Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രേക്കിംഗ് ന്യൂസ്; എംഎസ് ധോണി വിരമിച്ചു!!!

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഏകദിന, ട്വന്റി 20 ക്രിക്കറ്റില്‍ നിന്നാണ് ധോണി വിരമിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ധോണി നേരത്തേ വിരമിച്ചിരുന്നു. ട്വന്റി 20 ലോകകപ്പ് സെമിഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ തോറ്റതോടെയാണ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2014 ല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തോറ്റതോടെയാണ് ധോണി അപ്രതീക്ഷിതമായി ടെസ്റ്റില്‍ നിന്നും വിരമിച്ചത്.

ഐ സി സിയുടെ മൂന്ന് കപ്പുകള്‍ നേടിയിട്ടുള്ള ലോകത്തെ ഏക ക്യാപ്റ്റനാണ് 34 കാരനായ എം എസ് ധോണി. 2011 ലെ ഏകദിന ലോകകപ്പ്, 2007 ലെ ട്വന്റി 20 ലോകകപ്പ്, 2013 ല്‍ ഐ സി സി ചാമ്പ്യന്‍സ് ട്രോഫി എന്നിവയാണ് ക്യാപ്റ്റന്‍ ധോണിയുടെ ഷെല്‍ഫിലുള്ളത്. 2007 ട്വന്റി 20 ലോകകപ്പിലാണ് ധോണി ആദ്യമായി ഇന്ത്യയെ നയിക്കുന്നത്. പിന്നീട് ഏകദിന ക്യാപ്റ്റനായി. അനില്‍ കുംബ്ലെ വിരമിച്ചതോടെ ടെസ്റ്റ് ക്യാപ്റ്റന്‍സിയും ഏറ്റെടുത്തു.

dhoni-

ക്യാപ്റ്റന്‍ കൂള്‍ എന്നാണ് കളിക്കളത്തില്‍ ധോണി അറിയപ്പെടുന്നത്. ഇന്ത്യന്‍ ടീമിന് പുറമേ ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെയും ക്യാപ്റ്റനായിരുന്നു. ഒത്തുകളി കേസില്‍ പെട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിലക്കപ്പെട്ടതോടെ ഇപ്പോള്‍ പുനെയ്ക്ക് വേണ്ടിയാണ് ധോണി ഐ പി എല്ലില്‍ കളിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ധോണി ഐ പി എല്ലില്‍ കളിക്കുന്നത് തുടരുമെന്നാണ് അറിയുന്നത്.

(ധോണി ആരാധകര്‍ ക്ഷമിക്കുക. ഏപ്രില്‍ ഫൂള്‍ പ്രമാണിച്ച് വാട്‌സ് ആപ്പിലും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും കറങ്ങിനടക്കുന്ന വാര്‍ത്തയാണിത്. ധോണി എന്തായാലും തല്‍ക്കാലം വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ലോകകപ്പ് സെമിയില്‍ തോറ്റതിന് പിന്നാലെ, വിരമിക്കുന്നില്ലേ എന്ന് ചോദിച്ച ഓസ്‌ട്രേലിയന്‍ ജേര്‍ണലിസ്റ്റിനെ അടുത്ത് വിളിച്ചിരുത്തി ധോണി പറഞ്ഞ ഈ മറുപടി തന്നെ അതിന് സാക്ഷ്യം. വീഡിയോ കാണൂ...)

ICC WT20 2016

Captain MS Dhoni turns the tables - gets a journalist to answer his query on retirement plans.

Posted by Indian Cricket Team on Thursday, March 31, 2016
Story first published: Friday, April 1, 2016, 8:57 [IST]
Other articles published on Apr 1, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+