Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ തന്ത്രങ്ങള്‍ തെറ്റാറുണ്ടെന്ന് കുല്‍ദീപ് യാദവ്; പക്ഷെ മിണ്ടാന്‍ പറ്റില്ല

ധോണി നൽകുന്ന ടിപ്‌സ് തെറ്റാറുണ്ടോ

ദില്ലി: ലോക ക്രിക്കറ്റില്‍ ഏറ്റവും മികച്ച തന്ത്രശാലികളില്‍ ഒരാളായാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി വിലയിരുത്തപ്പെടുന്നത്. പലവട്ടം അത് ക്രിക്കറ്റ്‌ലോകം നേരില്‍ വീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ബൗളര്‍മാര്‍ക്ക് നല്‍കുന്ന ചെറിയ നിര്‍ദ്ദേശങ്ങള്‍, ഫീല്‍ഡിങ്ങിലെ വിന്യാസം, ബാറ്റിങ്ങിലെ കണക്കുകൂട്ടിയുള്ള ഇന്നിങ്‌സ് ഇവയെല്ലാം ധോണിപ്പോലെ ഇത്രയും കണിശതയോടെ ചെയ്യുന്ന മറ്റൊരു കളിക്കാരനില്ല.

kuldeep-yadav-ms-dhoni

എന്നാല്‍, ധോണിയുടെ തന്ത്രങ്ങള്‍ പലപ്പോഴും തെറ്റാറുണ്ടെന്നാണ് സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ വെളിപ്പെടുത്തല്‍. എത്രയോ തവണ ധോണിയുടെ ഉപദേശങ്ങള്‍ പിഴച്ചിട്ടുണ്ടെന്ന് കുല്‍ദീപ് പറഞ്ഞു. എന്നാല്‍, അപ്പോള്‍ അതേക്കുറിച്ച് ധോണിയോട് പറയാന്‍ കഴിയില്ലെന്നും കുല്‍ദീപ് പറഞ്ഞു. സിയറ്റ് ക്രിക്കറ്റ് റേറ്റിങ് അവാര്‍ഡ് വേളയിലായിരുന്നു കുല്‍ദീപ് മനസുതുറന്നത്.

ധോണി കളിക്കിടെ സംസാരിക്കാറില്ല

ധോണി കളിക്കിടെ സംസാരിക്കാറില്ല

കളിക്കിടെ ഇടയ്ക്കിടെ ബൗളര്‍മാരുമായി സംസാരിക്കുന്ന വ്യക്തിയല്ല ധോണി. ഓരോ പന്തെറിയുന്നതിന് മുന്‍പും ക്യാപ്റ്റന്‍ അടുത്തെത്തി ബൗളര്‍മാരുമായി സംസാരിക്കുന്നത് കാണാറുണ്ട്. എന്നാല്‍, ധോണി ഇക്കാര്യത്തില്‍ തീര്‍ത്തും വ്യത്യസ്തനാണ്. കളിക്കിടെ ധോണി അധികം സംസാരിക്കുന്ന കൂട്ടത്തിലല്ലെന്ന് കുല്‍ദീപ് പറഞ്ഞു. ഓവറുകള്‍ക്കിടയില്‍ നിര്‍ദ്ദേശം നല്‍കുക മാത്രമാണ് ധോണി ചെയ്യാറുള്ളതെന്നും കുല്‍ദീപ് വ്യക്തമാക്കി.

ധോണിയുടെ ക്യാപ്റ്റന്‍സി

ധോണിയുടെ ക്യാപ്റ്റന്‍സി

ധോണിയുടെ ക്യാപ്റ്റന്‍സിയുടെ മികവില്‍ ഇന്ത്യ ഐസിസിയുടെ എല്ലാ കിരീടങ്ങളും ഇന്ത്യയിലെത്തിച്ചിരുന്നു. 2007ലെ ആദ്യ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാമ്പ്യന്‍സ് ട്രോഫി ഇവയെല്ലാം ധോണിയുടെ കിരീടത്തിലെ പൊന്‍തൂവലുകളായി. 2014ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്നും വിരമിച്ച ധോണി 2017ല്‍ ഏകദിന ടി20 ക്യാപ്റ്റന്‍സി പദവിയും ഒഴിഞ്ഞു. 37 കാരനായ താരം ഈ ലോകകപ്പോടെ വിരമിച്ചേക്കുമെന്ന അഭ്യൂഹമുണ്ട്.

ചെന്നൈയുടെ ക്യാപ്റ്റനായും ധോണി

ചെന്നൈയുടെ ക്യാപ്റ്റനായും ധോണി

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനായ ധോണി മൂന്നുതവണ ടീമിനെ ചാമ്പ്യന്മാരാക്കിയിരുന്നു. പത്ത് സീസണുകളില്‍ ടീം കളിച്ചപ്പോള്‍ എട്ടുതവണയും ഫൈനലിലും എത്തിച്ചു. പന്ത്രണ്ടാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഒരു റണ്‍സിനാണ് ധോണിയുടെ ടീം അടിയറവ് പറഞ്ഞത്. ശരാശരി ടീമിനെ മികച്ച രീതിയില്‍ വിനിയോഗിക്കുന്ന ധോണിയുടെ മികവാണ് ടീമിനെ ഫൈനല്‍വരെ എത്തിച്ചത്.


Story first published: Tuesday, May 14, 2019, 10:46 [IST]
Other articles published on May 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+