വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പഞ്ചാബ് അവസാന സ്ഥാനത്ത്, പ്ലേ ഓഫിലെത്താന്‍ ഇനിയും സാധ്യത; ചെന്നൈ വിട്ടുകൊടുക്കുമോ

മൊഹാലി: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ 55-ാം മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും ചെന്നൈ സൂപ്പര്‍ കിങ്‌സും ഏറ്റുമുട്ടും. ഞായറാഴ്ച വൈകിട്ട് 4 മണിക്ക് മൊഹാലിയിലാണ് മത്സരം. ചെന്നൈ നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ടെങ്കിലും ഇരു ടീമുകള്‍ക്കും മത്സരം നിര്‍ണായകമാണ്. ജയിച്ചാല്‍ പഞ്ചാബിന് ഇനിയും പ്ലേ ഓഫിന് നേരിയ സാധ്യത നിലനില്‍ക്കുന്നുണ്ട്.

chennai-punjab

പോയന്റ് പട്ടികയില്‍ 13 മത്സരങ്ങളില്‍നിന്നും 10 പോയന്റാണ് പഞ്ചാബിനുള്ളത്. മികച്ച റണ്‍ ശരാശരിയില്‍ ജയിക്കുകയാണെങ്കില്‍ അവസാന നാലിലെത്താന്‍ പഞ്ചാബിന് കഴിഞ്ഞേക്കും. അതേസമയം, കൊല്‍ക്കത്ത തോല്‍ക്കുകയും ചെയ്താല്‍ മാത്രമേ പഞ്ചാബിന് പ്രതീക്ഷയുള്ളൂ. ഞായറാഴ്ച ചെന്നൈയ്‌ക്കെതിരെ ഒരു അത്ഭുത വിജയത്തനായാണ് പഞ്ചാബിന്റെ ശ്രമം.

ചെന്നൈ 13 മത്സരങ്ങളില്‍ നിന്നും 18 പോയന്റുമായി ഒന്നാം സ്ഥാനത്താണ്. പഞ്ചാബിനോട് തോറ്റാല്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി കാപ്പിറ്റല്‍സും മുന്നില്‍ കയറാനുള്ള സാധ്യതയുണ്ട്. പ്ലേ ഓഫില്‍ ഇത് തിരിച്ചടിയാകുമെന്നതിനാല്‍ ജയത്തോടെ ഒന്നാംസ്ഥാനം അരക്കെട്ടുറപ്പിക്കാനാകും ചെന്നൈ ഇറങ്ങുക. ധോണി തന്നെയാകും ചെന്നൈയെ നയിക്കുക.

ലോകകപ്പില്‍ തഴഞ്ഞവര്‍ക്ക് മറുപടിയുമായി ഋഷഭ് പന്ത്; സെവാഗിന്റെ റെക്കോര്‍ഡ് തകര്‍ത്തു ലോകകപ്പില്‍ തഴഞ്ഞവര്‍ക്ക് മറുപടിയുമായി ഋഷഭ് പന്ത്; സെവാഗിന്റെ റെക്കോര്‍ഡ് തകര്‍ത്തു

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റ ടീമില്‍ പഞ്ചാബ് മാറ്റങ്ങള്‍ വരുത്തിയേക്കും. ക്രിസ് ഗെയ്‌ലും കെഎല്‍ രാഹുലും തിളങ്ങിയാല്‍ ടീമിന് പ്രതീക്ഷയുണ്ട്. സാം കറന്റെ ഓള്‍റൗണ്ട് പ്രകടനവും ടീമിന് മുതല്‍ക്കൂട്ടാണ്. അവസാന ലീഗ് മത്സരമായതിനാല്‍ ചെന്നൈ ബെഞ്ചിലുള്ള കളിക്കാര്‍ക്ക് അവസരം നല്‍കിയിയേക്കും. പ്ലേ ഓഫിന് മുന്‍പ് മറ്റു കളിക്കാര്‍ക്ക് വിശ്രമം നല്‍കാന്‍ ധോണി തീരുമാനിച്ചാല്‍ അത്ഭുതപ്പെടേണ്ട.

Story first published: Sunday, May 5, 2019, 11:25 [IST]
Other articles published on May 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X