Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിക്ക് മുമ്പ് ധോണിയും കോലിയും തര്‍ക്കിച്ചു, ഇന്ത്യയെ തോല്‍പിച്ചത് ഒത്തുകളി?

കാണ്‍പൂര്‍ ഏകദിനത്തില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണം എന്ത്. എം എസ് ധോണിയുടെ ഒച്ചിഴയും ഇന്നിംഗ്‌സ് മാത്രമാണോ ഇന്ത്യയെ തോല്‍പിച്ചത്. അതോ അണിയറക്കഥകള്‍ വേറെയുമുണ്ടോ. എന്തിനാണ് കാണ്‍പൂരില്‍ കളിക്കിറങ്ങുന്നതിന് മുമ്പ് ക്യാപ്റ്റന്‍ ധോണിയും വൈസ് ക്യാപ്റ്റന്‍ വിരാട് കോലിയും തമ്മില്‍ തര്‍ക്കിച്ചത്.

തര്‍ക്കം മാത്രമല്ല, വിരാട് കോലി കളിയില്‍ വേണ്ട ശ്രദ്ധ കാണിച്ചില്ല എന്നതും കാണ്‍പൂരില്‍ ശ്രദ്ധിക്കപ്പെട്ടു. ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുന്നത് പോലെയായിരുന്നു കോലിയുടെ കളിയെന്നാണ് കളി കണ്ട ചിലര്‍ പറഞ്ഞത്. സാധാരണ പവലിയനില്‍ ഇരുന്നും കളിക്കാരെ പ്രോത്സാഹിപ്പിക്കാറുള്ള കോലി കാണ്‍പൂരില്‍ അതും ചെയ്തില്ല. എന്താണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സംഭവിക്കുന്നത്. എങ്ങനെയാണ് ഇന്ത്യ ഈ കളി തോറ്റത്.

ധോണിയുടെ ഏകാധിപത്യം

ധോണിയുടെ ഏകാധിപത്യം

എം എസ് ധോണിയുടെ ഏകാധിപത്യമായിരുന്നു കഴിഞ്ഞ ഏഴെട്ട് വര്‍ഷത്തോളമായി ഇന്ത്യന്‍ ടീമില്‍. ഇഷ്ടപ്പെടാത്തവരെ പുറത്താക്കിയും ഇഷ്ടക്കാരെ ടീമില്‍ കയറ്റിയും ധോണി മാത്രമാണ് ടീമിനെ നിയന്ത്രിച്ചിരുന്നത്.

രണ്ട് അധികാര സ്ഥാനങ്ങള്‍

രണ്ട് അധികാര സ്ഥാനങ്ങള്‍

എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ല. ടെസ്റ്റ് ടീമില്‍ ധോണി ഇല്ല. ക്യാപ്റ്റന്‍ കോലിയാണ്. സ്വാഭാവികമായും കോലിയുടെ താല്‍പര്യങ്ങളാകും ടെസ്റ്റ് ടീമില്‍ ഉണ്ടാകുക. ഏകദിന - ട്വന്റി 20 ടീം പക്ഷേ ഇപ്പോഴും ധോണിയുടെ പക്കലാണ്. ടീമില്‍ രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാകുമ്പോള്‍ ഭിന്നതയും കൂടുന്നു.

എന്താണ് നിലവിലെ പ്രശ്‌നം

എന്താണ് നിലവിലെ പ്രശ്‌നം

അജിന്‍ക്യ രഹാനെയെ മൂന്നാം നമ്പറില്‍ കളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ധോണിയും കോലിയും തമ്മില്‍ തര്‍ക്കമുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ കോലിയുടെ ബാറ്റിംഗ് പൊസിഷനാണ് മൂന്ന്. ആ സ്ഥാനം വിടാന്‍ കോലിക്ക് താല്‍പര്യമില്ല.

