Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ എങ്ങനെയാണ് ഇന്ത്യ ജയിക്കുന്നത്, കാണൂ

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പരയും ത്രിരാഷ്ട്രകപ്പും തോറ്റമ്പി നില്‍ക്കുമ്പോള്‍ ആരെങ്കിലും കരുതിയിരുന്നോ ടീം ഇന്ത്യ ഇങ്ങനെ ഒരു കളി കളിക്കുമെന്ന്. എന്നാല്‍ ലോകകപ്പ് തുടങ്ങിയതും കളി മാറി. ചിരവൈരികളായ പാകിസ്താനെ മാത്രമല്ല, കപ്പ് ഫേവറിറ്റുകളെന്ന് കരുതിയ ദക്ഷിണാഫ്രിക്കയെയും ഇന്ത്യ തോല്‍പ്പിച്ചു. അതും ഒരു ദയയും കൂടാതെ.

ത്രിരാഷ്ട്ര കപ്പിനും ലോകകപ്പിനും ഇടയില്‍ എന്ത് നല്ല കാര്യമാണ് ഇന്ത്യയ്ക്ക് സംഭവിച്ചത്. പുതിയ കളിക്കാര്‍ ആരും വന്നിട്ടില്ല. കോച്ചോ ടീമംഗങ്ങളോ എന്തിന് കളിച്ച ഗ്രൗണ്ട് പോലും മാറിയിട്ടില്ല. എന്നിട്ടും ഇന്ത്യ കളികള്‍ ജയിക്കുന്നു. അവിടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒരു മാന്ത്രികവടി എടുത്ത് വീശിയോ എന്ന് ആളുകള്‍ക്ക് തോന്നുന്നത്. അതെ, ലോകകപ്പില്‍ ഇന്ത്യയുടെ ജയത്തിന് പിന്നില്‍ ഒരു സൂത്രമുണ്ട്. അത് ധോണി പറയുന്നത് ഇങ്ങനെ.

പരസ്പര വിശ്വാസം, പുഞ്ചിരി

പരസ്പര വിശ്വാസം, പുഞ്ചിരി

ടീമിലെ ഓരോ കളിക്കാര്‍ക്കും പരസ്പരമുള്ള വിശ്വാസമാണ് പ്രധാനം. കടുത്ത സമ്മര്‍ദ്ദങ്ങളില്‍ പോലും പരസ്പരം സപ്പോര്‍ട്ട് ചെയ്യാനും ആത്മവിശ്വാസം പ്രകടിപ്പിക്കാനും ടീമിന് കഴിയുന്നു - ധോണി. നേരത്തെ ടീമംഗങ്ങളില്‍ ഇല്ലാതിരുന്നതും ഇത് തന്നെ.

ലോകത്തിന്റെ അവസാനമല്ല

ലോകത്തിന്റെ അവസാനമല്ല

ക്യാപ്റ്റന്‍ ധോണിയുടെ ആറ്റിറ്റിയൂഡാണ് എടുത്തുപറയേണ്ട ഒരു കാര്യം. എന്തൊക്കെ പറഞ്ഞാലും ക്രിക്കറ്റ് ഒരു കളി മാത്രമാണ്. തോറ്റാലും ഇത് ലോകത്തിന്റെ അവസാനമൊന്നുമല്ല.

എതിരാളികള്‍ ആരുമായിക്കോട്ടെ

എതിരാളികള്‍ ആരുമായിക്കോട്ടെ

പാകിസ്താനുമായുള്ള കളിക്ക് മുമ്പ് വലിയ സമ്മര്‍ദ്ദത്തിലായിരുന്നു കളിക്കാര്‍. എന്നാല്‍ ധോണിക്ക് ഒരു കുലുക്കവും ഉണ്ടായില്ല. എതിരാളികള്‍ ആരുമായിക്കോട്ടെ അത് കാര്യമാക്കേണ്ട എന്നായിരുന്നു ധോണി പറഞ്ഞത്. പാകിസ്താനെയും ദക്ഷിണാഫ്രിക്കയെയും ഇന്ത്യ കെട്ടുകെട്ടിക്കുകയും ചെയ്തു.

ഓസ്‌ട്രേലിയയില്‍ തോറ്റതും ഗുണം

ഓസ്‌ട്രേലിയയില്‍ തോറ്റതും ഗുണം

ലോകകപ്പിന് മുമ്പായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റും ഏകദിനവും കളിച്ച ഏക ടീം ഇന്ത്യയാണ്. ഒരു കളി പോലും ജയിക്കാന്‍ പറ്റിയില്ലെങ്കിലും ഈ മത്സരപരിചയം ഇന്ത്യയ്ക്ക് വലിയ സഹായമായി.

കളി ഇന്നാണ്, ഇന്നലെയല്ല

കളി ഇന്നാണ്, ഇന്നലെയല്ല

ഓസ്‌ട്രേലിയയില്‍ തോറ്റ കഥയൊക്കെ ഇന്ത്യന്‍ കളിക്കാന്‍ അപ്പോഴേ പൂട്ടിവെച്ചു. ഇപ്പോള്‍ എല്ലാവരും ഒരുമിച്ച് ഒരേ ലക്ഷ്യത്തിന് വേണ്ടി കളിക്കുകയാണ്. ലോകകപ്പാണ് ആ ലക്ഷ്യം. വര്‍ത്തമാനത്തില്‍ ജീവിക്കുക എന്നത് ഒരു ക്ലീഷേ ആയി തോന്നും. പക്ഷേ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അതങ്ങനെയല്ല.

പരിശീലനം കഠിനം

പരിശീലനം കഠിനം

കഠിനമായ പരിശീലനമാണ് ഇന്ത്യ നടത്തുന്നത്. അതും ഗ്രൗണ്ടില്‍. നെറ്റ്‌സില്‍ കളിക്കുന്നതിനെക്കാള്‍ കൂടുതല്‍ കളത്തിലാണ് ഇന്ത്യയുടെ കളി. അത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കളിക്ക് ശേഷം ധോണി പറയുകയും ചെയ്തു.

Story first published: Thursday, February 26, 2015, 10:49 [IST]
Other articles published on Feb 26, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+