Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണാഫ്രിക്കന്‍ ദുരന്തം... ടീം ഇന്ത്യക്ക് പിഴച്ചതെവിടെ? തോല്‍വിയെക്കുറിച്ച് ധോണി പറയുന്നു

ചെന്നൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ചരിത്ര വിജയം തേടിയിറങ്ങിയ ടീം ഇന്ത്യ ആദ്യ രണ്ടു ടെസ്റ്റുകളിലും പരാജയമേറ്റുവാങ്ങി പരമ്പര കൈവിട്ടു കഴിഞ്ഞു. വിരാട് കോലി മുഴുവന്‍ സമയ ടെസ്റ്റ് നായകനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ വിദേശ പരമ്പര കൂടിയായിരുന്നു ഇത്. ഇന്ത്യയെ ഏറ്റവുമധികം കിരീട വിജയങ്ങളിലേക്ക് നയിച്ച എംഎസ് ധോണിയുടെ അഭാവത്തില്‍ കോലി അദ്ഭുതം കാണിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആരാധകര്‍ പ്രതീക്ഷിച്ചതു പോലെയൊന്നുമുണ്ടായില്ല. ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര തോല്‍വിയെക്കുറിച്ച് ഇതാദ്യമായി ധോണി പ്രതികരിച്ചിരിക്കുകയാണ്.

1

ടീമിന്‍റെ തോല്‍വിക്കു കാരണത്തെക്കുറിച്ചോ ടീം സെലക്ഷനെക്കുറിച്ചോ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പരമ്പര കൈവിട്ടെങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിരവധി പോസിറ്റീവായ കാര്യങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് ധോണി ചെന്നൈയില്‍ വച്ചു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു ടെസ്റ്റ് മല്‍സരം ജയിക്കാന്‍ വേണ്ടത് 20 വിക്കറ്റുകളാണ്. ഇന്ത്യ ഇതു നേടുകയും ചെയ്തു. അതു തന്നെയാണ് പോസിറ്റീവായ ഏറ്റവും വലിയ കാര്യമെന്ന് ധോണി ചൂണ്ടിക്കാട്ടി.

2

രണ്ടിന്നിങ്‌സുകളിലായി 20 വിക്കറ്റുകള്‍ നേടാന്‍ സാധിച്ചില്ലെങ്കില്‍ ഒരു ടീമിനും ജയിക്കാന്‍ സാധിക്കില്ല. അതു നാട്ടിലായാലും വിദേശത്തായാലും മാറ്റമൊന്നുമില്ല. ദക്ഷിണാഫ്രിക്കയില്‍ ജയിക്കാനുള്ള എല്ലാ സാധ്യതയും ഇന്ത്യക്ക് ഉണ്ടായിരുന്നുവെന്നു തന്നെയാണ് ഇതു തെളിയിക്കുന്നത് ഈ വിക്കറ്റ്‌വേട്ടയ്‌ക്കൊപ്പം ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സും കൂടി നേടിയാല്‍ വിജയം ഇന്ത്യയെ തേടിയെത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Friday, January 19, 2018, 16:36 [IST]
Other articles published on Jan 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+