ധോണിയുടെ ഉദ്ദേശം വേറെ

ധോണിയുടെ ഉദ്ദേശം വേറെ

ട്വന്റി 20 യില്‍ രഹാനെയെ കളിപ്പിക്കാത്തതിന് ഇഷ്ടം പോലെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു ധോണിക്ക്. രഹാനെ കളിക്കുകയാണെങ്കില്‍ ടോപ് ഓര്‍ഡറില്‍, പരമാവധി മൂന്നാം നമ്പറില്‍ മാത്രമേ കളിപ്പിക്കൂ എന്ന വാശിയിലാണ് ധോണി. രഹാനെ മൂന്നില്‍ ഇറങ്ങിയാല്‍ സ്വാഭാവികമായും കോലി നാലാമനാകും.

ജയിച്ചത് ധോണി, തീരുമാനം നടപ്പാക്കി

ജയിച്ചത് ധോണി, തീരുമാനം നടപ്പാക്കി

കോലിയുടെ എതിര്‍പ്പ് വകവെക്കാതെ തന്നെ ധോണി രഹാനെയെ മൂന്നാം നമ്പറില്‍ കളിപ്പിച്ചു. 60 റണ്‍സോടെ രഹാനെ ഈ തീരുമാനം നീതികരിക്കുകയും ചെയ്തു. പക്ഷേ കോലിയുടെ പ്രകടനം ടീമിനെ ബാധിച്ചു. കളിയും തോറ്റു.

കുറ്റപ്പെടുത്തല്‍ പരസ്യമായി

കുറ്റപ്പെടുത്തല്‍ പരസ്യമായി

കളിക്ക് ശേഷം ധോണി ഏറെക്കുറെ പരസ്യമായി തന്നെ കോലിക്കെതിരെ തുറന്നടിച്ചു. 35 - 40 ഓവറുകളിലാണ് ഇന്ത്യയ്ക്ക് കളിയുടെ മേധാവിത്വം നഷ്ടമായത് എന്നാണ് ധോണി പറഞ്ഞത്. രോഹിത് ശര്‍മയ്‌ക്കൊപ്പം കോലിയാണ് ഈ സമയത്ത് ബാറ്റ് ചെയ്തിരുന്നത്.

പറഞ്ഞതില്‍ കാര്യമുണ്ടോ

പറഞ്ഞതില്‍ കാര്യമുണ്ടോ

ആറ് ഓവറില്‍ വെറും 21 റണ്‍സ് മാത്രമാണ് ഈ സമയത്ത് ഇന്ത്യയ്ക്ക് കിട്ടിയത്. 300 ന് മേലുള്ള സ്‌കോര്‍ ചേസ് ചെയ്യുകയാണ് ഇന്ത്യ എന്നോര്‍ക്കണം. കോലി 18 പന്തുകള്‍ നേരിട്ട് ആകെ അടിച്ചത് 11 റണ്‍സ്. ഇത് ഇന്ത്യയുടെ ജയസാധ്യതയെ ശരിക്കും ബാധിച്ചു.

കയ്യടിക്കാതെ കോലി

കയ്യടിക്കാതെ കോലി

സാധാരണ ഏത് ഇന്ത്യന്‍ കളിക്കാരന്റെ നേട്ടങ്ങള്‍ക്കും ആദ്യം കയ്യടിക്കുന്നത് കോലിയും റെയ്‌നയും ആണ്. ജയിച്ചാലും തോറ്റാലും ഇരുവരും വല്ലാതെ വികാരാധീനരാകും. എന്നാല്‍ കാണ്‍പൂര്‍ ഏകദിനത്തില്‍ തോറ്റപ്പോള്‍ കോലിക്ക് സാധാരണ കാണുന്ന പോലുള്ള നിരാശയൊന്നും ഉണ്ടായില്ല. പല മികച്ച ഷോട്ടുകള്‍ക്കും കോലി കയ്യടിക്കുന്നുകൂടി ഉണ്ടായിരുന്നില്ല.

കോലി കുറ്റപ്പെടുത്തിയത് ബാറ്റിംഗ് ഓര്‍ഡറിനെ

കോലി കുറ്റപ്പെടുത്തിയത് ബാറ്റിംഗ് ഓര്‍ഡറിനെ

തീരുമാനങ്ങള്‍ എടുത്തത് ശരിയായില്ല എന്നാണ് കോലി പത്രക്കാരോട് പറഞ്ഞത്. കളിക്കാര്‍ക്ക് ശരിക്ക് കളിക്കാന്‍ പറ്റിയില്ല. ടി വി അഭിമുഖത്തില്‍ ഞാനിതൊന്നും പറയാന്‍ പാടില്ല, കാണുന്നവര്‍ തീരുമാനിക്കട്ടെ എന്ന് കൂടി പറഞ്ഞ് കോലി രംഗം വഷളാക്കി.

