Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി ക്യാപ്റ്റന്‍സി ഒഴിഞ്ഞത് സ്വമനസാലെയാണോ? ഇതാ ഉത്തരം.. പറയുന്നത് അടുത്ത സുഹൃത്ത്!

അപ്രതീക്ഷിതമായിട്ടാണ് എം എസ് ധോണി ടെസ്റ്റ് ക്രിക്കറ്റിലെ ക്യാപ്റ്റന്‍ സ്ഥാനം വിട്ടൊഴിഞ്ഞത്. അതും ഒരു പരമ്പര കളിച്ചുകൊണ്ടിരിക്കുമ്പോള്‍. ഓസ്‌ട്രേലിയയില്‍ 2014ലായിരുന്നു ധോണിയുടെ ഈ ഞെട്ടിക്കല്‍ പ്രഖ്യാപനം. അത് വെച്ച് നോക്കുമ്പോള്‍ ഇപ്പോള്‍ ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍സി വിട്ടതൊക്കെ സാധാരണം.

Read Also: ഇത് ഹെലികോപ്ടർ ട്രോൾ! രാജിവെച്ചാലും ധോണിക്ക് രക്ഷയില്ല.. ഫാന്‍സിന്റെ കരച്ചിലും ഹീറ്റേഴ്‌സിന്റെ ട്രോളും.. ഫേസ്ബുക്ക് അങ്കക്കളം!!!

ഹാര്‍ഡ് കോര്‍ ധോണി ഫാന്‍സ് ഒഴികെയുള്ളവര്‍ ഏതാണ് പ്രതീക്ഷിച്ചതാണ് ഈ തീരുമാനം. ഇതിത്ര വൈകി എന്നതിലേയുള്ളു അത്ഭുതം. ധോണി ഏകദിന ക്യാപ്റ്റന്‍ സ്ഥാനവും കോലിക്ക് കൊടുക്കണമെന്ന് കമന്റേറ്റര്‍മാരും മുന്‍താരങ്ങളും അടക്കമുള്ള പ്രമുഖര്‍ തുറന്ന് പറയുക കൂടി ചെയ്തതാണ്. ഇപ്പോള്‍ ധോണി ക്യാപ്റ്റന്‍സി വിട്ടത് സ്വന്തം ഇഷ്ടപ്രകാരം തന്നെയാണോ അതോ.. ആരാധകര്‍ക്ക് അറിയേണ്ടത് ഇത് മാത്രമാണ്..

അരുണ്‍ പാണ്ഡെ പറയുന്നു

അരുണ്‍ പാണ്ഡെ പറയുന്നു

ധോണി ക്യാപ്റ്റന്‍ സ്ഥാനം വിട്ടൊഴിഞ്ഞതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണ് എന്നാണ് അരുണ്‍ പാണ്ഡെ പറയുന്നത്. ആരാണ് അരുണ്‍ പാണ്ഡെ എന്നല്ലേ. ധോണിയുടെ അടുത്ത സുഹൃത്താണ് പാണ്ഡെ. സുഹൃത്ത് മാത്രമല്ല, പരസ്യകാര്യങ്ങള്‍ ശ്രദ്ധിക്കുന്ന മാനേജരും കൂടിയാണ് അരുണ്‍ പാണ്ഡെ.

പെട്ടെന്നെടുത്ത തീരുമാനമല്ല

പെട്ടെന്നെടുത്ത തീരുമാനമല്ല

ഒരുനിമിഷം കൊണ്ട് എടുക്കാവുന്ന ഒരു തീരുമാനമല്ല ഇത്. ഏറെക്കാലം ചിന്തിച്ചാണ് എം എസ് ധോണി ഈ തീരുമാനം എടുത്തത്. ക്യാപ്റ്റന്‍സി രാജിവെക്കാമെന്നും കളിക്കാരനായി ടീമില്‍ തുടരാം എന്നുമായിരുന്നു ധോണിയുടെ തീരുമാനം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ധോണി ടീമിലുണ്ടാകും.

ലോകകപ്പ് മുന്നില്‍ കണ്ട്

ലോകകപ്പ് മുന്നില്‍ കണ്ട്

ടീമിന്റെ താല്‍പര്യങ്ങള്‍ മുന്നില്‍ കണ്ട് തീരുമാനം എടുക്കുന്ന ആളാണ് എം എസ് എന്നാണ് അരുണ്‍ പാണ്ഡെ പറയുന്നത്. 2019 ലോകകപ്പ് മുന്നില്‍ കണ്ടാണ് ഇപ്പോഴത്തെ രാജി പ്രഖ്യാപനം. ഇതാണ് ക്യാപ്റ്റന്‍സി ഒഴിയാനുള്ള കൃത്യമായ സമയം എന്ന് ധോണി കരുതി. വ്യക്തിതാല്‍പര്യങ്ങള്‍ക്ക് ധോണി വലിയ പ്രാധാന്യം കൊടുക്കാറില്ല.

ഗാംഗുലിയുടെ കമന്റ്

ഗാംഗുലിയുടെ കമന്റ്

എം എസ് ധോണി ക്യാപ്റ്റന്‍സി വിരാട് കോലിയെ ഏല്‍പ്പിക്കേണ്ട സമയമായി എന്ന് നേരത്തെ സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടിരുന്നു. ധോണിയുടെ തീരുമാനത്തെ ഇത് സ്വാധീനിച്ചോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു പാണ്ഡെയുടെ ഉത്തരം. ഇത്തരം കാര്യങ്ങളൊന്നും ധോണിയെ അലട്ടാറില്ല - പാണ്ഡെ പറഞ്ഞു.

Story first published: Thursday, January 5, 2017, 16:45 [IST]
Other articles published on Jan 5, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+