്ദിക്കാന്‍ മാത്രമേ എനിക്കു സാധിക്കുകയുള്ളൂ. ഇന്ത്യ കണ്ട ഏറ്റവും അഗ്രസീവും ഫിറ്റുമായിട്ടുള്ള താരങ്ങളിലൊരാളാണ് അദ്ദേഹമെന്നു എളുപ്പം പറയാം. താരമെന്ന നിലയില്‍ കോലി ഇന്ത്യക്കു വേണ്ടി തിളങ്ങുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും സുരേഷ് റെയ്‌ന ട്വീറ്റ് ചെയ്തു.

 നല്ല യാത്രയെന്നു അസ്ഹര്‍

നല്ല യാത്രയെന്നു അസ്ഹര്‍

ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് എല്ലായ്‌പ്പോഴും അഭിമാനകരമായ കാര്യമാണ്. ഒപ്പം സ്ഥാനമൊഴിയാനുള്ള തീരുമാനം വൈകാരികമായ, കടുത്ത നിമിഷവുമാണ്.. നന്നായി സഞ്ചരിച്ച ഒരു യാത്രയായിരുന്നു ഇതെന്നാണ് മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ട്വിറ്ററില്‍ കുറിച്ചത്.

 ആഗ്രഹിക്കാത്ത കാര്യമെന്ന് യൂസുഫ്

ആഗ്രഹിക്കാത്ത കാര്യമെന്ന് യൂസുഫ്

ഞാന്‍ വായിക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്തയാണിത്. പക്ഷെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലീഡറെന്ന നിലയില്‍ നിങ്ങള്‍ ചെയ്തത് അദ്ഭിതപ്പെടുത്തുന്ന കാര്യങ്ങളാണ്. അതില്‍ സ്വയം അഭിമാനിക്കൂയെന്നായിരുന്നു മുന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാന്റെ പ്രതികരണം.

 അഭിനന്ദനങ്ങളെന്നു പാര്‍ഥീവ്

അഭിനന്ദനങ്ങളെന്നു പാര്‍ഥീവ്

ഇന്ത്യ കണ്ട ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ടെസ്റ്റ് ക്യാപ്റ്റനാണ് വിരാട് കോലി. സ്വന്തം നേട്ടങ്ങളില്‍ അദ്ദേഹത്തിനു അഭിമാനിക്കാം. ക്യാപ്റ്റനെന്ന നിലയിലുള്ള മനോഹരമായ ഇന്നിങ്‌സിന് അഭിനന്ദനങ്ങളെന്നു മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍ ട്വീറ്റ് ചെയ്തു.

 എല്ലായ്‌പ്പോഴും ഓര്‍മിക്കപ്പെടുമെന്ന് ഓജ

എല്ലായ്‌പ്പോഴും ഓര്‍മിക്കപ്പെടുമെന്ന് ഓജ

ഇന്ത്യന്‍ ക്രിക്കറ്റിന് എല്ലായ്‌പ്പോഴും വ്യത്യസ്തമായ മൂല്യം നല്‍കുകയും അവരുടെ സ്വഭാവ സവിശേഷതകള്‍ രൂപപ്പെടുത്തുകയും ചെയ്ത ഒരു ലീഡറുണ്ടായിരുന്നു. എല്ലാവരും ഫിറ്റ്‌നസിനെ നോക്കുന്ന നോക്കിക്കാണുന്ന രീതിയെ മാറ്റിമറിച്ച അഗ്രസീവായിട്ടുള്ള നേതാവായി വിരാട് കോലി എല്ലായ്‌പ്പോഴും ഓര്‍മിക്കപ്പെടുമെന്ന് മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ ട്വിറ്ററില്‍ കുറിച്ചു.

 ഇംപാക്ടുണ്ടാക്കിയ നായകനെന്നു ഇര്‍ഫാന്‍

ഇംപാക്ടുണ്ടാക്കിയ നായകനെന്നു ഇര്‍ഫാന്‍

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ ക്യാപ്റ്റന്‍മാരെക്കുറിച്ചുള്ള സംസാരം വരികയാണെങ്കില്‍ അതില്‍ വിരാട് കോലിയുടെ പേരുമുണ്ടാവും. അത് മല്‍സഫലങ്ങളുടെ പേരില്‍ മാത്രമാവില്ല, ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹുണ്ടാക്കിയ ഇംപാക്ടിന്റെ പേരിലായിരിക്കും. നന്ദി എന്നായിരുന്നു മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്റെ പ്രതികരണം.

 ടെസ്റ്റ് വിടരുതെന്ന് ഗൗരവ്

ടെസ്റ്റ് വിടരുതെന്ന് ഗൗരവ്

നിങ്ങള്‍ എന്തു ചെയ്താലും ദയവു ചെയ്ത് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കരുത്. കുറച്ച് വര്‍ഷത്തേക്കെങ്കിലും ഞങ്ങള്‍ അതിനു തയ്യാറല്ല എന്നാണ് പ്രശസ്ത അവതാരകന്‍ ഗൗരവ് കപൂര്‍ കൈകൂപ്പുന്ന ഇമോജിയോടു കൂടി വിരാട് കോലിയോടു അഭ്യര്‍ഥിച്ചത്.

അഭിനന്ദിച്ച് വസീം ജാഫര്‍

അഭിനന്ദിച്ച് വസീം ജാഫര്‍

വിരാട് കോലി ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം വിദേശത്തു ടെസ്റ്റ് വിജയിക്കുന്നത് വലിയ നേട്ടമായിരുന്നു. ഇപ്പോള്‍ വിദേശത്തു ഒരു ടെസ്റ്റ് പരമ്പര ഇന്ത്യ തോല്‍ക്കുകയാണെങ്കില്‍ അതു അസ്വസ്ഥതയുണ്ടാക്കും. ഇന്ത്യന്‍ ക്രിക്കറ്റിനെ അദ്ദേഹം അത്രത്തോളം മുന്നോട്ടു നയിച്ചു. അതായിരിക്കും അദ്ദേഹത്തിന്റെ പാരമ്പര്യം. വിജയകരമായ ഭരണത്തിന് അഭിനനങ്ങളെന്നു വസീം ജാഫര്‍ പ്രശംസിച്ചു.

Story first published: Saturday, January 15, 2022, 20:45 [IST]
Other articles published on Jan 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X