കോലിക്ക് കടുത്ത വിമര്‍ശനം

കോലിക്ക് കടുത്ത വിമര്‍ശനം

ചേതന്‍ ശര്‍മയെ പോലുള്ള മുന്‍താരങ്ങള്‍ കോലിക്കെതിരെ കടുത്ത വിമര്‍ശനമാണ് നടത്തിയത്. ട്വന്റി 20, ഏകദിന ക്യാപ്റ്റനല്ല എന്ന് കരുതി നിങ്ങള്‍ റണ്‍സടിക്കില്ലേ - ശര്‍മ തുറന്ന് ചോദിച്ചു.

വാക്കുകള്‍ കൊണ്ടല്ല കളി

വാക്കുകള്‍ കൊണ്ടല്ല കളി

വാക്കുകൊണ്ടാണ് ഇന്ത്യന്‍ താരങ്ങള്‍ ഇപ്പോള്‍ ക്രിക്കറ്റ് കളിക്കുന്നത്. എന്നാല്‍ വാക്കുകൊണ്ട് ജയിക്കാവുന്ന കളിയില്ല ക്രിക്കറ്റ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കോലിയുടെ കളിയില്‍ താന്‍ തീര്‍ത്തും നിരാശനാണ്.

ധോണിക്കും കിട്ടി കണക്കിന്

ധോണിക്കും കിട്ടി കണക്കിന്

ക്യാപ്റ്റന്‍സിയിലും ബാറ്റിംഗിലും പരാജയപ്പെട്ട ധോണിക്കും കിട്ടി നാലുപാട് നിന്നും വിമര്‍ശനം. ധോണിയുടെ പ്രകടനം സെലക്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട സമയമായി എന്ന് പറഞ്ഞ അജിത് അഗാര്‍ക്കറെ ധോണി ഫാന്‍സ് എല്ലാവരും ചേര്‍ന്ന് കളിയാക്കി.

ഗാവസ്‌കറും അസ്ഹറും

ഗാവസ്‌കറും അസ്ഹറും

മുന്‍ ക്യാപ്റ്റന്‍മാരായ സുനില്‍ ഗാവസ്‌കറും അസ്ഹറുദ്ദീനും ധോണിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. ജയിക്കുമായിരുന്ന കളിയാണ് ധോണിയുടെ മെല്ലെപ്പോക്ക് കൊണ്ട് ഇന്ത്യ തോറ്റത്.

ആദ്യമായിട്ടല്ല

ആദ്യമായിട്ടല്ല

കോലിയും ധോണിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വരുന്നത് ആദ്യമായിട്ടല്ല. ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ ടൂറിനിടെയാണ് ഇത് പരസ്യമായിത്തുടങ്ങിയത്. ഇതേത്തുടര്‍ന്ന് പരമ്പര നടക്കുന്നതിനിടെ തന്നെ ധോണി ടെസ്റ്റില്‍ നിന്നും വിരമിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയെ കണ്ട് പഠിക്കണം

ദക്ഷിണാഫ്രിക്കയെ കണ്ട് പഠിക്കണം

മൂന്ന് ഫോര്‍മാറ്റിന് മൂന്ന് ക്യാപ്റ്റന്മാരുമായിട്ടാണ് ദക്ഷിണാഫ്രിക്ക കളിക്കുന്നത്. എന്നാലോ അവരുടെ ടീം സ്പിരിറ്റ് തകര്‍പ്പനാണ്. പക്ഷേ ഇന്ത്യക്കാര്‍ക്കാകട്ടെ ഗ്രൂപ്പിസവും ഈഗോയും.

Story first published: Tuesday, October 13, 2015, 12:05 [IST]
Other articles published on Oct 13, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+